പറയിക്കാ… പ്ലീസ്…
നീ പോയി കുളിച്ച് റെഡിയാവ്… കുറച്ചുദിവസം കൊണ്ട് നിനക്കറിയാൻ പറ്റും…
ന്തോരു സാധനം…
ആടീ ഞാനെന്തോരു സാധനമാ…
ദേഷ്യം പിടിച്ച് ഗ്ലാസ് ടീപൊയിൽ വെച്ച് ബാഗുമെടുത്തു ചവിട്ടിതുള്ളി അകത്തേക്ക് പോകുന്ന അവളെ ഒന്ന് നോക്കി അടുക്കളയിൽ ചെന്നു ചായയിട്ടുകൊണ്ടിരിക്കെ മുത്ത് പിറകിൽ വന്നു കെട്ടിപിടിച്ചു ചുമലിൽ ഉമ്മ വെച്ചു
ഞാനിടാം…
ചിരിയോടെ അവളെ നോക്കി മാറിക്കൊടുക്കെ ചുരണ്ടികൊണ്ടിരുന്ന ഇഞ്ചിയും കത്തിയും വാങ്ങി ഇഞ്ചി ചുരണ്ടുന്ന അവളെ പിറകിൽ നിന്നും ചേർത്തു പിടിച്ചു കഴുത്തിൽ താടി വെച്ചുനിന്നു ഇഞ്ചി കട്ട് ചെയ്ത് കഴിഞ്ഞവൾ മുഖം ചെരിച്ചു കവിളിൽ ഉമ്മവെച്ചു ചായ പാത്രത്തിലേക്ക് ഇഞ്ചി കഷ്ണങ്ങൾ ഇട്ട്
ആദ്യമേ ഇഷ്ടം പറഞ്ഞിരുന്നേൽ ഇത്രയും കാലം വെറുതെ കളയണ്ടായിരുന്നല്ലോ…
ഇപ്പൊ എനിക്കും തോന്നുന്നുണ്ടത്… എന്ത് ചെയ്യാനാ കഴിഞ്ഞുപോയില്ലേ…
ഇനി തോന്നിയിട്ട് കാര്യമില്ല ഇനിയുള്ള കാലം നമുക്കങ് ആഘോഷിക്കാം…
മ്മ്…
കാക്കൂ…
മ്മ്…
ചായ കപ്പിലേക്കൊഴിച്ച് എനിക്കുനേരെ നീട്ടിയത് വാങ്ങി
ഞങ്ങളിന്ന് പർച്ചേഴ്സിനു പോട്ടേ…
ഇനിയെന്താ വാങ്ങാൻ ഡ്രെസ്സൊക്കെ എടുത്തില്ലേ…
ചെറിയ കുറച്ച് പർച്ചേഴ്‌സ് പിന്നെ ഒന്ന് ബ്യുട്ടീപാർലറിൽ പോണം…
ഹാളിൽ വന്നു സോഫയിൽ ഇരുന്ന എനിക്കരികിൽ ഹാൻഡ് റെസ്റ്റിലായി അവളും ഇരുന്നു
മ്മ്… ആരൊക്കെയാ പോകുന്നെ…
ഞങ്ങൾ അഞ്ചുപേരും നൂറയും…
ഉള്ള ഭംഗി പോരാഞ്ഞിട്ടാണോ… അവിടെപ്പോയി കണ്ടതെല്ലാം മുഖത്തു വാരിത്തേച്ചു വന്നാലും മുടി വെട്ടുകയെങ്ങാനും ചെയ്താലും എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…
അധികമൊന്നുമില്ല ഒന്നുമില്ല പുരികം ഷേപ്പ് ആക്കാൻ ബ്ലക്കിങ്, ഫേഷ്യൽ, മുടികേൾ, ബോഡി വാക്സും…
മ്മ്… എപ്പോഴാ പോവുന്നെ…
കാക്കു സമ്മതിച്ചാൽ അവരെ വിളിച്ച് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാൻ പറയണം സമയം പോലെ പോകാന്നു കരുതുകയാ…
എവിടെയാ പോകുന്നെ…
ടൗണിൽ…
ലേറ്റ് ആയിട്ട് പൊയ്ക്കോ അതുവരെ അവിടെ ആളുകൾ വരുമ്പോ ലെച്ചു ഇല്ലേൽ മോശമല്ലേ…
എങ്കി അതിനുമുൻപ് ഞങ്ങൾ പോയി പർച്ചേഴ്സ് തീർക്കട്ടെ…
മ്മ്… അഫിയോ പ്രിയയോ ലെച്ചുവിന്റെ കൂടെ എപ്പോഴും വേണം… ആ അജയ് അവളുടെ പിറകെ തന്നെയാണ് അവളെ ഒറ്റക്ക് നിർത്തരുത്…
എങ്കി ഞാനും റിയേച്ചിയും പോട്ടേ… അവര് മൂന്നാളും അവിടെ നിന്നോട്ടെ…
അത് വേണ്ട നിങ്ങൾ രണ്ടാളും മാത്രം പോയാലും ശെരിയാവില്ല അഫിയേയോ പ്രിയയെയോ കൂട്ടിയിട്ട് പോ അവിടെ അവർ ആരേലും ഒരാൾ മതി…
മ്മ്…
വാവ : രണ്ടാളും കൂടെ ഇവിടെ പഞ്ചാരയടിച്ചോണ്ടിരിക്കുവാണോ കല്യാണത്തിനു പോവണ്ടേ…
മുത്ത് : ഞങ്ങൾ റെഡിയാ…
വാവ : നിനക്ക് തട്ടമൊന്നും ഇടണ്ടേ…
മുത്ത് : തട്ടം കുത്തിയാൽ മാത്രം മതി ഞാൻ പെട്ടന്ന് വരാം…
അവൾ മുകളിലേക്ക് പോയി വാവ എന്റെ അരികിൽ വന്ന് സോഫയിൽ ഇരുന്നു
എനിക്കറിയുന്ന ആളാണോ…
നീ അത് വിട്ടില്ലേ…
പറ ഇക്കാ… അറിഞ്ഞില്ലേ എനിക്കൊരു സമാധാനം കിട്ടില്ല…
നീ അറിഞ്ഞിട്ടു വേണം ആകെ പുകിലാവാൻ…
ഞാനാരോടും പറയില്ല… പ്ലീസ് നല്ല ഇക്കയല്ലേ… പറ മുത്തിപ്പോ വരും…
അവള് വന്നാലെന്താ…
ഞാനിങ്ങനെ ഇങ്ങളെ അടുത്തിരിക്കുന്ന കണ്ടാൽ എന്നെ പച്ചക്ക് തിന്നുമവൾ…
എന്തിന്…
ഞാൻ നിങ്ങളെ വളച്ചാലോ എന്ന് പേടിച്ചിട്ട്…
ആഹാ എങ്കി അതൊന്നു കാണണമല്ലോ…
പറ ഇക്കാ… പ്ലീസ്…
നിന്റെ ഇക്കാക്ക…
ഹേ… ഇങ്ങള് അവളെയും വളച്ചോ… അഫിത്ത അറിയുമോ…
ഞാനല്ല കുരിപ്പേ… അനു…
ഹേ…
ഹാ…
ഇതെങ്ങാനും ഇവിടെ ആരേലും അറിഞ്ഞാൽ എന്താ ഉണ്ടാവുക… അറിഞ്ഞിട്ട് ഇങ്ങളെന്താ ഒന്നും പറയാഞ്ഞേ…
നീ ആയിട്ട് ആരോടും പറയാതിരുന്നാൽ മതി അവരെ കാര്യം ഞാൻ നോക്കിക്കോളാം…
സ്റ്റെപ്പിറങ്ങിവരുന്ന മുത്തിന്റെ കൊലുസിന്റെ ശബ്ദം കേട്ട് വാവ എഴുനേൽക്കാൻ പോയതും അവളെ പിടിച്ച് സോഫയിലേക്കിരുത്തി തോളിൽ കൈ ഇട്ട് പിടിച്ചു
വിടിക്കാ… അവള് കണ്ടാൽ പ്രശ്നമാകും…
നമുക്ക് നോക്കാന്നെ…
ഇക്കാ… വേണ്ട അവൾക്ക് നല്ല ദേഷ്യം വരും…
വാവ പേടിയോടെ എഴുനേൽക്കാൻ ശ്രെമിക്കെ ഇറങ്ങി വരുന്ന മുത്ത് ഞങ്ങൾ ഇരിക്കുന്ന കണ്ട് ഭാവവെത്യാസമൊന്നുമില്ലാതെ
