വഴി തെറ്റിയ കാമുകൻ – 17 49

മറുകരയിലെ മതിലിലെ ലൈറ്റിന്റെ വെളിച്ചത്തിൽ ഉരുകിയ വെള്ളി പോലെ പുഴയിലെ വെള്ളം തിളങ്ങി നിൽക്കുന്നതിനപ്പുറം കാണുന്ന ലൈറ്റുകൾ പിടിപ്പിച്ച വലിയ മതിലിനപ്പുറം ഉയർന്നു നിൽക്കുന്ന വലിയ വാട്ടർ ടാങ്കും അതിനപ്പുറം നിൽക്കുന്ന വീടും നോക്കി

മോനൂസേ…

മ്മ്…

നീ പറഞ്ഞപോലെ കൊട്ടാരം തന്നെ ആണ്…

ആ കൊട്ടാരത്തിലെ റാണി എന്റെ ഇത്തൂസല്ലേ…

അപ്പൊ രാജാവോ…

രാജാവില്ല… റാണിയും ഭ്രിത്യരും മാത്രം…

അപ്പൊ എന്റെ രാജകുമാരന്റെ പത്നിമാരോ…

രാജകുമാരനും പത്നിമാരുമടക്കമെല്ലാം റാണിയുടെ ആകഞ്ജാനുവർത്തികൾ….

ഓഹോ…

മ്മ്…

മോനൂ…

മ്മ്…

എന്താ എന്നെ ഇത്രയും ഇഷ്ടം…

നീ എന്റെ പ്രാണാനല്ലേ… അല്ലെങ്കിൽ തന്നെ ദേഷ്യത്തിനല്ലേ കാരണം വേണ്ടൂ സ്നേഹിക്കാൻ കാരണം വേണോ…

എന്റെ കൈയിൽ കെട്ടിപിടിച്ച അവളുടെ കൈകൾ മുറുകി മൗനയിരുരുന്നവൾ എന്റെ മുഖത്തേക്ക് നോക്കി

ഡാ…

മ്മ്…

അഫീടെ കാര്യം പെട്ടന്ന് നോക്കണം… ഇല്ലെങ്കിൽ അവൾ ചിലപ്പോ വീണ്ടും…

മ്മ്… പെട്ടന്ന് ശെരിയാക്കാം… ഈ വർഷം വയലിൽ നടീൽ ഉത്സവം നടത്താൻ വിചാരിക്കുകയാ… അത് കഴിയുമ്പോയേക്കും ഏകദേശം വീടിന്റെ പണിയും കഴിയും…

മ്മ്…

കുറച്ചുസമയം കൂടെ സംസാരിച്ച് മറു കരയിലേക്ക് നീന്തി കുളിച്ചു കയറി വീട്ടിലെത്തുമ്പോയേക്കും ഉമ്മയും ഫൗസിയും ഉണർന്നിട്ടുണ്ട്

സെലിൻ പോയശേഷം ഒൻപത് മണിയോടെ കുട്ടികളെയും കൊണ്ട് സ്കൂളിൽ ചെന്നു അവരെ ക്ലാസിലേക്ക് വിട്ട് ടീച്ചറെ കാണാനായി ചെന്നു

ഹാ… നീ എപ്പോ വന്നു…

ഇന്നലെ എത്തി…

ഇരിക്കെടാ…

ടീച്ചർ കാണണമെന്ന് പറഞ്ഞെന്ന് ഇത്ത പറഞ്ഞു…

മ്മ്… ഇവിടെ പഠിക്കുന്ന ഒരു കുട്ടീടെ അമ്മക്ക് ക്യാൻസറാണ്… അവരുടെ ചികിത്സക്ക് വേണ്ടി കുട്ടികളും അധ്യാപകരും കൂടെ കുറച്ച് ഫണ്ട്‌ ഒപ്പിച്ചു പക്ഷേ അതിനിടക്ക് അവരുടെ ഭർത്താവ് ആക്സിഡന്റ് ആയി അതോടെ ഞങ്ങൾ ഒപ്പിച്ചു കൊടുത്ത പൈസ മൂപരുടെ ചികിത്സക്ക്തീർന്നു ഇനിയിപ്പോ വീണ്ടും സ്കൂളിൽ പിരിക്കുക എന്ന് പറഞ്ഞാൽ… ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് പറയാനും തോന്നുന്നില്ല അവരാണെങ്കിൽ സാധാരണ ഒരു ഫാമിലി ആണ് അതുകൊണ്ട് ജനങ്ങളോട് കൈനീട്ടാൻ അവർക്ക് നല്ല മടിയുണ്ട്… അതുകൊണ്ട് നീ ആളെ പറയാതെ കാര്യം പരിചയക്കാരോട് പറഞ്ഞു നിന്നെ കൊണ്ട് കഴിയുന്നത് ഒപ്പിച്ചു തന്നാൽ നന്നായിരുന്നു…

മ്മ്…അവരുടെ വീട്ടു ചിലവും കാര്യങ്ങളും ബുദ്ധിമുട്ടായിരിക്കില്ലേ…

കഴിഞ്ഞ ദിവസം ഭക്ഷണത്തിനുള്ളത് ഞങ്ങൾ ടീചെഴ്സ് വാങ്ങികൊടുത്തിട്ടുണ്ട്…

അവരുടെ ട്രീറ്റ്മെന്റ് ആവശ്യത്തിന് ഉള്ളത് ഞാൻ തന്നാൽ പോരേ… ടീച്ചർ അവരുടെ ചികിത്സക്കുവേണ്ടത് എത്രയാ എന്ന് ചോദിക്ക് അത് ഞാൻ തന്നേക്കാം… അവരുടെ വീടിനടുത്ത് ഭക്ഷണത്തിനുള്ള സാധനങ്ങളും കാര്യങ്ങളും ടീച്ചർ ഏർപ്പാട് ചെയ്തോ അതിന്റെ ചിലവും മാസം ഞാൻ തന്നേക്കാം…

(സന്തോഷത്തോടെ) നീ നന്നായി വരുമെടാ… നിന്നോട് എങ്ങനെയാ നന്ദി പറയണ്ടേ എന്നറിയില്ല…

(ചിരിയോടെ ടീച്ചറേ നോക്കി) എന്റെ ടീച്ചറേ ടീച്ചർ ആദ്യമായൊരു കാര്യം ആവശ്യപ്പെട്ടിട്ട് അത് പോലും ചെയ്തുതന്നില്ലേൽ ടീച്ചർ എന്നെ പഠിപ്പിച്ചതിനു വല്ല അർത്ഥവുമുണ്ടാവുമോ…

നീയും വാ നിനക്ക് അവരെ നേരിട്ട് കണ്ട് കാര്യം പറയുകയും ചെയ്യാലോ…

അത് വേണ്ട… ടീച്ചർ തന്നെ പറഞ്ഞാൽ മതി…

നിനക്ക് ആരാണെന്നറിയണ്ടേ…

വേണ്ട… ഞാനാണ് ഇത് തരുന്നതെന്നു അവരോടും പറയണ്ട ടീച്ചേർസ് കൊടുക്കും എന്ന് പറഞ്ഞാൽ മതി…

എന്നാലും…

എന്റെ ടീച്ചറേ… ഒരെന്നാലുമില്ല ഇത് നമ്മളെ സീക്രെട് ആയി ഇരിക്കട്ടെ… സംഭവം ഫിക്സ്…

ഓ… ശെരി സാമീ…

ഗ്രൗണ്ട് എങ്ങനെ ഉണ്ട്…

നല്ലതാടാ… ഇപ്പൊ പിള്ളേർ കളിക്കുന്നതു കൊണ്ട് ഗ്രൗണ്ടിനു പുറത്തുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല… ഗ്രൗണ്ട് മാത്രമല്ല പുതിയ ബസുകൾ ഉള്ളതിനാൽ കുട്ടികൾക്കും ടീച്ചേഴ്സിനും യാത്രാ ബുദ്ധിമുട്ടില്ല… സ്റ്റോർ ഉള്ളത്കൊണ്ട് കുട്ടികൾക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോവേണ്ടിവരുന്നില്ല എല്ലാം കൊണ്ടും സേഫ് ആണ്…

മ്മ്… രക്ഷിതാക്കൾക്ക് ഒരു അവേർനസ്ക്ലാസ്സ്‌ കണ്ടക്റ്റ് ചെയ്യുന്നകാര്യം ആദി പറഞ്ഞിരുന്നില്ലേ… പി ടി എ മീറ്റിങ് പോലെ വിളിക്കാൻ പറ്റുമോ…

Leave a Reply

Your email address will not be published. Required fields are marked *