വഴി തെറ്റിയ കാമുകൻ – 17 49

എല്ലാം കൂടെ മുപ്പത്തി അഞ്ച് പവൻ വരും…

കല്യാണ പന്തലിൽ അവൾ പൊന്നിൽ കുളിച്ച് നിൽക്കണം… നാളെ സ്വർണം വാങ്ങാൻ പോണം എവിടെ പോണമെന്നുഞാൻ വിളിച്ചുപറയാം നിങ്ങൾ വാങ്ങിയത് കൂട്ടണ്ട നാളെ പോവുമ്പോ കുറഞ്ഞത് നൂറ്‌ പവൻ അവിടുന്ന് എടുക്കണം മോഡൽ പറഞ്ഞുകൊടുത്താൽ മതി രണ്ട് ദിവസം കൊണ്ടവർ ഇവിടെ കൊണ്ട് തരും… ചോദിക്കുന്നവരോട് ചേച്ചി അവളുടെ കല്യാണത്തിനേക്ക് ചേർത്തുവെച്ച പൈസയും പൊന്നും ആണെന്ന് പറഞ്ഞാൽ മതി…

എടാ അത്…

ഒരതുമില്ല ചേച്ചി ചെന്നു കഴിക്കാൻ ചോറോ മറ്റോ എടുത്തേ ഞാൻ വന്നിട്ട് ഒന്നും കഴിച്ചില്ല… നല്ല വിശപ്പ്…

ഇപ്പൊ എടുക്കാം…

ചേച്ചി അകത്തേക്ക് പോയ പിറകെ ഞാൻ വണ്ടിയിലേക്ക് ചെന്നു ഡാഷിൽ നിന്നും പിസ്റ്റൾ എടുത്ത് അരയിൽ തിരുകി

കോലായിലേക്ക് ചെന്നു ചായ ക്ലാസ്സ്‌ ട്രേയിൽ വെച്ച് അവർക്കടുത്ത് ചെന്നു വന്നപ്പോ ഉള്ള ഉഷാറൊന്നും ഇല്ലെങ്കിലും നേരത്തെ ഉണ്ടായിരുന്ന മൂകത മാറി ചെറിയ രീതിയിൽ സംസാരം തുടങ്ങിയിട്ടുണ്ട് അവർക്കിടയിലൂടെ ദാസനരികിൽ ചെന്നിരുന്നു എല്ലാരോടും ചിരിച്ചുകൊണ്ട് അവരുടെ സംസാരം ശ്രദ്ധിക്കും പോലെ ദാസന്റെ കൈ പിടിച്ചു പതിയെ മുതുകിൽ തിരുകിയ പിസ്റ്റളിൽ കൊണ്ടുവെച്ചു ഒരു കൈകൊണ്ട് വായ മൂടി അയാൾകരികിലേക്ക് ചെരിഞ്ഞിരുന്നു സ്വകാര്യമായി ദാസനുമാത്രം കേൾക്കാൻ പാകത്തിന്

ഇനി തിന്നാൻ അല്ലാതെ വാ തുറക്കുകയോ ഇവിടുന്നിറങ്ങിപ്പോവാൻ നോക്കുകയാ അനുസരണക്കേട് കാട്ടുകയോ ചെയ്താൽ ഞാനിതെടുത്ത് നിന്റെ തലക്കിട്ടു പൊട്ടിക്കും… സംശയമൊന്നും വേണ്ട വർക്ക്‌ ചെയ്യുന്നതാ കമ്മീഷണരുടെ സർവീസ് പിസ്റ്റലാ… കേസ് എങ്ങനെ ഒതുക്കണമെന്ന് കമ്മീഷണർക്കറിയാം…

പ്രേതത്തെ കണ്ടപോലിരിക്കുന്ന അയാൾക്കരികിൽ നിന്നും നേരെ ഇരുന്നു അയാളെ നോക്കി ചിരിയോടെ തൊമ്മിച്ചായനെ നോക്കി

അല്ലിച്ചായാ നിങ്ങളെ മന്ത്രിക്കെതിരെ എന്തൊക്കെയോ ആരോപണമൊക്കെ കേൾക്കുന്നുണ്ടല്ലോ ഉള്ളതാണോ…

ഇച്ചായൻ : പോടാ… നിനക്കെന്തിന്റെ കേടാ… അതൊക്കെ പ്രതിപക്ഷത്തിന്റെ വെറും ആരോപണമല്ലേ…

ചർച്ച രാഷ്ട്രീയത്തിലേക്ക് മാറിയതും സംസാരം ചൂട് പിടിച്ചു ഉയർന്നും താഴ്ന്നുമുള്ള സംസാരത്തിൽ മൂകമായ അന്തരീക്ഷം ഒലിച്ചുപോയി മിണ്ടാതിരിക്കുന്ന ദാസനെ നോക്കി

അച്ചായൻ : ദാസൻ പണ്ട് പഞ്ചായത്ത് ഇലക്ഷനിൽ നിന്ന തല്ലേ… ദാസനെന്താ ഒന്നും മിണ്ടാതിരിക്കുന്നത്… നീ രാഷ്ട്രീയം വിട്ടോ…

മൂപര് രാഷ്ട്രീയം വിട്ടതല്ല രാഷ്ട്രീയം മൂപ്പരെ വിട്ടതാ… പാർട്ടി പ്രവർത്തനം എന്നും പറഞ്ഞുനടന്നപ്പോ ആർക്കോ കക്കൂസുണ്ടാക്കാൻ കിട്ടിയ ഫണ്ട്‌ മൂപര് കൊണ്ടുപോയി പുട്ടടിച്ചപേരിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റല്ലേ കെട്ടിവെച്ച കാശുപോലും കിട്ടാതെ പോയത് (ദാസൻ ഇലക്ഷന് നിന്നു പൊട്ടിയിട്ടുണ്ടേലും കക്കൂസ് ഫണ്ട്‌ കട്ട കഥ ഞാനായിട്ടുണ്ടാക്കി പറഞ്ഞതാണ്)…പിന്നെ പാർട്ടി എങ്ങനെ വിടാതിരിക്കും…

ദാസൻ എന്നെ നോക്കി

മൊയിതിനിക്ക : ഇവൻ പറഞ്ഞതിലെന്തേലും സത്യമുണ്ടോ ദാസാ…

എന്റെ മൊയിദിനിക്കാ… ഞാൻ പറഞ്ഞത് കള്ളമാണെങ്കിൽ മൂപ്പര് പറയട്ടെ മൂപര് കട്ടിട്ടില്ലെന്ന്… പറഞ്ഞാൽ മൂപര് കട്ട തെളിവ് ഞാൻ നിങ്ങളെ മുന്നിൽ വെച്ചുതരാം…

ഒന്നും പറയാതെ ഇരിക്കുന്ന ദാസനെ എല്ലാരും പുച്ഛത്തോടെ നോക്കെ

മൂപ്പരെങ്ങാനും കൗൺസിലർ ആയിരുന്നെങ്കിൽ പഞ്ചായത്ത് തന്നെ മൂപ്പരെടുത്തു വീട്ടിൽ കൊണ്ടുപോയേനെ…

സാവിത്രിയേച്ചി വന്ന് എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു ഞാൻ ദാസനെ നോക്കി

വിളിക്കാതെ വലിഞ്ഞു കയറി വന്നിടത് ഓസിനു കിട്ടുന്നതല്ലേ വന്ന് തിന്നോ…

എല്ലാരും എന്നെയും ദാസനെയും നോക്കി ഒന്നും മിണ്ടാതെ പിറകെ വന്ന ദാസനും ഭക്ഷണം കഴിക്കാൻ ഇരുന്നു ഞാൻ നന്നായി വെട്ടി വിഴുങ്ങുന്നതിനിടെ ഭക്ഷണത്തിനുമുന്നിൽ അത്രയും പേർക്കിടയിൽ തലയും കുനിച്ചിരിക്കുന്ന ദാസനെ നോക്കി

തിന്നു ചേട്ടാ… ഓസിനു കിട്ടിയാൽ പാഷാണോം തിന്നുന്ന നിങ്ങൾക്കെന്തിനാ ഉളുപ്പ്… ഓസിനു കിട്ടിയതല്ലേ തിന്നാൻ നോക്ക്…

Leave a Reply

Your email address will not be published. Required fields are marked *