ഇച്ചായാ…
എന്താടീ…
മനുഷ്യനെ പേടിപ്പിച്ചാലുണ്ടല്ലോ…
നീ എന്തിനാ മുത്തേ പേടിക്കുന്നെ…
വേണ്ടാത്തിടത്തു പിടിച്ചാൽപിന്നേ പേടിക്കില്ലേ…
വേണ്ടാതിടമോ… ഞാൻ പിടിച്ചത് വേണ്ടിയിടത്താ…
പോ…
ലെച്ചു : കഴിക്കാം…
നിങ്ങൾ കഴിച്ചില്ലെ…
ലെച്ചു : ഇല്ല നിങ്ങൾ വന്നിട്ടുകഴിക്കാമെന്നുകരുതി…
പ്രിയ : നൂറത്ത ഏട്ടനെ കാത്തിരിപ്പുണ്ട്…
എവിടെ…
ലെച്ചു : അകത്തുണ്ട് ഞാൻ വിളിക്കാം…
വേറെ ആരേലുമുണ്ടോ…
ലെച്ചു : മാമയുണ്ട്…
നീ അവളെ കൂട്ടി പുറകിലെ വാഴയിലേക്ക് വാ…
ലെച്ചു അകത്തേക്ക് പോയതും ഞാൻ മുൻവശത്തൂടെ ഇറങ്ങി പുറകിലേക്ക് നടക്കാൻ തുടങ്ങേ ചന്ദ്രേട്ടൻ അരികിലേക്ക് വന്നു
ഷെബിനാനോട് നല്ലോണം കിട്ടിയല്ലേ…
മ്മ്…
നീയെന്തിനാ കുടിച്ചിട്ട് അവളടുത്തേക്ക് പോവാൻ നിന്നെ…
എന്റെ ചന്ദ്രേട്ടാ ഞാനൊരു തുള്ളി കുടിച്ചിട്ടില്ല…
പിനെങ്ങനെയാ അവക്ക് മണത്തെ…
വീട്ടിലേക്ക് വരും വഴി സെലിൻ ഡോക്ടറു തന്ന ഫിസ്സ് കുടിച്ചിരുന്നു അതിന്റെയാ അതിനങ്ങനെ മണക്കുമെന്ന് ഞാനറിഞ്ഞോ…
ഹഹഹ… എന്തായാലും കിട്ടിയല്ലോ…
മ്മ്… പറഞ്ഞിട്ട് കാര്യമില്ല…
അല്ല കല്യാണത്തിനേക്ക് സാധനമൊന്നുമില്ലേ…
ഇങ്ങളെനെ കൊലക്ക് കൊടുക്കാനുള്ള പരിപാടിയാണല്ലേ…
ഇനോട് കുടിക്കാനാരു പറഞ്ഞു ഞങ്ങളു കുടിച്ചോളാം… കാണാരേട്ടൻ പോകുമ്പോ നിന്നോട് കുപ്പിക്കുള്ള കാശ് വാങ്ങണമെന്ന് പറഞ്ഞിട്ടാ പോയേ…
നാളെ തരാം ഇപ്പൊ കൈയിൽ അധികമൊന്നും കാണില്ല… കുപ്പി ചോദിച്ചു നിങ്ങളെ പ്രായക്കാർ ആരു വന്നാലും ഞാൻ നിങ്ങളെടുത്തേക്ക് വിടും എല്ലാർക്കും കൂടെ വാങ്ങിക്കോ…
ഞാൻ ബാറുതുടങ്ങേണ്ടിവരുമല്ലോടാ…
അതുമിക്കവാറും വേണ്ടിവരും… നാളെ പിള്ളേരെ ആരേലും കൂട്ടിപ്പോയി വാങ്ങിച്ചോ…
ശെരിയെടാ അപ്പൊ നാളെ കാണാം…
ചന്ദ്രേട്ടൻ പോവാൻ തിരിഞ്ഞതും
ചന്ദ്രേട്ടാ…
എന്താടാ…
പോവല്ലേ ഞാൻ വരാം… എന്നിട്ട് പോവാം…
ശെരിയെടാ…
ഞാൻ പിറകിലേക്ക് ചെല്ലുമ്പോ പെണുങ്ങൾ നാലും പുറകിലെ മുറ്റത്ത് നിൽപ്പുണ്ട്
അഫി : എന്താ വൈകിയേ…
ചന്ദ്രേട്ടനെ കണ്ട് നിന്നുപോയി…
മുത്ത് : അവരുണ്ട് പറമ്പിലേക്ക് പോയിക്ക്…
വാഴയിലൂടെ നടക്കെ ലച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു
എവിടെ…
ജാതി ചുവട്ടിലുണ്ട്….
ഫോൺകട്ട് ചെയ്ത് ജാതി ചുവട് ലക്ഷ്യമാക്കി ഒറ്റ ഓട്ടമായിരുന്നു അവിടെ എത്തും മുൻപ് ഓട്ടം നിർത്തി ഫോൺ അരയിലേക്ക് തിരുകി നടന്നു
നിങ്ങളിവിടെ നിൽക്കുവായിരുന്നോ…
പറയുമ്പോയേക്കും നൂറ ഓടിവന്ന് നെഞ്ചിൽ ചേർന്ന് ഇറുക്കെ കെട്ടിപിടിച്ചു
ഇരുകൈകളാലും അവളെ ചേർത്തുപിടിച്ചു കുറച്ചുസമയം അനങ്ങാതെ നിന്നശേഷം തലയുയർത്തി എന്നെ നോക്കി മുഖം മുഴുവനും ഭ്രാന്തമായി ഉമ്മവെക്കാൻ തുടങ്ങി
അവളുടെ മുഖം മുഴുവൻ ഉമ്മവെച്ചവളെ ചേർത്തുപിടിച്ച് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു
നൂറാ…
ഐ മിസ്സ് യൂ മജ്നൂ… ഉച്ചക്ക് കഴിക്കാൻ എങ്കിലും നീ വരുമെന്ന് കരുതി…
ഡ്രെസ്സെടുക്കാൻ പോയതായിരുന്നു… കല്യാണമല്ലേ കുറേ പണിയുണ്ട്…
മ്മ്…
നിന്നെ ഞാൻ ഇപ്പൊ വിളിച്ചത് കാണാൻ മാത്രമല്ല…
പിന്നേ…
നിനക്ക് തരാൻ എന്നെ ഏല്പിച്ചൊരു സാധനം എന്റെ കയ്യിലുണ്ടെന്ന് പറഞ്ഞില്ലേ അത്…
എന്താ…
അത് ഞാൻ കാണിക്കാം കണ്ണടക്ക്
ഈ ഇരുട്ടിൽ കണ്ണുകൂടെ അടക്കണോ…
അടക്കണം…
അവൾ കണ്ണടച്ചതും അരയിലെ ജ്വൽ ബോക്സിൽ നിന്നും ലോക്കറ്റിൽ ചുവന്ന മാണിക്യം പതിപ്പിച്ച മാല അവളുടെ കഴുത്തിലിട്ടു
ഇനി കണ്ണ് തുറന്നോ…
അവളെനെ നോക്കി
ഇതെന്താ മാലയൊക്കെ…
അതിലെ കല്ല് അതൊരു മാണിക്യമാണ് പ്രൈസ് ലെസ്സ്… കൗമാരം മുതൽ ഒരു പുരുഷനെ മനസിൽ ചുമക്കുന്ന നാഖ മിഴിയുള്ള ആയില്ല്യം നാളിൽ ജനിച്ച പെണ്ണിന് മാത്രം ധരിക്കാൻ പറ്റുന്നത്… മറ്റാരുടെയോ കൈയിലും ആ കല്ല് നിലനിൽക്കില്ല മറ്റാരെങ്കിലും അത് കൈവശപ്പെടുത്തിയാൽ അവർക്ക് സർപ്പദോഷമുണ്ടാവും…
അവൾ ഫോൺ ലൈറ്റ് കൂടെ അടിച്ചു ലോക്കറ്റിലേക്ക് നോക്കി
മജ്നൂ…
അവളെ ചേർത്തുപിടിച്ചു ചെവിയിൽ സ്വകാര്യമായി അറബിയിൽ
എനിക്കറിയാം നിന്റെ പേടി ഒന്നും പറയണ്ട മറ്റാരും അറിയണ്ട… ഒറ്റക്കാക്കില്ല…
മ്മ്… (മൂളിക്കൊണ്ട് അവളെനെ ഇറുക്കെ പിടിച്ചു)
