രണ്ടുപേരും അവളെ നോക്കി
അവർ പോവാനായി തിരിയും മുൻപ് അഫി ചോയിയേട്ടനോട് ഒരു പേപ്പർ വാങ്ങി അതിൽ ബെൽറ്റിനും മെഡിസിനും എഴുതികൊടുത്തു
അഫി : കുറച്ചുദിവസം റെസ്റ്റെടുത്തോ… രണ്ടാഴ്ച്ച കഴിഞ്ഞു വിളിച്ചിട്ട് വീട്ടിലേക്ക് വന്നാൽമതി… ബെൽറ്റ് അഴിക്കണ്ട…
സജീവൻ : അല്ല ഡോക്ടറെ ബെൽറ്റിടാൻ…
അത് വാങ്ങിയിട്ട് അപ്പുറത്തെ ക്ലിനികിൽ ചെന്നാൽ അവരിട്ടുതരും അല്ലെങ്കിവാങ്ങിവന്നാൽ ഞാനിട്ടുതരാം…
ഹരി : ഡോക്ടർ തന്നെ ഇട്ടുകൊടുത്തേക്ക് ഞാൻ പോയി വാങ്ങിച്ചിട്ടുവരാം…
ഹരി സാറും രാജൻ സാറും വണ്ടിയുമെടുത്തു മെഡിക്കൽ ഷോപ്പ് നിൽക്കുന്നിടത്തേക്ക് പോയി
സാറേ നമ്മളിങ്ങനെ പരിചയപ്പെടേണ്ടി വന്നതിന്റെ ഒരിതിൽ പറയുകയാ… ഈ നാട് ഇത്തിരി പിശകാ മെയിൻ പ്രശ്നമെന്താന്നുവെച്ചാൽ സ്നേഹമായാലും വെറുപ്പായലും കൊടുക്കുന്നതിനും ഇരട്ടി ഈ നാട് തിരിച്ചുതരും… അത്കൊണ്ട് നമുക്ക് വേണ്ടാത്തതൊന്നും നമ്മൾ ഇവിടെ കൊടുക്കരുത്… നമുക്ക് വേണ്ടത് അളവുനോക്കാതെ കൊടുക്കുകേം ചെയ്യാം…
അവരുടേനോട്ടംകണ്ട് ചിരിയോടെ അവരെ നോക്കി
സംശയമുണ്ടെൽ സാറിവരോട് ചോദിച്ചുനോക്ക് ഇവര് പലരും വേറെ നാട്ടിന്നു ഇവിടെവന്നതാ ഇപ്പൊ ഇവിടുന്ന് പോവാനേ ഇവർക്കൊന്നും താല്പര്യമില്ല… സജീവൻസർ അതല്ലേ ഇവിടെ വീടുവാങ്ങി ഇവിടെത്തന്നെ കൂടിയേ…
അപ്പോയെക്കും മെഡിക്കൽ ഷോപ്പിൽ പോയവർ തിരികെ വന്നു അഫി അവർക്ക് കഴുത്തിൽ ബെൽറ്റ് ഇട്ടുകൊടുത്തു
സോറി… നിങ്ങൾ മോശമായി പെരുമാറിയകൊണ്ടാണ് ഞങ്ങളും അങ്ങനെ പെരുമാറിയത്…
എസ് ഐ : സാരമില്ല ഞങ്ങളും മോശമാണ് നിങ്ങളോട് പെരുമാറിയത്… സോറി… ഞാൻ അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു…
ഡ്രൈവർ : (കഴുത്തിലെ ബെൽറ്റിൽ കൈവെച്ചുകൊണ്ട് ആ വേദനയിലും കളിയാക്കി ചിരിക്കുമ്പോലെ ചിരിച്ചുകൊണ്ട്) എന്നാലും നിങ്ങൾ പെരുമാറിയപ്പോ മോശമാക്കിയില്ല…
ഞങ്ങളും അവർക്കായി ചിരിച്ചു
എങ്കി ഓരോ ജ്യൂസായാലോ… ചോയ്യേട്ടാ എല്ലാർക്കും ഓരോ ജ്യൂസ്…
നല്ല പേരക്കയുണ്ട് എടുക്കട്ടെ…
ആ…
ചോയേട്ടൻ അകത്തേക്ക് പോയി
കല്യാണം പറഞ്ഞിട്ടില്ലേ…
ബാബുരാജ് സർ : കല്യാണം പറഞ്ഞില്ലേൽ അവനെ ഞങ്ങൾ വെച്ചേക്കുമോ…
(അവരെ രണ്ടുപേരെയും നോക്കി) എന്തായാലും കല്യാണത്തിനു വരണം…
എസ് ഐ : അത് ശെരി കല്യാണം കഴിക്കാൻ പോകുന്നവരാണല്ലേ…
ഞങ്ങളെ അല്ല… ഞങ്ങളെ ചെക്കന്റെ കല്യാണമാ…
അവരുഞങ്ങളെ നോക്കുന്ന കണ്ട്
അയ്യോ അങ്ങനെ അല്ല… എന്റെ ശിഷ്യനാണ് ശെരിക്കും പറഞ്ഞാൽ മോനേ പോലെ ആണ്…
എസ് ഐ : താൻ കളരിയാണോ…
ഹാ കളരിയും അറിയും…
എസ് ഐ : ഇവിടെ അടുത്ത് നല്ല കളരി ഏതെലുമുണ്ടോ…
അതൊക്കെ ശെരിയാക്കാം… ആദ്യം ഇതൊന്നു ശരിയാവട്ടെ…
അഫി : നിങ്ങൾ ആദ്യം ലീവ് എടുക്ക് ഇതൊക്കെ ഒന്ന് ശരിയാവട്ടെ…
എസ് ഐ : പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങി ഇവിടെ ഇന്ന് ജോയിന്റ് ചെയ്തേ ഉള്ളൂ ലീവ് കിട്ടലൊക്കെ ബുദ്ധിമുട്ടാണ്… നല്ല കളരി ഏതേലുമുണ്ടെൽ പോയി കഴുത്തുശരിയാക്കാം എന്ന് കരുതിയിട്ടാണ്…
അയാളെ ഒന്ന് നോക്കി
എന്തായിരുന്നു പ്രശ്‌നം…
എസ് ഐ : പാർട്ടിക്കാര് സ്കൂൾ കുട്ടികളെ കൊണ്ട് രാഷ്ട്രീയം കളിപ്പിച്ചു അവര് തമ്മിൽ തല്ലായപ്പോ മണ്ഡലം കമ്മിറ്റിയിലുള്ള കുറച്ചു പേര് ചേർന്ന് സ്കൂളിൽ കയറി മറ്റേ പാർട്ടിയുടെ കുട്ടികളെ തല്ലി… ഓടി മതില് ചാടിയ ഒരു ചെക്കൻ കുപ്പിച്ചില്ലു കൊണ്ട് കാലിന്റെ ഞരമ്പ് അറ്റുപോയി പാർട്ടിക്കാര് പറഞ്ഞിട്ടും കേൾക്കാതെ ഞാൻ മണ്ഡലം കമ്മറ്റി നേതാവിനെയും ഒപ്പമുണ്ടായിരുന്നവരെയും ലോക്കപ്പിൽ കയറ്റി നിങ്ങളെ ഭാഷയിൽ ഒരു രാത്രിമുഴുവനും ഉപദേശിച്ചു… എഫ് ഐ ആറിന്റെ ബലത്തിൽ അവരെ കോടതി പതിനാല് ദിവസം റിമാന്റും ചെയ്തു അത് കഴിയുമ്പോയേക്കും എനിക്ക് ട്രാൻസ്ഫറും വന്നു… ആദ്യം തിരുവനന്തപുരമായിരുന്നു അവിടെ രണ്ടരമാസമാവുംമുൻപ് കാസറഗോഡ് അവിടുന്ന് മൂന്നാർ ഇപ്പൊ ഇവിടെ എഴുമാസത്തിനിടക്ക് മൂന്നാമത്തെ ട്രാൻസ്ഫറാണിത്… ഒരു നാട്ടിൽ പോയി സെറ്റാവുമ്പോയേക്കും വേറെ സ്ഥലത്തേക്ക്…
ഞാൻ അഫിയെ നോക്കി അതേ സമയം അവൾ എന്നെയും നോക്കി പരസ്പരം നോക്കിയതും ആളുടെ കഥ കേട്ട് പിടിച്ചുവെച്ച ചിരി പൊട്ടിപ്പോയി
