വഴി തെറ്റിയ കാമുകൻ – 17 49

കൈകഴുകി തിരിയേ കൈയിലേ തോർത്ത് എനിക്ക് നീട്ടിയ ലെച്ചുവിനെ നോക്കി അവളുടെ സാരി തലപ്പെടുത്തു കൈയും മുഖവും തുടച്ച എന്നെ നോക്കി

ചേട്ടാ… ഡ്രെസ്സെടുക്കണ്ടേ ഇനി ആകെ നാല് ദിവസം കൂടെയേ ഉള്ളൂ…

ഡ്രസ്സ്‌ വാങ്ങി വണ്ടിയിലുണ്ട്…

എല്ലാരുടെയും അളവ് ഡ്രസ്സ്‌ കൊടുത്തു ആരേലും പറഞ്ഞയച്ചു തയ്പ്പിക്കാൻ പറഞ്ഞാൽ മതി… റെഡിമേഡ് എടുത്തത് പാകമായില്ലെങ്കിലോ ഇഷ്ടമായില്ലെങ്കിലോ ഓരോരുത്തരുചെന്നു മാറ്റിക്കോട്ടെ ബില്ല് ഓരോ കവറിന്റെയും കൂടെത്തന്നെ ഉണ്ട്…

എല്ലാർക്കുമെടുത്തോ…

മ്മ്… ഡ്രെസ്സെടുത്തു റൂമിലെ ഫർണിച്ചർ വാങ്ങി… ഷൈജക്കും ദാസനും ചെക്കന്മാർക്കും ഞാൻ എടുത്താലവര്ക്കിഷ്ടമാവില്ലെന്നകൊണ്ട് എടുത്തിട്ടില്ല അവർക്ക് പൈസ കൊടുത്തേക്ക് അവരുതന്നെ പോയെടുത്തോട്ടെ…

മ്മ്…

പിന്നേ ഓടിനടക്കുന്ന ആ ചെക്കന്മാർക്ക് ഡ്രെസ്സെടുക്കാൻ പൈസ കൊടുക്കണം…

അത് ചേട്ടൻ തന്നെ കൊടുത്തേക്ക്…

നീ കൊടുക്കണം… പിന്നേ നാളെ ചെക്കനോട് അവളേം കൂട്ടിപ്പോയി താലിയെടുക്കാൻ പറയണം…

മ്മ്… ഞാനീ തോർത്ത്‌ വെച്ചിട്ട് വരാം എന്നിട്ട് വണ്ടിയിൽ നിന്ന് ഡ്രെസ്സെടുക്കാം…

മ്മ്…

തിരിയാൻ പോയ അവളുടെ സാരിക്കു വശത്തായി ഇത്തിരി കാണുന്ന വയറിൽ ചെറുതായി നുള്ളി

ആഹ്… ചേട്ടാ… (കൊഞ്ചി കൊണ്ടുള്ള അവളുടെ വിളിയും നാണം നിറഞ്ഞ മുഖവും കണ്ട്മതിയാവും മുൻപേ നെഞ്ചിൽ ചെറുതായി തല്ലി ചിരിയോടെ അവൾ ഓടിപ്പോയി)

പുറത്തേക്കിറങ്ങെ കട്ടനുമായി വന്ന അഫി എനിക്ക്കട്ടൻതന്നു ട്രെയിലുള്ള ചായയുമായി അവളും റിയയും മറ്റുള്ളവർക്കരികിലേക്ക് പോയി അപ്പോയെക്കും ലെച്ചു എനിക്കരികിലേക്ക് വന്നു ചാവി അവളുടെ കൈയിൽ കൊടുത്തു

കുറേ ഉള്ളതല്ലേ… വണ്ടി ഇങ്ങോട്ടിങ്ങെടുത്തോ… എന്നിട്ട് നീ തന്നെ എല്ലാർക്കും കൊടുത്തേക്ക്…

അവൾ പോയി വണ്ടിയെടുത്ത് മുറ്റത്ത് കൊണ്ടുവന്ന് വണ്ടിയിൽനിന്നിറങ്ങി

ഉപ്പ : വണ്ടിയൊടിക്കാനൊക്കെ പഠിച്ചോ…

അഫി : ഞാനില്ലേ പിനെന്ത് വേണം…

ലെച്ചു : പഠിച്ച എനിക്കല്ലേ പഠിപ്പിച്ച നിനക്കാണോ ക്രെഡിറ്റ്… ഒന്നു പോടീ…

അഫി : ഭക്തി വേണം മോളേ… ഗുരു ഭക്തി…

ലെച്ചു : അത് ഞാൻ ഭക്തിച്ചോളാം ഇപ്പൊ മക്കള് വന്ന് ഈ ഡ്രെസ്സൊക്കെ എടുക്കാൻ കൂടിക്കേ…

അവർ ഡ്രസ്സ്‌ എടുക്കാൻ തുടങ്ങേ പ്രിയയും മുത്തും വന്നു അവരും കൂടി ഡ്രെസ്സെല്ലാം എടുത്തു എല്ലാർക്കും കൊണ്ടുകൊടുത്തു

തിരികെ വന്നു പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു പോവാൻ ഇറങ്ങുമ്പോ അഫിയെ വിളിച്ച് പൈസ എടുത്തു കൊടുത്തു

ലച്ചൂന്റെ കൈയിൽ കൊടുത്തേക്ക്…

മ്മ്…

എന്താ പെണ്ണേ മുഖത്തൊരു വാട്ടം…

ഒന്നൂല്ല ഇങ്ങക്ക് തോന്നുന്നതാ…

അതേ ഞാൻ നിന്നെ ആദ്യമായി കാണുവാണല്ലോ…

ഒന്നൂല്ലിക്കാ…

അവർക്കുള്ള ഇന്നറിന്റെ കവറും വണ്ടിച്ചാവിയും അവളുടെ കൈയിൽ കൊടുത്തു ഇത്തക്കുള്ള ഇന്നറിന്റെ കവർ എടുത്തുകൊണ്ട്

മ്മ്… നീ ചെന്ന് അത് കൊടുത്തിട്ട് വാ ബിച്ചുവിനോട് ബൈക്കിന്റെ ചാവിവാങ്ങിച്ചോ നമുക്ക് വീട്ടിൽ പോയിട്ട് വരാം…

മ്മ്…

അവൾ പോയി തിരികെ വന്നു കവർ ടാങ്കിനു മേൽ വെച്ച് വണ്ടിയെടുത്തതും അവൾ പിറകിൽ കയറി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു അവളെനെ കെട്ടിപിടിച്ചിരുന്നു

ഇക്കാ…

മ്മ്…

എന്തായി എന്തേലും അറിഞ്ഞോ…

ജയിലിലാണ് കുറച്ചുദിവസത്തിനുള്ളിൽ അയാൾ പ്രോമിസറി നോട്ടും ചെക്കും അവന്റെ പേർക്ക് ഒപ്പിട്ടു കൊടുക്കും അത് മുഴുവൻ പേരിലേക്കാക്കി അക്കൗണ്ടിൽ ഉള്ള പൈസയും എടുത്തു കഴിഞ്ഞാൽ എൻ ഓ സി ഒപ്പിട്ടുകൊടുക്കാം എങ്കിലേ അയാൾക്ക് ജയിലിൽ നിന്നു പുറത്തിറങ്ങാൻ കഴിയൂ…

അവളെനെ ഇറുക്കെ പിടിച്ചു

എന്ത് പറ്റി വേണ്ടെന്നു തോന്നുന്നോ…

കുറഞ്ഞു പോയെന്നു തോന്നുന്നു…

മാമി വിളിച്ചില്ലേ…

മ്മ്… വിളിച്ചു…

എപ്പോഴാ ചെല്ലുന്നേ… അവൻ വരുംമുൻപ് ഒറ്റക്ക് വേണമെന്ന് പറഞ്ഞതല്ലേ…

മ്മ്… കല്യാണം കഴിയട്ടെ…

വീടിന്റെ മുന്നിൽ എത്തുമ്പോ വിറക് പിക്കപ്പിൽ കയറ്റുന്നവരെയും ഉപ്പാനെയും സജിയേട്ടനെയും കണ്ട് അവർക്കരികിലേക് ചെല്ലേ…

ഉപ്പ : നീ ഇങ്ങ് പോന്നോ… അവിടെയാരാ…

Leave a Reply

Your email address will not be published. Required fields are marked *