വഴി തെറ്റിയ കാമുകൻ – 17 49

ഗുരു പറഞ്ഞപ്രകാരം എന്റെ മകന് ഭാര്യയാവാൻ യോഗമുള്ള ജാതകമാണ് എസ് ഐ രുദ്രന്റെ മകൾക്ക് പക്ഷേ എന്റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല എനിക്കൊരു മകൻ ഉണ്ടായിട്ടുമില്ല പിനെങ്ങനെ

മജ്നൂ…

മ്മ്…

എന്താ ആലോചിക്കുന്നെ…

ഒന്നൂല്ല പെണ്ണേ… ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ ഒരുപാടുണ്ട് ഒന്നും ഇനി വൈകിച്ചുകൂടാ…

മ്മ്…

തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരിക്കെ റിയ കയറിവന്നു

നിനക്കിപ്പോ ബാങ്കിൽ തീരേ ഇരുപ്പുറക്കുന്നില്ല അല്ലേ…

അവിടിരുന്ന് എന്ത് ചെയ്യാനാ… ഞാനിങ്ങു പോന്നു…

ചിരിയോടെ അവളെ നോക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കെ

റിയാ…

പറയിച്ചായാ…

നമുക്ക് ലോക്കറിന്നത് എടുക്കണം ഇനി വെച്ചിരിക്കുന്നില്ല…

എപ്പോ…

കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ…

ശെരി… കീ റെഡിയായോ…

അഫി : അതൊക്കെ എപ്പോഴേ കട്ടുബോടിച്ചു…

റിയ : അപ്പൊ അവരറിയില്ലേ…

ഇല്ല അത് അടിച്ചുമാറ്റി താൽക്കാലത്തേക്ക് അതുപോലുള്ളത് വെച്ചുകൊടുത്തു ഡൂപ്ലിക്കേറ്റ് ഉണ്ടാക്കിയ ശേഷം എടുത്ത കീ അവരെ കൈയിൽ തന്നെ വെച്ചു…

ഫോൺ റിങ് ചെയ്തത് അറ്റന്റ് ചെയ്തു

എന്താടാ…

ആദി : നീ ആ ദാസനെയും കെട്ടിയോളേം മക്കളെയും ഭീഷണിപ്പെടുത്തിയോ…

ഹാ… എന്തേ…

ദാസന്റെ മോൻ സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുക്കാൻ ചെന്നിട്ടുണ്ട്…

ആര്…

വിജയ്… അനിൽ സർ വിളിച്ചിരുന്നു എന്താ ചെയ്യണ്ടേ എന്ന് ചോദിക്കാൻ…

അൽതു എവിടെയാ…

ആമീടെ വീട്ടിൽ പോയേക്കുകയാ…

പോലീസുകാരോട് പിറകെ വന്നോളാം എന്നും പറഞ്ഞവനെ വിട്ടേക്കാൻ പറ എന്നിട്ട് ശംസിയെ വിളിച്ചവനെ പൊക്കി എവിടേലും കൊണ്ടുപോയി ഒളിപ്പിക്കാൻ പറ കല്യാണം കഴിയും വരെ അവൻ ഇറങ്ങരുത്…

ശെരി…

ഉപദ്രവിക്കണ്ട എന്ന് പറഞ്ഞേക്ക്… ഏതേലും കേസ് അന്വേഷിക്കുന്നു സ്പെഷ്യൽ ടീം ആണെന്ന് പറഞ്ഞ് പൊക്കിയാൽ മതിയെന്ന് പറ…

ശെരി… ബിച്ചു എവിടെ…

ബിച്ചു രാവിലെ അവളെയും കൂട്ടി അവരുടെ കുടുംബ ക്ഷേത്രത്തിൽ പോയേക്കുവാ…

ശെരി ഞാൻ വെക്കട്ടെ…

ഹാ…

ഫോൺ വെച്ചതും ലെച്ചുവും റിയയും അഫിയും എന്നെ നോക്കി

ലെച്ചു : എന്താ പ്രശ്നം

ഒന്നൂല്ല ആ ചെക്കൻ കംപ്ലൈന്റ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നെന്നവർ ആദിയെ വിളിച്ചു പറഞ്ഞെന്നു കല്യാണം കഴിയും വരെ അവനെ പുറത്തിറക്കണ്ട എന്ന് പറഞ്ഞതാ…

ലെച്ചു : ബെസ്റ്റ് പോലീസും കള്ളന്മാരും…

അവരിവിടെ നിൽക്കണമെന്ന് എനിക്കൊരു താല്പര്യവും ഉണ്ടായിട്ടല്ല സാഹചര്ര്യംകൊണ്ടാ…

ലെച്ചു : ചേട്ടൻ മുത്തിനോട് കോളേജിൽ കൂട്ടാൻ ചെല്ലാമെന്ന് പറഞ്ഞതല്ലേ… സമയമായി…

മ്മ്…

വണ്ടിയെടുത്തു കോളേജിലേക്ക് വിട്ടു

അങ്ങിങ്ങായി ഇരിക്കുന്ന പിള്ളാരെയും തൂങ്ങികിടക്കുന്ന തോരണങ്ങളും പാറിപറക്കുന്ന കൊടികളും തറകെട്ടി നിർത്തിയ പൂമരങ്ങളും കടന്നു പോകെ ഇതുപോലൊരു കലാലയജീവിതം ഓർത്തെടുക്കാൻ ഇല്ലാത്ത നഷ്ടബോധത്തോടെ മരച്ചുവട്ടിലിരിക്കുന്നവർക്കരികിൽ കൊണ്ടുനിർത്തി

എല്ലാരുമുണ്ടല്ലോ…

എന്നെ കണ്ടതും മുത്ത് എഴുനേറ്റുവന്നെന്റെ കൈയിൽ തൂങ്ങി

ഒരുവൻ : ഇങ്ങള് ഇവർക്ക് ചിലവ് കൊടുത്തിട്ട് ഞങ്ങൾക്കൊന്നും തന്നില്ലല്ലോ അതുകൊണ്ട് ഇങ്ങളുവന്ന് ഇങ്ങളെ കണ്ട് ചിലവ് വാങ്ങാം എന്ന് കരുതിയതാ…

അതായിരുന്നോ പരിഹാരമുണ്ടാക്കാന്നേ…

മുത്ത് : കാക്കൂ ഇവന്മാര് കള്ളം പറയുവാ ഇവർക്ക് ചിലവുകൊടുത്തപ്പോ അവരുമുണ്ടായിരുന്നു…

ഷെറി : പിശുകീ മിണ്ടാതിരി നീ ഞങ്ങൾക്കെപ്പോഴാ ചിലവുതന്നെ എല്ലാരേം വിളിച്ചോരോ ചായയും വടയും വാങ്ങിത്തന്നതാണോ ചിലവ്…

രണ്ടാമൻ : നിനക്കതുതന്നെ ധാരാളമാ…

ആബിദ : തുടങ്ങി രണ്ടും ഒന്ന് നിർത്തുമോ… ഏതുനേരം നോക്കിയാലും തമ്മിൽ തല്ല്…

മുത്ത് : തല്ലൊക്കെ നമ്മളെ കാണിക്കാനല്ലേ അല്ലാത്തപ്പോ രണ്ടും മുടിഞ്ഞ പ്രേമമാണ്…

രണ്ടാളും ഒന്ന് ചമ്മിയ പോലെ തോന്നി

അളക : എങ്കി കാന്റീനിലേക്ക് പോവാം…

മറ്റൊരുവൻ : നിങ്ങക്ക് ചിലവ് കിട്ടിയതല്ലേ…

അളക : നീ പോടാ മരത്തലയാ…

വണ്ടിയിൽ നിന്നിറങ്ങി അവർക്കൊപ്പം കാന്റീനിലേക്ക് നടക്കുന്ന എന്റെ കൈയിൽ തൂങ്ങി മുത്തും കൂടെത്തന്നെ ഉണ്ട്

ക്യാന്റീനിൽ ചെന്നിരുന്നതും ഓരോരുത്തരും ജ്യൂസും മറ്റും ഓർഡർ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *