വഴി തെറ്റിയ കാമുകൻ – 17 49

നീയൊന്നും കല്യാണത്തിനു കൂടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല ചെക്കന് ആകെ ഉള്ളോരു അച്ഛൻ പെങ്ങളും കുടുംബവും എവിടെയെന്നു ബന്തുക്കൾ ചോദിച്ചാൽ കാണിക്കാൻ നീയും നിന്റെ കെട്ടിയോനും മക്കളും ഇവിടെ വേണം… അല്ല ഇറങ്ങിപോവനാ ഭാവമെങ്കിൽ…മ്മ്മ്…. മര്യാദക്കണേൽ എല്ലാർക്കും കൊള്ളാം ഇല്ലെങ്കിൽ…

ഒന്നും മിണ്ടാതെ നിൽക്കുന്ന ദാസനരികിൽ നിന്നും അജയന് നേരെ തിരിഞ്ഞ് ഇടം കയ്യാൽ അവന്റെ കഴുത്തിലും വലം കയ്യാൽ കവിളിലും കുത്തിപിടിച്ചു

കല്യാണം കഴിയും വരെ അടങ്ങി ഒതുങ്ങി മര്യാദക്ക് നിന്നോണം ഇവിടുത്തെ പെണ്ണുങ്ങളെ പുറകെ ഒലിപ്പിച്ചോണ്ട് നടന്നാൽ പച്ചക്ക് കത്തിച്ചു കളയും

കൈയിൽ കിടന്നു കുതറാൻ നോക്കുന്ന അവനെയും എന്റെ കൈ പിടിച്ച് വിടീക്കാൻ നോക്കുന്ന ഷൈജയെയും തറപ്പിച്ചുനോക്കി അവനെ പുറകിലേക്ക് തള്ളി മലർന്നടിച്ചു വീണ അവനെ ഒന്ന് നോക്കി തിരിഞ്ഞു നടക്കുമ്പോ ഷൈജ അവനെ പിടിച്ചെഴുനേൽപ്പിക്കുന്നുണ്ട്

പിള്ളേരുടെ അടുത്ത് ചെന്നിരുന്നു സംസാരിച്ചിരിക്കെ ശരത്തുവന്നു

പെരുമാൾ വക്കീല് വന്നിട്ടുണ്ട് നിന്നെ ചോദിച്ചു

മ്മ്…

എഴുനേറ്റ് വക്കീലിനടുത്തു ചെന്നു വക്കീൽ ചായകുടിച്ചു കഴിഞ്ഞതും അയാളെ കൂട്ടി വണ്ടിയിൽ കയറിയിരുന്നു

എന്താ കാണണം എന്ന് പറഞ്ഞത്…

വിൽപത്രം എഴുതണം…

ഇതെന്താ വിൽപത്രമൊക്കെ…

എഴുതണമെന്ന് തോന്നി…

ശെരി എങ്ങനെയാ…

എഴുതികൊണ്ടിരുന്ന പേപ്പർ നീട്ടി

ഞാൻ ഇതുവരെ സമ്പാദിച്ച മുഴുവൻ സ്വത്തുക്കളും എന്തൊക്കെ ആർക്കൊക്കെ എന്നത് ഇതിലുണ്ട് ഇനി സമ്പാദിക്കാൻ പോകുന്നത് വിലയിട്ടു പതിനാല് തുല്ല്യ ഷെയർ ആക്കണം വ്യത്യാസമൊന്നുമില്ല ഇതിൽ എഴുതിയ പോലെ തന്നെ

ഉപ്പാക്കും ഉമ്മാക്കും കൂടെ ഒരുഷെയർ ഇത്താത്തമാർക്ക് രണ്ടുപേർക്കും ഓരോ ഷെയർ ആദി അമൽ അൽതു സുഹൈൽ ബിച്ചു അഫി ലക്ഷ്മി പ്രിയ മുഹ്സിന റിയ എല്ലാർക്കും ഓരോ ഷെയർ ഒരു ഷെയറിൽ നിന്നുള്ള വരുമാനവും ഇവർക്ക് ഓരോരുത്തർക്കും ഉള്ള ഷെയറിന്റെ രണ്ടുശതമാനം വരുമാനവും ഇപ്പൊ കൊടുത്തുകൊണ്ടിരിക്കുന്ന ഓർഫനെജിലേ കുട്ടികളുടെയും ചാരിറ്റി ആവശ്യങ്ങൾക്ക് കൊടുക്കുകയും അതുകൂടെ ഇവർ നോക്കിനടത്തുകയും വേണം…

ശെരി…

എല്ലാരുടെയും പേരും ഡീറ്റൈൽസും അതിലുണ്ട്…

എന്നാലും എന്തുപറ്റി പെട്ടന്ന്… എന്തെങ്കിലും ഹെൽത്ത് ഇഷ്യു…

ഒരിഷ്യുവും ഇല്ല മനുഷ്യന്റെ കാര്യമല്ലേ… നോ ഗ്യാരണ്ടി എപ്പോ വേണേലും എന്തും നടക്കാലോ… നമുക്കെന്തേലും പറ്റിയാലും കൂടെ ഉള്ളവർ വഴിയാധാരമാവരുതല്ലോ…

ശെരി…

പിന്നേ… ഈകാര്യം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി…

ശെരി…

ഈ ആഴ്ച്ച തന്നെ പേപ്പർ എന്റെ കൈയിൽ കിട്ടണം…

ശെരി…

വകീൽ പോയപ്പോ ആ കാര്യത്തിൽ സമാധാനം ഉണ്ടെങ്കിലും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ആദ്യം അൽത്തുവിനും സുഹൈലിനും അമലിനും പെണ്ണുകാണണം ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാരും സേഫായിരിക്കണം അതെങ്ങനെ എന്നാണ് അറിയാത്തത് ചെയ്തുവെച്ചത് ചെറിയ കാര്യങ്ങളല്ല പിറകെ വന്നുകൊണ്ടിരിക്കും സേഫ് സ്ഥലങ്ങൾ ഉണ്ടെങ്കിലും എല്ലാവരെയും എല്ലാ കാലവും സേഫ് ആക്കി നിർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് പിടിയില്ല എന്തെങ്കിലും വഴി കണ്ടുപിടിച്ചേ പറ്റൂ കാരണം തേടി വരുന്നവരാരും പണത്തിന് വേണ്ടി വരുന്നവരല്ല പകക്ക് വേണ്ടി വരുന്നവരാണ് ഏതു വഴിയിലും വരും

എക്സോസ്റ്റ് ഓൺ ചെയ്ത് സിഗരറ്റ് കത്തിച്ചു വലിച്ചു ചിന്തകളിൽ മുഴുകിയിരിക്കെ

ഗ്ലാസിൽ മുട്ടുകേട്ട് നോക്കുമ്പോ നൂറയും അഫിയും പുറത്ത് നിൽക്കുന്നത് കണ്ട് ഗ്ലാസ് താഴ്ത്തി

നൂറ : എന്താ അകത്തേക്ക് വരാതെ ഇവിടെതന്നെ ഇരിക്കുന്നെ…

ഒന്നുമില്ല വെറുതെ…

കുറേ സമയമായല്ലോ…

കയറ്…

അഫി : നിങ്ങൾ സംസാരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ ചേച്ചി ഒറ്റക്കാ…

മ്മ്…

അഫി : ഇവിടെയിരിക്കണ്ട ആരേലും കാണും ഒന്ന് കറങ്ങിക്കോ… പതിയെ വന്നാൽ മതി ആരേലും ചോദിച്ചാൽ നൂറേടെ ഡ്രെസ്സിന്റെ അളവ് കൊടുക്കാൻ പോയതാണെന്ന് പറഞ്ഞോളാം…

ശെരി…

പുറത്ത് കളയാൻ തുടങ്ങിയ സിഗരറ്റ് കൈയിൽ വാങ്ങി ചുറ്റും ആരുമില്ലെന്നുറപ്പിച്ചു ഒരു പുകയെടുത്തു നിലത്തിട്ടു ചവിട്ടി എന്റെ കവിളിൽ ഒരുമ്മ തന്നുകൊണ്ടവൾ തിരികെ പോകെ ഞാൻ വണ്ടിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *