നാട്ടിൽനിന്നും മുൻ വർക്കേഴ്സ് ആയ എല്ലാവരെയും ക്ഷണിച്ചു എങ്കിലും വന്നത് ചുരുക്കം ആളുകൾ മാത്രമാണ്
ഖാലിതും ഞാനും പാർട്ടി ഹാളിലേക്ക് ചെന്നു എല്ലാ ഇടങ്ങളിലും പാർട്ടിഹാളിൽ നിൽക്കുന്നവർക്ക് മുന്നിലെ സ്‌ക്രീനിൽ ലൈവ് ടെലികാസ്റ്റ് ചെയ്യുവാനുള്ള ക്യാമറക്ക് മുന്നിൽ നിൽക്കുന്ന സ്റ്റെജിൽ കയറി ഖാലിദ് മൈക് കൈയിൽ എടുത്തു സ്ക്രീനുകളിൽ കാണുന്ന പാർട്ടി ഹാളുകളിലേക്കും മുന്നിൽ നിൽക്കുന്ന ആളുകളെയും നോക്കി
അസ്സലാമു അലൈകും… ഗുഡ് ഈവെനിംഗ്… എന്റെ പേര് ഫഹദ് ഹാദി റാഷിദ് അൽ ആത്തിമി… ഈ കമ്പനിയുടെ ഓണർമാരിൽ ഒരാൾ ആണ്… നിങ്ങളിൽ ചിലരൊക്കെ എന്നെ കണ്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഞാൻ അപരിചിതൻ ആണെന്നറിയാം… (എന്റെ തോളിൽ കൈ ഇട്ടു) ഇത് ഷെബിൻ അഹമ്മദ് ഈ കമ്പനിയുടെ ഓണർമാരിൽ ഒരാളും എന്റെ സഹോദരനും ആണ് മാത്രമല്ല ഷെബി ഒരു മലബാറി കൂടിയാണ്… നമ്മൾ ഇന്ന് ഒരുമിച്ച് കൂടിയിരിക്കുന്നതിന്റെ ഉദ്ദേശവും മറ്റു കാര്യങ്ങളും ഷെബി നിങ്ങളോട് പറയും… ഷെബി നിങ്ങളോട് സംസാരിക്കുന്നതാണ്…
(മൈക്ക് വാങ്ങി ക്യാമറകളിലേക്കും ആളുകളെയും നോക്കി ചിരിച്ചു) നമ്മളിന്നു കൂടിയിരിക്കുന്നത് ഇതുവരെ കമ്പനിയോട് ഒരു കളവു പോലും ചെയ്യാത്ത ആളുകൾ ആണ് ഫിഷിങ് കമ്പനിയിൽ ഉള്ളത് ആയതിനാൽ നോൺ കറപ്റ്റഡ് ആയ നിങ്ങളെ അഭിനന്ദിക്കാൻ ആണെന്ന് മുൻപേ തന്നെ പറഞ്ഞുവല്ലോ (പറഞ്ഞു നിർത്തി മുന്നിൽ നിൽക്കുന്നവരുടെയും സ്‌ക്രീനിൽ തെളിഞ്ഞവരുടെയും മുഖത്തെ സന്തോഷം നോക്കി) എന്നാൽ നമ്മുടെ ഫിഷിങ് കമ്പനിയിൽ നിന്നും വർഷങ്ങളായി കളവു നടത്തി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ചിലർ നിങ്ങൾക്കിടയിൽ ഉള്ളതിനാൽ അവരെ തുറന്നു കാണിക്കാനും വേണ്ടുന്ന നടപടി എടുക്കാനും വേണ്ടിയും കൂടെയാണ് ഇന്ന് നമ്മൾ കൂടിയിരിക്കുന്നത്… (പലരുടെയും മുഖത്തെ ചോര വാർന്നത് നോക്കി ചിരിയോടെ) ഇതുവരെ നമുക്കിടയിൽ നിന്നുകൊണ്ട് നമ്മൾ പോലുമറിയാതെ കളവു നടത്തിയവരുടെ ഗൾഫിലേക്ക് വരും മുൻപ് നാട്ടിൽ ഉണ്ടായിരുന്ന സ്വത്ത് വിവരങ്ങൾ മുതൽ ഇന്നുള്ള സ്വത്ത് വിവരങ്ങളും നടത്തുന്ന കളവുകളുടെ വീഡിയോ ഓഡിയോ പേപ്പർ ഓൺലൈൻ രേഖകളും കളവു നടത്തിയ രീതികളും കളവു കണ്ടുപിടിച്ച ദിവസം മുതൽ പാരലാലായി കട്ടുണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങളിൽ നടത്തിയ കച്ചവടത്തിന്റെ കണക്കുകളും ഇതിന്റെ എല്ലാം തലയായ വഹാബിന്റെ കുടുംബത്തിൽ തുടങ്ങി ഇവരിലേക്ക് അവസാനം വന്നുചേർന്ന അസീർ വരെ ഉള്ളവരുടെയും കുടുംബത്തിന്റെയും പ്രതിദിന വരവ് ചിലവ് കണക്കുകളും വിവാഹമടക്കമുള്ള ചടങ്ങുകളിൽ ചിലവഴിച്ച പണത്തിന്റെ കണക്കുകളും അടക്കമുള്ളവ ഓരോ സ്ഥലങ്ങളിലെയും പോലീസിനും ഗവണ്മെന്റ്നും കൈമാറിയിട്ടുണ്ട് ഇന്ത്യയിലും ജിസിസിയിലുമായി അവർ കട്ടുണ്ടാക്കിയത് മുഴുവൻ കണ്ടുകെട്ടി തിരികെ ഏല്പിക്കുവാനും അതുവരെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഗവണ്മെന്റുകൾക്ക് മുന്നിൽ വെച്ച അപേക്ഷ ഗവണ്മെന്റ് സ്വീകരിച്ച സതോഷ വാർത്തയും നിങ്ങൾക്ക് മുന്നിൽ അറിയിക്കുവാനും അവരെ അസമ്പിൾ ചെയ്തു പോലീസിന് കൈമാറാനും ആണ് നിങ്ങളെ എല്ലാം ഈ പാർട്ടിയിൽ ക്ഷണിച്ചിരിക്കുന്നത് അവരെ അറസ്റ്റ് ചെയ്യുവാനായി പോലീസ് എത്തിയ വിവരവും സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു
അല്പ സമയം കൊണ്ടുതന്നെ പോലീസുകാർ അറസ്റ്റ് ചെയ്യുവാനായി വന്നു ഓരോരുത്തരെയും അറസ്റ്റ് ചെയ്തു ഞാനും ഖാലിതും വഹാബിന് അരികിൽ ചെന്ന് വഹാബിനെ നോക്കി
ഖാലിദ് : ബാബ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു വഹാബ്… നീ ഇങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ നിന്റെ ലൈഫ് ഇങ്ങനെ ആവില്ലായിരുന്നു…
നിനക്കുള്ളത് ആയപ്പോ എങ്കിലും നീ ഈ കളവ് നിർത്തിയിരുന്നെങ്കിൽ നീ പിടിക്കപ്പെടില്ലായിരുന്നു… നിനെ നാട്ടിലെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാതെ ഇവിടെകൊണ്ടുവന്നത് നീ നാട്ടിലെ ജയിലിൽ സുഖവാസം അനുഭവിക്കാതിരിക്കാൻ ആണ്… ഇവിടുത്തെ കേസ് കഴിഞ്ഞു നിന്നെ സൗദിയിൽ എത്തിക്കുമ്പോൾ അവിടുത്തെ കോടതി നിന്റെ കൈവെട്ടാൻ ഉത്തരവിടും… നീ ആർഭാടമായി ഇട്ടുമൂടാൻ പൊന്നു കൊടുത്ത് കെട്ടിച്ച നിന്റെ മോളുടെ കമ്മലടക്കം നാട്ടിൽ ഗവണ്മെന്റ് റികവർ ചെയ്തു തിരികെ തരും നീ ഒളിപ്പിച്ചുവെച്ച കള്ളപ്പണം മുഴുവൻ ഇപ്പൊ എന്റെ പിള്ളാര് തിരികെ എടുത്തു നിന്റെ മരുമകനുനീ ഉണ്ടാക്കിക്കൊടുത്ത വീടും മാളും അടക്കം ഇനി അത്തിമി ഗ്രൂപ്പിന് കിട്ടും… നീ നാട്ടിൽ നിന്നും കയറി വരുവാൻ വിസയെടുക്കാൻ പണയം വെക്കാൻ നിനക്കൊരു വീടുണ്ടായിരുന്നു ഇനി നിനക്ക് അതുപോലുമില്ല എന്തിന് നിന്റെ കൈ പോലും നിനക്ക് നഷ്ടമാകും… നിന്റെ ശമ്പളത്തേക്കാൾ കൂടുതൽ ചിലവഴിച്ച നിനക്കൊരിക്കലും ആത്തിമി ഗ്രുപ്പിന്റെ കടം തീർക്കാൻ കഴിയില്ല… കടം തീർക്കാതെ നിനക്ക് ജയിലിൽ നിന്നും പുറത്ത്‌വരാൻ കഴിയില്ല നിന്റെ ബാക്കിയുള്ള ജീവിതം ജയിലിൽ തീരും… (അവനെയും ഭാര്യയെയും നോക്കി രണ്ടുപേർക്കും കേൾക്കാൻ പാകത്തിന്) നിന്റെ ഭാര്യ തിരികെ നാട്ടിൽ ചെന്നാലും അവർക്ക് കയറികിടക്കാൻ ഒരു വീട് പോലുമില്ല സഹോദരങ്ങൾ കുടുംബത്തോടൊത്ത് കഴിയുന്ന ഏതെങ്കിലും വീട്ടിൽ അഭയാർത്ഥിയെ പോലെ അവരുടെ അടുക്കളയിൽ കാലം കഴിക്കാൻ അവർക്ക് കഴിഞ്ഞേക്കും… അത് വേണ്ടെങ്കിൽ നിന്നെ ഉപേക്ഷിച്ചവർ മറ്റൊരു വിവാഹത്തിന് തയ്യാറായി മറ്റൊരു വീട്ടിൽ മറ്റൊരുവന്റെ ഭാര്യയായി കഴിയണം…
