ബിച്ചുവിനെ കൂട്ടി കിണറിനരികിലേക്ക് നടന്നു കിണറിൽ നിന്നും പത്തടി മാറിഇരുന്നു
ബിച്ചൂ… ഓം നമശിവായ എന്ന് ഉരുവിട്ടുകൊണ്ട് ഒറ്റ മുണ്ടുടുത്ത് കുളിക്കണം ശേഷം മന്ത്രം നിർത്താതെ നിറഞ്ഞ കുടത്തിൽ വെള്ളവുമായി എന്നെ വലത്തോട്ട് മൂന്ന് വലം വെക്കണം പുറകിൽ നിന്നുകൊണ്ട് നൂറ്റൊന്നു കുടം വെള്ളം തലയിലൂടെ ഒഴിച്ചശേഷം കുടം നിന്റെ വലതു തോളിലൂടെ പുറകിലേക്കിട്ട് ഉടക്കണം ഞാനഴിച്ചിടുന്ന വസ്ത്രങ്ങൾ കത്തി തീരും വരെയും മന്ത്രം നിർത്തുകയോ മറ്റൊരക്ഷരം ഉച്ചരിക്കുകയോചെയ്യരുത്…
ശെരി…
ഒറ്റമുണ്ടുടുത്ത് ധരിച്ചിരുന്ന മുണ്ടും ഷോർട്സും ബർമുടയും അഴിച്ച് അല്പം അകലേക്ക് മാറ്റിയിട്ടു കിഴക്കോട്ടു തിരിഞ്ഞുനിന്നു കണ്ണടച്ചു ശിവനാമം ജപിച്ചുകൊണ്ടിരുന്നു അവനെന്നെ മൂന്നുവട്ടം ചുറ്റിയ ശേഷം വെള്ളമൊഴിക്കാൻ തുടങ്ങി നൂറ്റാന്നു കുടം വെള്ളമൊഴിച്ചവൻ നിർത്തി ലെച്ചു കൊണ്ടുവന്ന മുണ്ടുടുത്തുകൊണ്ട് ഉടുത്തിരുന്ന ഒറ്റമുണ്ടഴിച്ചു ആദ്യമിട്ട വസ്ത്രങ്ങൾക്ക് മുകളിലിട്ടു ലൈറ്ററെടുത്ത് തീ കൊളുത്തിയതും പെട്രോളിലെന്നപോലെ തീ ആളിപിടിച്ചു കത്തിയമരും വരെ ശിവനാമം ജപിച്ചു കൊണ്ടിരുന്നു വസ്ത്രം മുഴുവനായി ചാരമായതും ആഭരണങ്ങളും ഷർട്ടും അണിഞ്ഞു
തൊണ്ട വരണ്ടതിനാൽ എന്നെതന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന ലെച്ചുവിനെ നോക്കി വെള്ളത്തിന് ആംഗ്യം കാണിച്ചു അവൾ ഓടി അകത്തേക്ക് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു വെള്ളം വാങ്ങുമ്പോ അവളെ നോക്കി പേടിക്കേണ്ടെന്ന് കണ്ണ് കാണിച്ചു വെള്ളം കുടിച്ചു അഫി കൊണ്ടുതന്ന ടവ്വൽ കൊണ്ട് തല തുടയ്ക്കെ
അവളെ പറ്റി ഇനി ആരും സംസാരിക്കേണ്ട ഇന്നിവിടെ നടന്ന സംഭവങ്ങൾ അത് സംസാരിക്കുന്നവർക്കും കേൾക്കുന്നവർക്കും ദോഷം ചെയ്യും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവളുടെ പേര് നിങ്ങളായിട്ട് നൽകരുത് അവളുടെ മരണം അറിഞ്ഞാൽ മൃദദ്ദേഹം പോലും നിങ്ങളിൽ ഒരാളും കാണാൻ പാടില്ല
വാതിൽ തുറന്ന് കുട്ടികളെ കൂട്ടി അവർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ എല്ലാരും എനെത്തന്നെ നോക്കിനിൽപ്പുണ്ട് ആരുമൊന്നും മിണ്ടുന്നില്ല വിശക്കാൻ തുടങ്ങി
ഭക്ഷണം കഴിക്കണ്ടേ…
ലെച്ചു : ഇപ്പൊ എടുക്കാം…
പെണ്ണുങ്ങൾ അകത്തുചെന്ന് ഭക്ഷണവുമായി വന്നു എല്ലാരും ഭക്ഷണം കഴിച്ചു കഴിയുമ്പോയേക്കും സമയം പത്തു മണിയോടടുത്തു
ബിച്ചുവിനെയും അമയയെയും മുറിയിലാക്കി ലെച്ചുവിനോടും സജിയേട്ടനോടും ലിൻസിയേച്ചിയോടും യാത്രപറഞ്ഞു എല്ലാരുമിറങ്ങി
അഫികയറിയ വണ്ടിയുടെ കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു ഉമ്മച്ചിയും അമ്മുവും അച്ചുവും ഫാത്തിമയും കയറിയതും അഫി വണ്ടിയെടുത്തു
ശരീരത്തിൽ വന്നു കൂടിയ തളർച്ച കണ്ണുകളിൽ ബാധിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു
ഇക്കാ… ഇക്കാ… എണീക്ക്…
അഫിയുടെ വിളികേട്ട് കണ്ണുതുറന്നു ചുറ്റും നോക്കി നേരം വെളുത്തിരിക്കുന്നു ഇന്നലെ വണ്ടിയിൽ ഇരുന്നത് ഓർമയുണ്ട് ഇപ്പൊ അഫിയുടെ മുറിയിലാണ് കിടക്കുന്നത് പെണ്ണുങ്ങളും ഇത്തയും അടുത്തിരിപ്പുണ്ട് ശരീരമാകെ തളർന്നപോലെ പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് കടന്നു വല്ലാത്ത തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നു ദേഹമാകെ വിറക്കുന്നു എ സി യിലേക്ക് നോക്കി എ സി ഓഫാണ് ഇന്നോളം അറിയാത്ത തളർച്ച തൊണ്ടയാകെ വറ്റി വരണ്ടിരിക്കുന്നു ഇത്താന്റെയും പെണ്ണുങ്ങളുടെയും മുഖത്ത് ദുഃഖം തളം കെട്ടിനിൽപ്പുണ്ട്
(തുടരും…)
എന്തോ പറയാനുണ്ടാർയിരുന്നു മറന്നു ഓർമ്മവരുമ്പോ കമന്റ് ബോക്സിൽ പറഞ്ഞേക്കാം.
