അല്ല…
എന്റെ കാര്യം ഇവൾക്കറിയുന്നതല്ലേ… ഇവളത് നിന്നോട് പറഞ്ഞും കാണുമല്ലോ…
മ്മ്…
എന്നിട്ടും നിനക്കിതെനോട് പറയാൻ തോന്നിയില്ല…
സോറി…
അവന്റെ ഒരു സോറി… എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട… വണ്ടി സിഗ്നൽ കട്ട് ചെയ്ത് പോയെന്ന് അമീർ വിളിച്ചു പറഞ്ഞപ്പോ മനുഷ്യനാകെ പേടിച്ചുപോയി… എന്തേലും പറ്റിയിരുന്നേൽ ബാബയോട് ഞാനെന്ത് പറയും… അറിഞ്ഞാൽ ബാബയുടെ അവസ്ഥയെന്താവും… ചാവാൻ പോയിരിക്കുന്നു…
ശെരിക്കും ഞങ്ങൾ ചാവാനൊന്നും പോയതല്ല ശ്രെദ്ധയില്ലാതെ പറ്റിപോയതാ…
കടുപ്പിച്ചു നോക്കികൊണ്ട്
മിണ്ടരുത്…
ഡോറിൽ നിന്നും പൊളിച്ചുവെച്ച സിഗരറ്റ് പാക്കറ്റ് എടുത്ത് ഒന്നെടുത്ത് പാക്കറ്റ് അവനുനേരെ നീട്ടി കടുപ്പിച്ചു നോക്കികൊണ്ട് പിടിച്ചു വാങ്ങും പോലെ സിഗരറ്റ് പാക്കറ്റ് വാങ്ങി അതിൽ നിന്നും ഒന്നെടുത്ത് പാക്കറ്റ് കൂടെയുള്ളവന് നീട്ടി ചുണ്ടിലെ സിഗരറ്റ് കത്തിച്ചുകൊണ്ട് അവന് തീ നീട്ടി മൂന്നുപേരും പുകയൂതി വിട്ടു വണ്ടിയിൽ ചാരി നിന്നു കൈയിലേക്ക് നോക്കി
ഖാലിദ് : മനുഷ്യന്റെ കൈ വേദനിച്ചിട്ട് പാടില്ല… അനങ്ങാതെ നിൽക്കുന്ന കണ്ടില്ലേ…
ഞാനവനെ നോക്കി അവൻ എന്നെയും നോക്കി ഞങ്ങളിൽ പതിയെ വിരിഞ്ഞ ചിരിയിൽ ദേഷ്യവും പരിഭവവും അലിഞ്ഞില്ലാതെയായി അരികിൽ നിൽക്കുന്നവന്റെ തോളിൽ കൈയിട്ടു ചേർത്തുപിടിച്ചു
ഖാലിദ് : പരിചയപെട്ടില്ലല്ലോ… ഇത് ജോൺ കാനടി എന്റെ ലവർ…
ഹായ്… ജോൺ… ഞാൻ ഷെബി…
ജോൺ : ഖാലിദ് പറഞ്ഞിട്ട് രണ്ടുപേരെയും അറിയാം…
എന്ത് പറയണമെന്നറിയാത്തിടത്തു മൗനം സ്ഥാനം പിടിക്കാൻ തുടങ്ങിയതും
ഖാലിദ് : ഒരു ഡ്രൈവ് പോയാലോ…
പോവാം…
ഒന്ന് കറങ്ങി റെസ്റ്റോറന്റിനരികിൽ എത്തി അവിടെ കാര്യങ്ങളൊക്കെ നോക്കി നിൽക്കെ മൂന്ന് മണിയൊക്കെ കഴിയുമ്പോയേക്കും പെണ്ണുങ്ങളും മാമന്മാരും മാമ്മിമാരും വന്നു ഡെക്കറേഷൻ തകർത്തു മുനേറികൊണ്ടിരിക്കെ നാല് മണി കഴിഞ്ഞു ഞങ്ങളും അനുവും മൂസിയും ഫ്രഷാവാൻ വേണ്ടി വീട്ടിലേക്ക് പോയി വീട്ടിൽ ചെന്നു ഫ്രഷായി തിരികെ ഇറങ്ങെ റാപ്റ്ററിനെ വലിയ ക്യാബിനടുത്ത് കൊണ്ട് നിർത്തിയ ഖാലിദിനെ നോക്കി
ചെറിയ ക്യാബിൻ പോരായിരുന്നോ…
ചെറിയ ക്യാബിൻ നീ എടുത്തോ… ആക്റ്ററിന് അത് കൊടുക്കാം അവർ ഒറ്റക്കല്ലേ ഉള്ളൂ…
അപ്പൊ ഇതോ…
എല്ലാർക്കും ഡ്രസ്സ് മാറാന്നുള്ളതല്ലേ… ചൂടെടുത്താലും ക്ഷീണിച്ചാലും ഇതിൽ കയറികിടക്കുകയും ചെയ്യാലോ…
മ്മ്…
ലാന്റ് ക്രൂസർ എടുത്ത് ചെറിയ കേബിനു പുറകിൽ കൊളുത്തി കണക്റ്റ് ആയശേഷം വണ്ടികളുമെടുത്ത് ഞങ്ങൾ നാലുപേരും റെസ്റ്റോറന്റ്ലേക്ക് തിരിച്ചു പോവും വഴി വുകൂദിൽ കയറി ക്യാബിൻ ജനറേറ്ററിലും ക്യാനിലും വണ്ടിയിലും പെട്രോൾ ഫിൽ ചെയ്തു വിശാലമായ പാർക്കിങ്ങിലേക്ക് രണ്ട് വണ്ടിയും കയറ്റി നിർത്തി
ജനറേറ്ററുകൾ ഓൺ ചെയ്തു ക്യാബിൻ എ സി ഓണാക്കി അവർക്കരികിലേക്ക് ചെന്ന് സമയം പോയെന്നും ക്യാബിനിൽ ചെന്നു ഡ്രസ്സ് ചേഞ്ച് ചെയ്തോളാനും പറഞ്ഞു
അവർ വണ്ടിയിൽനിന്നും ഡ്രെസ്സുകളും എടുത്ത് ക്യാബിനിലേക്ക് പോയി പൊയ് കാല് വെച്ച് കെട്ടി നിൽക്കുന്നവരെയും നാസിക് ഡോളുകാരെയും ചെണ്ടക്കാരെയും നോക്കി ആകത്തെ റെസ്റ്റോറന്റും പുറത്തെ കാഫ്റ്റീരിയയും ഔട്ട് ഡോർ സിറ്റിങ്ങും വിചാരിച്ചപോലെ അലങ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് കണ്ട് സന്തോഷത്തോടെ അലങ്കരിച്ച ടീമിനോട് നന്ദി പറഞ്ഞു
മുന്നിലേക്ക് നടന്നു വാതിൽ തുറന്ന് അകത്തേക്ക് കടന്നു നോർമൽ ഡൈനിങ് ഏരിയ കടന്നു കോറിഡോറിലൂടെ മുന്നോട്ട് നടന്നു ചിറാപുഞ്ചി എന്ന ഡിജിറ്റൽ ബോർഡുള്ള മുറിയുടെ വാതിൽ തുറന്നു
ചുറ്റും കണ്ണും കാതും മൂക്കും കാടെന്നു പറയുന്നതരത്തിൽ ആർട്ടിഫിഷ്യൽ മരങ്ങളും വള്ളിപടർപ്പുകളും കുറ്റി ചെടികളും ശബ്ദങ്ങളും കുളിരുള്ള അന്തരീക്ഷവും എപ്പോഴും ചുറ്റിലും മഴപെയ്തുകൊണ്ടിരിക്കുന്ന ഇടയ്ക്കിടെ ഇടിയും മിന്നലും പ്രണയാർദ്രമായ സായാഹ്നമല്ലെന്നു പറയാൻ കഴിയാത്ത തരത്തിലുള്ള അന്തരീക്ഷത്തിൽ കല്ലും ഗ്രാസും കൊണ്ട് തീർത്ത വഴികളിൽ നിന്നും മീനുകൾ പുളക്കുന്ന ആമ്പൽ താടാകത്തിനു നടുവിലായുള്ള ഡൈനിങ് ടേബിളും ചെയറുകളും മുറിച്ച മരക്കുറ്റി പോലെ സെറ്റ് ചെയ്തിരിക്കുന്നത് കണ്ട് വാ പിളർന്നു നിൽക്കുന്ന ഖാലിദ്നെ നോക്കി
