എന്താടാ നിന്നെ കാണാനേ ഇല്ലല്ലോ…
ഓരോ തിരക്കായത്കൊണ്ടാ…
സാധനമൊന്നുമില്ലെടാ…
ചന്ദ്രേട്ടനെ കണ്ടാമതി എല്ലാം സെറ്റാ…
ഊട്ടുപുരയിൽ ചെന്ന് ഒന്ന് തിരിഞ്ഞുകളിച്ചു ചെക്കന്മാരെ കണ്ട് ഭക്ഷണം വിളമ്പുന്നിടത്തു കൂടെ നടക്കെ ആദർശ് വന്ന് ഉപ്പ വിളിക്കുന്നെന്നു പറഞ്ഞതിനാൽ ഉപ്പാക്ക് അരികിലേക്ക് ചെന്നു
വിളിച്ചോ…
അച്ചായൻ : നീ എവിടെപ്പോയി കിടക്കുവാ… ആൾക്കാരുവരുന്നത് കണ്ടില്ലേ ഇവിടെനിക്ക്…
അവരെ കൂടെ അവിടെ നിന്ന് ആളുകളെ സ്വീകരിക്കേ മുത്തും പ്രിയയും നൂറയും അങ്ങോട്ട് വന്നു
മുത്ത് : കാക്കൂ… ഞങ്ങള് പോയിട്ട് വരട്ടെ…
നിങ്ങള് ഭക്ഷണം കഴിച്ചോ…
പ്രിയ : കഴിച്ചു…
എങ്കി പോയിട്ട് വാ അതികം വൈകണ്ട…
വരുന്നവരെ സ്വീകരിച്ചുകൊണ്ട് സമയം കടന്നുപോകെ ഇടയിൽ ഇത്ത ഞങ്ങൾക്ക് കട്ടൻ കൊണ്ടുതന്നു ആദി അങ്ങോട്ട് വന്നു
ആദി : ബസ്സ് അഞ്ചുമണിക്ക് എത്തിയാൽ പോരെ…
ഉപ്പ : നാലരക്ക് എത്തിക്കോട്ടെ എല്ലാരേം കൂട്ടി അഞ്ചുമണിക്കെങ്കിലും ഇവിടുന്നിറങ്ങണ്ടേ… അല്ലേ തൊമ്മീ…
അച്ചായൻ : അതേ അറിനും ആറരക്കും ഇടയിൽ അല്ലേ മുഹൂർത്തം അരമണിക്കൂർ മുൻപെങ്കിലും അവിടെയെത്തണ്ടേ…
മൊഴിദിൻക : അതേ നാലരക്ക് മുൻപ് എത്താൻ പറ…
ആദി അവിടുന്ന് പോയി അല്പം കഴിയുമ്പോയേക്കും പ്രിയയും നൂറയും മുത്തും തിരികെ വന്നു പ്രിയയെ നോക്കുന്ന അച്ഛന്റെ കണ്ണിൽ സന്തോഷം നിറഞ്ഞുനിന്നു
ആളുകൾ ഒതുങ്ങിയതോടെ ഓരോരുത്തരായി ഭക്ഷണം കഴിക്കാൻ പോയിവന്നു ബാക്കിയായ ഞാൻ ഭക്ഷണം കഴിക്കാനായി പോകെ പെണ്ണുങ്ങളും വന്നു
നിങ്ങളൊന്നും ഇതുവരെ കഴിച്ചില്ലേ…
ലെച്ചു : ഒരുമിച്ചു കഴിക്കാമെന്നു കരുതി…
ശെരി കൈ കഴുകി ഇരിക്ക് ഞാൻ ഭക്ഷണം എടുത്തിട്ടുവരാം…
ഏകദേശം എല്ലാരും കഴിച്ചുവെപ്പുകാർ കഴിച്ചോണ്ടിരിക്കുന്നു
പ്ളേറ്റ് ചോറ് എടുക്കുന്ന ട്രേ കഴുകി എടുക്കുമ്പോയേക്കും അഫി അരികിൽ എത്തി ട്രേ അവളുടെ കൈയിൽ കൊടുത്തു ബക്കറ്റിൽ മസാലഎടുക്കുമ്പോയേക്കും ബാക്കിയുള്ളവരും അങ്ങോട്ട് വന്നു മസാലകൾ നിറച്ച രണ്ടു ബക്കറ്റുകൾ അവരുടെ കൈയിൽ കൊടുത്ത് തട്ട് ചോറു വിളമ്പുന്ന സാനിൽ നിറയെ ചോറെടുത്തുകൊണ്ട്
വിളമ്പാൻ ഒരു കോട്ടർ പ്ളേറ്റും കോരിയും എടുത്തോ…
എട്ടുപേർ ക്ക് ഇരിക്കാവുന്ന തരത്തിൽ രണ്ട് ടാബിൽ അടുപ്പിച്ചിട്ടു അഫി അതിലേക്ക് ട്രേ വെച്ചു ലെച്ചു കയ്യിലുണ്ടായിരുന്ന ചോറ് സാൻ ചെരിച്ചു ട്രേയിൽ ഇട്ടു റിയ തന്റെ കയ്യിലുള്ള ബക്കറ്റിലെ മസാല ചോറിനു മുകളിൽ നിരത്തി കൊട്ടി മുത്തും പ്രിയയും എടുത്തുവന്ന ചോറും മസാലയും അടുത്തുള്ള ടേബിളിലേക്ക് വെക്കേ നൂറ കയ്യിലുള്ള വെള്ളം ഞാൻ നീട്ടിയ ഗ്ലാസുകളിലേക്ക് ഒഴിച്ചു ഓരോ ചെയറുകൾക്ക് മുന്നിലും വെള്ളം നിറച്ച ഗ്ലാസ് വെച്ചു അഫി ചെന്ന് അച്ചാറും സലാടും ഓരോ ബകറ്റുകളിൽ എടുത്തുവന്നു എല്ലാരും സീറ്റിലേക്കിരുന്നു
തുടങ്ങാം…
കിട്ടിയതോടെ എല്ലാരും ഭക്ഷണം കഴിക്കാൻ തയ്യാറായി ഇരിക്കെ ബിച്ചു കൈ കഴുകി ഞങ്ങൾക്കരികിലെത്തി
ബിസ്മില്ലാഹി റഹ്മാനി റഹീം(പരമ കാരുണികനും കരുണമയനും ആയ ദൈവത്തിന്റെ നാമത്തിൽ)… (എന്റെ ചുണ്ടുകൾക്കൊപ്പം അവരുടെ ചുണ്ടുകളും മന്ത്രിച്ചു)
ഭക്ഷണം വേകം തീർന്നുകൊണ്ടിരുന്നു ട്രേ കാലി ആയതും അടുത്ത സാൻ കൂടെ കൊട്ടി അത് തീർന്നു
അൽഹംദുലില്ലാഹ് (ദൈവമേ നന്ദി)…
എഴുനേറ്റ് കൈ കഴുകാൻ പോകെ
അഫി : ബിച്ചൂ… ഒന്ന് ഫേഷ്യൽ ചെയ്തേക്ക്…
ബിച്ചു : വേണോ…
ചെല്ലെടാ… ആ സൽമാൻ കട പൂട്ടിയിട്ടുണ്ടാവില്ല…
ബിച്ചു : ശെരി…
കൈ കഴുകി മുന്നിലേക്ക് നടക്കേ
മുത്ത് : ഷൈജക്ക് എന്തുപറ്റി നല്ല ആക്റ്റീവ് ആയി എല്ലാം ചെയ്യുന്നുണ്ടല്ലോ
അഫി : (ചെറുചിരിയോടെ) അവളെ മോനെ കാണുന്നില്ല ആരോ തട്ടിക്കൊണ്ടുപോയെന്നു… കല്യാണത്തിനു ഒരു പ്രശ്നവുമില്ലാതെ നന്നായി നിന്നാൽ അവനെ ഒരു പ്രശ്നവുമില്ലാതെ കണ്ടുപിടിച്ചുകൊടുക്കാന്ന് പ്രിയ പറഞ്ഞു അതുകൊണ്ടാ…
മുറ്റത്തിരിക്കുന്നവർക്കരികിലേക്ക് പോവാൻ നിന്ന എന്നെ നോക്കി
ലെച്ചു : ചേട്ടൻ വന്നേ…
അവളുടെ പിറകെ അകത്തേക്ക് ചെന്നു അവൾ അലമാരയിൽ നിന്നും ഒരു കവർ എടുത്ത് അതിൽനിന്നും ഒരു ഡബിൾ മുണ്ടും ഷർട്ടും എടുത്ത് എനിക്ക് നീട്ടി
