ഞാൻ പറഞ്ഞതുകേട്ട് നിഖിൽ പെട്ടിയെടുക്കാതെ തിരികെ ഞങ്ങൾക്കരികിലേക്ക് വന്നത് കണ്ട് അവനെന്നെ തറപ്പിച്ചുനോക്കി
ലെച്ചു : ഭക്ഷണം കഴിച്ചാലോ…
കഴിക്കാം…
ലെച്ചു : (നിഖിലിനെ നോക്കി) ചെന്ന് കൈ കഴുകി വാടാ…
എല്ലാരോടും ഭക്ഷണം വിളമ്പുന്ന കാര്യം പറഞ്ഞതും ഞങ്ങളെല്ലാം കൂടെ മുറ്റത്ത് ടാബിളും ചെയറും നിരത്തി എല്ലാരും കൂടെ ചോറും കറികളും എടുത്തു വന്നു ഭക്ഷണം കഴിക്കാനായി ഇരുന്ന എനിക്കരികിലായി എന്റെ പെണ്ണുങ്ങളും ഇത്തമാരും ഇരുന്നു പരസ്പരം സംസാരിച്ചുകൊണ്ട് ഞങ്ങൾ ഭക്ഷണം കഴിക്കേ മറ്റൊരു ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവൻ ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നതും ലെച്ചുവിലും അവളിനിൽനിന്നും മറ്റുള്ളവരിലേക്കും കണ്ണ് വീഴുന്നതും കാണെ എടുത്ത് നിലത്തടിച്ചാലോ എന്ന് തോന്നി ഭക്ഷണം കഴിച്ചു കൈകഴുകി കൊണ്ടിരിക്കെ അവൻ ഞങ്ങൾക്കരികിൽ വന്നു ലെച്ചുവിനെ നോക്കി
ഇവരെല്ലാം മാമീടെ ഫ്രിണ്ട്സ് ആണോ…
അതേ…
ഫ്രണ്ട്സിനെ നമുക്കൊന്നും പരിചയപെടുത്തുന്നില്ലേ…
നീ കല്യാണം കൂടാൻ വന്നതാണോ എന്റെ ഫ്രണ്ട്സിനെ പരിചയപ്പെടാൻ വന്നതാണോ…
ഇങ്ങനെ ഒക്കെ അല്ലേ പരിചയപെടുന്നത്…
അവൻ മറ്റുള്ളവരെ നോക്കി
ഞാൻ അജയ്… ദുബായിൽ വർക്ക് ചെയ്യുകയാ…
ലെച്ചുവിന് വശത്തായി നിന്ന റിയക്ക് നേരെ നീട്ടിയ കൈ അവകണിച്ചുകൊണ്ടവൾ അവരെ ഓരോരുത്തരെയും ചൂഴ്ന്നു നോക്കുന്ന അവനു മറുപടികൊടുക്കാതെ അവർ അവിടുന്ന് നടന്നു നീങ്ങി അവർക്ക് പിറകിലായി വന്ന ഞാനും ഇത്തയും അവനരികിൽ എത്തിയതും
ഇത്ത : (അവനെ നോക്കി) ചെക്കാ… കല്യാണം കൂടാൻ വന്നാൽ കല്യാണം കൂടിയിട്ട് പൊയ്ക്കോണം ഇവിടെകിടന്നു വിരവാൻ നിന്നാൽ വന്നപോലെ തിരിച്ചു പോക്കുണ്ടാവില്ല… ഈ നാടിത്തിരി പിശകാ…
(ഇത്തയെ നോക്കികൊണ്ടവൻ ചിരിയോടെ) ഞാനും…
ഇത്ത : കണ്ടറിഞ്ഞില്ലേൽ കൊണ്ടറിയാം…
അവൻ : (വഷളൻ ചിരിയോടെ)കൊള്ളാം…
മ്മ്… (ഇത്ത ഒന്ന് മൂളി എന്റെ കയ്യും പിടിച്ച് നടന്നു)
അവിടുന്ന് ഇറങ്ങുമ്പോയേക്കും രാത്രി പതിനൊന്ന് മണിയായി
വീട്ടിലെത്തി സെലിന്റെ വണ്ടി മുറ്റത്ത് കിടക്കുന്നത് കണ്ടവൾ പോയില്ലെന്നു മനസിലായി വീട്ടിൽ കാണാഞ്ഞതുകൊണ്ട് ഫൗസിയുടെ വീട്ടിലേക്ക് ചെന്നു നോക്കി അവളവിടെ കിടന്നുറങ്ങുന്നത് കണ്ട് തിരികെ വീട്ടിലെത്തുമ്പോയേക്കും ബാക്കിയുള്ളവരും എത്തി
ഇത്ത മുറ്റത്ത് കിടക്കുന്ന വണ്ടിയിലേക്ക് നോക്കി
ഇത് ജിൻസി യുടെ വണ്ടിയല്ലേ…
അതേ… അവള് നേരത്തെ വന്നിരുന്നു… ഫൗസിയയുടെ കൂടെ പോയി കിടന്നെന്നു തോന്നുന്നു…
അളിയനും ഷെബത്തയും ഉള്ളത് കൊണ്ട് ഉറങ്ങിയ കുട്ടികളെ എടുത്ത് ഹാളിൽ വിരിച്ച പായയിൽ കൊണ്ടുചെന്ന് കിടത്തി
റാഷിയോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞിട്ട് സതീഷേട്ടനെ കൊണ്ടുവിടാൻ പോയി തിരികെ എത്തുമ്പോ ഇത്തയുണ്ട് കോലയിൽ എന്നെ കാത്തിരിക്കുന്നു
നീ ഉറങ്ങിയില്ലേ…
നേരത്തെ തന്നെ ഉറങ്ങി…
ആണോ…
ആ…
അല്ല… വരുന്ന വിവരം നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ… പെട്ടന്ന് നിന്നെ കണ്ടപ്പോ ഞാൻ കരുതി സ്വപ്നം വല്ലോം കാണുവാണെന്നു…
അവൾക്കരികിൽ ചെന്നിരുന്നു തോളിൽ കൈ ഇട്ടു ചേർത്തുപിടിച്ചവളുടെ തുടുത്ത കവിളിൽ ഉമ്മ വെച്ചു
കേട്ടിട്ടില്ലേ കാത്തിരിപ്പ് സമയത്തിന്റെ ദൈർഗ്യം കൂട്ടുമെന്ന്…
കേട്ടിട്ടുണ്ട്… കേട്ടിട്ടുണ്ട്…
അതാണ്…
അല്പം നീങ്ങിയിരുന്നു അവളുടെ മടിയിൽ തലവെച്ച് കിടന്ന എന്റെ മുടിയിലൂടെ അവളുടെ വിരലിഴഞ്ഞുനടക്കെ
നീ തല്ലിയതാണോ അയാളെ…
തല്ലി എന്ന് പറയാനൊന്നുമില്ല… ജസ്റ്റൊന് പേടിപ്പിച്ചെന്നെ ഉള്ളൂ…
പല്ലടിച്ചു പറിച്ചിട്ടാണോടാ പേടിപ്പിക്കുന്നെ…
അവളെ നോക്കി ചിരികേ അവളെന്റെ മൂക്കിൽ പിടിച്ചു വലിച്ചു
ചിരിക്കല്ലേ…
ഇന്ന് വന്ന ആ ചെക്കൻ ലക്ഷമീടെ പിറകെ തന്നെ ആണല്ലോ…
മ്മ്… അവരു കല്യാണം കഴിഞ്ഞേ പോവുള്ളൂ അല്ലേ…
മ്മ്… അതോർത്തു ടെൻഷനാവണ്ട പ്രിയയും റിയയും മുത്തും അവളുടെ കൂടെതന്നെ ഉണ്ടാവും ഞാനവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്…
മ്മ്… ഇത്തൂസേ…
മ്മ്…
ഹാപ്പിയല്ലേ…
അവളെനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു കവിളിൽ ഉമ്മവെച്ചു
