ഞാൻ കാരണം അവളുടെ ജീവിതം പോയെന്ന സങ്കടമായിരുന്നു എനിക്ക് ഇപ്പോഴാ സമാധാനമായത്…
കാലത്ത് വണ്ടിയുമെടുത്തു മാമന്മാരെയും മാമിമാരെയും വാവയെയും മൂസിയെയും എയർപോർട്ടിൽ ആക്കി അവർക്ക് ബോർഡിങ് കിട്ടിയതും വണ്ടി സൗദി ബോർഡർ ലക്ഷ്യം വെച്ചു കുതിച്ചു
ഹോട്ടലിൽ അടുത്തടുത്ത രണ്ട് മുറിയെടുത്ത് ഒരു മുറിയിൽ താമസിച്ചു പിറ്റേന്ന് കാലത്ത് അവരെ എയർപോർട്ടിൽ നിന്നും കൂട്ടി
ഉംറയും കഴിഞ്ഞു പർച്ചേഴ്സ് കഴിഞ്ഞവരെ നാട്ടിലേക്ക് കയറ്റിവിട്ടു വണ്ടി ദുബൈ ലക്ഷ്യമാക്കിനീങ്ങി
ദുബൈ ഹെഡ് ഓഫീസിന്റെ കേബിനിൽ ഇരിക്കേ സിസി ടിവിയിൽ തെളിഞ്ഞ രൂപം കണ്ട് എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു
അവരെ കടത്തിവിടാൻ പറഞ്ഞു
അൻപത് വയസ്സ് പ്രായം തോന്നിക്കുന്നയാളും മുപ്പത്തി അഞ്ച് വയസുവരുന്ന ചെറുപ്പക്കാരനും അകത്തേക്ക് വന്നു സലാം ചൊല്ലി സലാം മടക്കി ഇരിക്കാൻ പറഞ്ഞു അവർ മുനിലേ സീറ്റിൽ ഇരുന്നു
എന്തായി… നിങ്ങൾ എസ്റ്റിമേറ്റ് ഇട്ടുകഴിഞ്ഞോ…
പ്രായം കൂടിയ ആൾ (1) : കഴിഞ്ഞു വർക്ക് എടുക്കാൻ ഞങ്ങൾ ഒക്കെ ആണ്…
അയാൾ കൈയിലെ എസ്റ്റിമേറ്റ് എനിക്ക് മുന്നിലേക്ക് വെച്ചു
എസ്റ്റിമേറ്റ് തുറന്നുനോക്കി വായിച്ചു
ഒക്കെ… ജോലി തുടങ്ങാൻ പറഞ്ഞ ഡേറ്റിൽ നിന്ന് താമസിക്കുകയോ പറഞ്ഞ ഡേറ്റിനുള്ളിൽ ജോലി തീർക്കാതിരിക്കുകയോ ചെയ്താൽ മൊത്തം പേയ്മെന്റിന്റെ ഇരട്ടി നിങ്ങൾ തിരികെ നൽകേണ്ടിവരും… ഒക്കെ അല്ലേ…
1 : അതേ…
എഗ്രിമെന്റ് പ്രിന്റ് ചെയ്തവർക്കുമുനിലേക്ക് നീട്ടി വായിച്ചുനോക്കിക്കോളൂ ഇംഗ്ലീഷിലും അറബിയിലും കാര്യങ്ങൾ വെക്തമായി എഴുതിയിട്ടുണ്ട് ലീഗൽ ഒപ്പീനിയൻ എടുക്കണം എങ്കിൽ അതും ആവാം അവർ എഗ്രിമെന്റ് വായിച്ചുനോക്കി അതിൽ സൈൻ ചെയ്യുന്നത് സൂക്ഷ്മമായി നോക്കി തിരികെ തന്നതും ഞാനും അതിൽ സൈൻ ചെയ്തു
എങ്കിൽ എഗ്രിമെന്റ് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തേക്കാം… രെജിസ്റ്റർ ചെയ്തതും നിങ്ങളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു തരാം…
1 : ശെരി…
സ്ഥലമറിയില്ലേ…
2 : അറിയാം…
എങ്കിൽ നിങ്ങളങ്ങോട്ട് തിരിച്ചോ ഞാൻ അവിടേക്കെത്തികൊള്ളാം…
അവർ പോയ പിറകെ അയാൾ സൈൻ ചെയ്ത പേപ്പറിൽ നിന്നും അയാളുടെ ഒപ്പിനെ സൂക്ഷിച്ചുനോക്കി ഒരു കാലി പേപ്പറിൽ വരച്ചുനോക്കി ശെരിയാണെന്ന് കണ്ടതും ലാപ്ടോപ്പ് ബാഗിൽ നിന്നും പുറത്തെടുത്ത ഫയലിലെ പേപ്പറുകൾ എടുത്തു അവയിലേക്ക് അയാളുടെ സൈൻ വൃത്തിയായി ചെയ്തശേഷം എന്റെ സൈൻ കൂടെ ചെയ്തു
രജിസ്റ്റർ ചെയ്യാൻ ചെന്നിടത്ത് വലിയ തിരക്കില്ലെങ്കിലും അയാൾ
രണ്ടുകൂട്ടരും വായിച്ചുനോക്കി അല്ലേ സൈൻ ചെയ്തത് ഇനി വായിക്കണ്ടല്ലോ…
അവർക്ക് വേണമെങ്കിൽ വായിച്ചാൽ മതി…
1 : വേണ്ട ഞങ്ങളും വായിച്ചതാ…
അയാൾ : ശെരി…
അയാൾ ഒപ്പിടാൻ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു എഗ്രിമെന്റിലും അവിടുത്തെ പേപ്പറിലും സ്കാനറിലും വിരലും പതിപ്പിച്ചു കഴിഞ്ഞതും ആദ്യ ഗഡു എഗ്രിമെന്റ്ഇൽ കാണിച്ച അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു
ക്യാഷ് ട്രാൻസ്ഫർ ആയിട്ടുണ്ട്
ശെരി…
അവിടെനിന്നും ഇറങ്ങി പുറത്ത് നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പുറകിലെ സീറ്റിലേക്ക് നൂറയും ഞാനും കയറി വണ്ടി എയർപോർട്ടിൽ ചെന്നു നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങി ലഗേജ് എന്നുപറയാൻ ആകെ ഉള്ള രണ്ട് ട്രോളി ബാഗും വണ്ടിയിൽ നിന്നിറക്കി ഞങ്ങൾക്കടുത്തു കൊണ്ടുവന്ന ഡ്രൈവർക്ക് അൻപത് ദിനാർ കൊടുത്തു വണ്ടി ഗസ്റ്റ് ഹൌസിൽ ഇട്ടാൽ മതി എന്ന് പറഞ്ഞു നാട്ടിലേക്കുള്ള പ്ലെയിൻ കയറി എയർപോർട്ടിൽ വന്നിറങ്ങി പുറത്തേക്ക് നടക്കെ അബ്‌ദുല്ലയെ വിളിച്ചു
അസ്സലാമു അലൈകും മുദീർ…
വ അലൈകും അസ്സലാം മുദീറുൽ അക്ബർ…
യാത്ര എങ്ങനെ ഉണ്ടായിരുന്നു…
സുഖമായിരുന്നു… നിന്റെ വ്ലോഗർ ഫ്രണ്ടിനോട് എന്റെ ഒരു നന്ദി അറിയിക്കണം… അവന്റെ ഫാൻ എഗ്രിമെന്റ് രെജിസ്ട്രേഷൻ ഒരു തടസവുമില്ലാതെ വേകം തീർത്തുതന്നു…
അവൻ നിന്റെ നാട്ടിൽ ഒരു സ്ക്രിപ്റ്റ് ഷൂട്ട് ചെയ്യാൻ ഹെല്പ് ചോദിക്കാൻ മിക്കവാറും നിന്നെ വിളിക്കും അപ്പൊ നീ തന്നെ ഇതിനുള്ള നന്ദിയും കൊടുത്ത് അതിനുള്ള താങ്ക്സ് വാങ്ങിക്കോ…
