വഴി തെറ്റിയ കാമുകൻ – 17 49

ശെരി… അങ്ങേരവിടെ വന്നു കുനിഷ്ട് എന്തേലും പറഞ്ഞാലാ എന്റെ സ്വഭാവം മാറാൻ പോവുന്നെ…

ഉപ്പ : അതൊന്നുമില്ലടാ…

എല്ലാരോടും പറഞ്ഞ് അവിടുന്നിറങ്ങി അമയയുടെ അച്ഛന്റെ തറവാട് വീട്ടിലേക്ക് തിരിച്ചു

പന്തലിന്റെ പണിയൊക്കെ ഏകദേശം കഴിഞ്ഞിട്ടുണ്ട് അകത്തേക്ക് കയറെ ഞങ്ങളെ കണ്ട് എല്ലാരും എഴുന്നേറ്റു നിന്നു അതികം വലുതൊന്നുമല്ലാത്ത എന്നാൽ തീരേ ചെറുതല്ലാത്തൊരു ഓട് വീടാണ് കോല ലക്ഷ്യമാക്കി അവർക്കരികിലേക്ക് ചെല്ലേ ഞങ്ങളെ തന്നെ നോക്കിനിൽക്കുന്ന അവർക്ക് എന്തോ ഒരു ആദി മുഖത്ത് നിറഞ്ഞു എങ്കിലും അത് പുറത്ത് കാണിക്കാതെ അവർ ഞങ്ങളെ സ്വീകരിച്ചിരുത്തി

തൊമ്മിച്ചായൻ : ഞങ്ങള് ഒരുക്കങ്ങളൊക്കെ എവിടെവരെയായി എന്നറിയാൻ വന്നതാ…

എല്ലാവരുടെയും മുഖത്ത് ആശ്വാസം നിഴലിച്ചു

മൊയിതിനിക്ക : മോളെവിടെ…

രുദ്രൻ (രണ്ടാമത്തെ മൂത്ത മാമൻ) : അവളകത്തുണ്ട് ഇപ്പൊ വിളിക്കാം…

അവിടെ നിൽക്കുന്ന ചെറുക്കനോട് പറഞ്ഞതും അവൻ അകത്തേക്ക് പോവുമ്പോ

ശിവൻ : മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടന്ന് വന്നപ്പോ എന്താണെന്നറിയാതെ ഞങ്ങളൊന്ന് പേടിച്ചു…

സാവിത്രിയേച്ചിയും മറ്റു രണ്ട് ചേച്ചിമാരും ചായയും പലഹാരങ്ങളുമായി വന്നു ഓരോരുത്തരും ചായകൾ കയ്യിലെടുക്കെ

ദാസൻ : ധർമ കല്യാണമല്ലേ കുറച്ച് പേടി നല്ലതാ…

പെട്ടന്നയാൾ പറഞ്ഞത് കേട്ട് എല്ലാരുടെയും മുഖം വിളറി ഞങ്ങൾ എന്തു പറയണം എന്നറിയാതെ നിന്നു സന്തോഷം നിറഞ്ഞുനിന്ന അന്തരീക്ഷം ശോകത്തിലേക്ക് വഴിമാറി. എനിക്കവനെ ഒറ്റ ചവിട്ടിനു കൊന്നുകളയാനുള്ള ദേഷ്യം തോന്നി അവരുടെ മുനിലിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ അയാളുടെ ഒറ്റ വാജഗത്തിൽ എല്ലാവരും നിശബ്ദമായി ദാസനെ തറപ്പിച്ചു നോക്കി മുഖത്തെ ദേഷ്യം വെച്ചുപിടിപ്പിച്ച പുഞ്ചിരി കൊണ്ട് മറച്ചുപിടിച്ചു എല്ലാവരെയും നോക്കി കൈ കൂപ്പി

ക്ഷമിക്കണം ഇയാളെ കൂട്ടി വന്നത് ഞങ്ങളുടെ തെറ്റാ… ചെക്കന്റെ അച്ഛൻ പെങ്ങളെ ഭർത്താവായത്കൊണ്ട് കൂടെ കൂട്ടിയതാ ബുദ്ധി വളർച്ചയില്ലാത്ത ആളാ നിങ്ങളൊന്നും മനസിൽ വെക്കല്ലേ…ഇയാൾ പറഞ്ഞതിന് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു…

കൈ കൂപ്പി നിൽക്കെ തൊമ്മിച്ചനും മൊഴിദിൻകയും സജിയേട്ടനും അവരോട് മാപ്പ് പറയെ വാതിൽക്കൽ നിൽക്കുന്ന അമയയെ കാണെ ഉരുകി ഒലിച്ചില്ലാതാവുന്ന പോലെ അവളുടെ മുഖത്ത് പോലും നോക്കാൻ കഴിയാതെ തല കുനിച്ചു നിൽക്കെ തൊട്ട് മുന്നിൽ വന്നു നിന്ന അമയ എന്നെ നോക്കി

അവിടെ ആര് എന്ത് പറയുന്നു എന്ത് കരുതുന്നു എന്നത് എനിക്ക് പ്രശ്നമല്ല നിങ്ങളും ദേവിയമ്മയും ബിച്ചുഏട്ടനും എന്നെ പറ്റി എന്തെങ്കിലും മോശമായി കരുതിയാലേ എനിക്ക് പ്രശ്നമുള്ളൂ ഏതോ നായ കുരചെന്നുകരുതി നമുക്കെന്ത് പറ്റാനാ… നിങ്ങളാരെ മുന്നിലും താഴെണ്ട അത് ഏട്ടനും എനിക്കും ദേവിമ്മക്കും ആർക്കും ഇഷ്ടമല്ല…

മുന്നിൽ നിന്ന് പറയുന്നവളേ ചേർത്തുനിർത്തി

സത്യമായും ഇനി എന്റെ മോളെപ്പറ്റി ആരും എന്തിനെങ്കിലും കുറവുള്ളവൾ എന്ന് കേൾക്കയോ കേൾക്കാതെയോ പറയില്ല…

അവളെ വിട്ട് ചായയും എടുത്ത് സാവിത്രി ചേച്ചിയെ വിളിച്ചു പുറത്തേക്കിറങ്ങി

ചേച്ചീ… സോറി…

നീ അത് വിടെടാ… അങ്ങേരുടെ സ്വഭാവം ആദ്യം മുതലേ ഞങ്ങൾക്കറിയുന്നതല്ലേ…

പേഴ്‌സ് എടുത്ത് എടിഎം കാർഡ് ചേച്ചിക്ക് നേരെ നീട്ടി

എന്തിനാ… അതിന്റെ ഒന്നും ആവശ്യമില്ല…

ആവശ്യമുണ്ട്… ചേച്ചി എന്നെ ആങ്ങള ആയല്ലേ കാണുന്നെ…

അതേ…

എങ്കി അവളെന്റെ മരുമകളല്ലേ… എന്റെ മരുമോളുടെ കല്യാണതിന് ഒരു കുറവും വരരുത് എന്നെനിക്ക് നിർബന്ധമുണ്ട്…

ചേച്ചിയുടെ കൈ പിടിച്ചു കാർഡ് കൈയിൽ വെച്ചുകൊടുത്തു

പത്തെ പത്താണ് പിൻ നമ്പർ എന്താവശ്യമുണ്ടെങ്കിലും അതിൽ നിന്ന് പൈസ എടുത്തോ…

എടാ അത്…

ബിച്ചു എന്നെ അച്ഛന്റെ സ്ഥാനതാണ് കാണുന്നത് അപ്പൊ അവൻ കെട്ടിയാൽ അവൾക്കും ഞാൻ അച്ഛന്റെ സ്ഥാനത്താണ് അതുകൊണ്ട് പറയുകയാ… ഒന്നിനും ഒരു കുറവും വരരുത് ഇനി ഒരാളും ധർമ കല്യാണം എന്നും പറയരുത്… നിങ്ങൾ എടുത്ത സ്വർണം എത്രയുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *