വഴി തെറ്റിയ കാമുകൻ – 17 49

ഗേറ്റിലേക്ക് നോക്കി കോലയിൽ ഇരിക്കുന്ന ഇത്താനെ കണ്ടുകൊണ്ട് വണ്ടി സൈഡിൽ വെച്ച് അവൾക്കരികിൽ ചെന്നിരുന്നു

എനിക്കറിയായിരുന്നു ഉറങ്ങാതെ ഇരിപ്പുണ്ടാവുമെന്ന്

അവൾ എന്നെ നോക്കി

ഇതൂസേ…

മ്മ്…

നേരത്തെ ആ മണം എന്തായിരുന്നെന്നറിയാമോ…

എനെതന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി ചിരിയോടെ

ഇവിടേക്ക് വരും വഴി ഫിസ്സ് കുടിച്ചായിരുന്നു അതിന്റെയാ… അതിനിങ്ങനെ ഒരുമണമുണ്ടെന്നു ഞാനുമിന്നാ അറിയുന്നേ…

അവളെന്റെ തോളിൽ ചാരി കൈയിൽ കെട്ടിപിടിച്ചു

മോനൂ…

മ്മ്…

സോറി വാവേ…

ഇത്താ… നീ യല്ലേ… ഞാൻ നിന്റെയല്ലേ… പിന്നെന്തിനാ സോറിയൊക്കെ…

എന്നാലും ചെയ്യാത്ത കാര്യത്തിന് ഞാനെന്റെ മോനെ…

എന്റിത്താ എനിക്കറിയാം നിന്റെ പേടി… നീ പറഞ്ഞശേഷം സേഫ് ആയി തോന്നാത്ത സ്ഥലത്ത് ഞാൻ കുടിക്കാറില്ല… കുടിച്ചിട്ട് വണ്ടിയും ഓടിക്കാറില്ല… കുടിച്ചിട്ട് വണ്ടി ഓടിക്കുന്നവരുടെ വണ്ടിയിൽ കയറാറുമില്ല…

അവളെനെ നോക്കി

ഇത്തൂസേ…

മ്മ്…

നിനക്കോർമ്മയുണ്ടോ… ചെറുപ്പത്തിൽ ഞാൻ വികൃതി കളിച്ചാൽ നീയെന്നെ തല്ലുന്നതും അതുകഴിഞ്ഞു മോനങ്ങനെ ചെയ്തോണ്ടല്ലേ ഇത്ത തല്ലിയെ ഇത്താന്റെ വാവ ഇനി അങ്ങനൊന്നും ചെയ്യരുത് എന്നൊക്കെ പറയുന്നതും എന്നെ സമാധാനിപ്പിക്കുന്നതും…

അവളെനെ നോക്കി

ഇത്തൂസേ…

മ്മ്…

നീ തല്ലിയ വേദനയും അപ്പോയുള്ള സങ്കടവുമെല്ലാം നീ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോ അങ്ങ് മാറും… വലുതായശേഷം ഇന്നാ നീ എന്നെ തല്ലുന്നേ… ഞാനെത്ര വലുതായാലും നിനക്ക് ഞാൻ നിന്റെ വാവ തന്നെയല്ലേ… എനിക്കറിയായിരുന്നു നീ എനേം കാത്ത് ഇവിടിരിപ്പുണ്ടാവുമെന്ന്…

അവളെന്റെ കൈയിൽ മുറുക്കെ പിടിച്ചു

ഇത്തൂസേ…

മ്മ്…

ഞാൻ രണ്ടെണ്ണമടിച്ചോട്ടെ…

വാങ്ങിയാണോ വന്നേ…

അല്ല ചന്ദ്രേട്ടനോടൊക്കെ വരാൻ പറഞ്ഞിട്ടുണ്ട് അവര് വരുമ്പോ വാങ്ങിവരും… ഞങ്ങളിവിടെ പുഴക്കരയിൽ ഇരുന്നടിച്ചോളാം…

മ്മ്… കുടിച്ചിട്ട് പുഴയിലൊന്നും ഇറങ്ങരുത്…

ഇല്ല…

കഴിഞ്ഞിട്ട് വന്ന് കിടക്കണം അവിടെ കിടക്കരുത്…

നീ വാതിലടച്ചുകിടന്നോ ഞാൻ വന്നാൽ ഇവിടെ കിടന്നോളാം…

വന്നിട്ട് വിളിച്ചോണം ഞാൻ വാതിൽ തുറന്നുതന്നോളം ഇവിടൊന്നും കിടക്കണ്ട…

ശെരി വിളിക്കാം…

അല്ലേൽ അടുക്കളേടെ ചാവി തന്നേക്ക് ഞാൻ വന്നിട്ട് തുറന്നു കയറികിടന്നോളാം…

അടുക്കളയുടെ ചാവിയും ഫുടുണ്ടാക്കാനുള്ള സാധനങ്ങളും എടുത്ത് പുറത്തെത്തുമ്പോയേക്കും ചന്ദ്രേട്ടനും ടീമും എത്തി

ഇത്ത : സുബ്ഹിക്ക് ഉപ്പ പള്ളീൽ പോകാനെണീക്കും…

ചന്ദ്രേട്ടൻ : ഞങ്ങളത്തിനുമുൻപ് പോവും…

ഇത്ത : കുടിച്ചിട്ട് വണ്ടിയോടിക്കാനൊന്നും നിക്കണ്ട… ഉപ്പ പുഴകരക്കൊന്നും വരില്ല…

ചന്ദ്രേട്ടൻ : രാജീവനുണ്ട് മോളെ…

ഇത്ത : ഹാ രാജീവേട്ടനുണ്ടായിരുന്നോ… എങ്കി കുഴപ്പമില്ല…

പുഴക്കരയിൽ ചെന്ന് എല്ലാം സെറ്റ് ചെയ്തു ഉരുളിയിൽ ഓയിൽ ഒഴിക്കുമ്പോയേക്കും രാജേട്ടൻ ഒഴിച്ച ഗ്ലാസ്‌ നീട്ടി

ഇതൊന്നു തീർന്നോട്ടെ ഇല്ലെങ്കിൽ പിന്നേ ഇത് വായിൽ വെക്കാൻ കോളൂല

ചന്ദ്രേട്ടൻ : നീ തിരക്കാക്കലെ രാജാ…

അവർ ഒഴിച്ചുവെച്ചത് ഓരോന്നടിച്ചു ഞാനും രാജീവേട്ടനും ബീഫ് വരട്ടി വാഴയിലയിലേക്ക് കോരിയിട്ടു

നരണേട്ടൻ : ഒന്ന് വേകം കൊണ്ടുവാടാ മണമടിച്ചിട്ട് കൊതിയാവുന്നു

അവർക്കരികിൽ ഇരുന്നു പൊറോട്ട പൊതിയഴിച്ചു ഒരു പൊറോട്ടയെ കയ്യിലെടുത്തു നാല് കഷ്ണങ്ങളാക്കി ബീഫിനെ ചുരുട്ടിയെടുത്ത് വായിലേക്ക് വെച്ചു

പക്കാ…

എല്ലാരും ഇത്തിരി കഴിച്ചു രണ്ടാം റൗണ്ട് ഒഴികെ ഞാനെന്റെ ആദ്യ റൗണ്ടിനു മുൻപ് കൈയിലെ പൊറോട്ടയെ തീർത്തപിറകെ ഒഴിച്ചുവെച്ചതെടുത്തു കുടിച്ചടുത്തതൊഴിച്ചു അതും കുടിച്ചു

ദാസേട്ടൻ : ഒന്ന് പതിയെ കുടിക്ക് പന്നീ…

ചിരിയോടെ മൂപ്പരെ നോക്കി എല്ലാർക്കും മൂനാം റൗണ്ട് ഒഴിച്ചു അതും കുടിച്ചു നാലാമത്തേത് ഒഴിച്ച ഗ്ലാസിൽനിന്നും ഒരു സിപ്പെടുത്തു

ചന്ദ്രേട്ടാ…

ചന്ദ്രേട്ടൻ : പറയെടാ…

നമ്മൾ വിചാരിച്ചപോലെ പിള്ളാര്‌ പഠിച്ചു രക്ഷപെട്ടില്ലല്ലോ…

കാണാരേട്ടൻ : എന്ത് ചെയ്യാനാടാ… അതൊന്നും പറയാത്തതാ നല്ലത്…

നമുക്ക് അവസാനമായി ഒരു പരീക്ഷണം നടത്തിയാലോ…

Leave a Reply

Your email address will not be published. Required fields are marked *