വഴി തെറ്റിയ കാമുകൻ – 17 49

മജ്നൂ…

മ്മ്…

എനിക്ക് പേടിയാവുന്നു…

(ഉള്ളിലേ ഭയത്തെ മറച്ചുവെച്ചുകൊണ്ട്) എന്തിന് നൂറാ…

നമ്മൾ പിരിയേണ്ടി വരുമോ…

ഇടറിയ ശബ്ദത്തിലുള്ള ചോദ്യത്തോടൊപ്പം അവളുടെ കണ്ണിൽ നിന്നും ഊതിർന്നു വീണ കണ്ണുനീർത്തുള്ളികളെന്റെ ഉള്ളം പൊള്ളിച്ചു

എന്തിനാ നീ ഇങ്ങനെ പേടിക്കുന്നെ… നിനെവിട്ട് ഞാൻ പോവുമെന്ന് നിനക്ക് തോന്നുന്നോ…

അല്ല മജ്നൂ… ഖാലിദിന്റെ മൗനം… എനിക്ക് പേടി തോന്നുന്നു…

പേടിക്കണ്ട…

മജ്നൂ… ഖാലിതിന് സമ്പത്തിനോട് ആർത്തിയില്ല എങ്കിലും എന്നെ വിട്ട് പോവാൻ പറഞ്ഞാൽ… എന്റെ ഷെയറും എന്റെ മുഴുവൻ സമ്പത്തും കൊടുക്കാം എന്നെ നിന്റെ കൂടെ വിടണമെന്ന് നീ അവനോട് പറയണം…

അവന്റെ കാലു പിടിച്ചിട്ടാണെങ്കിലും നിന്നെ ഞാൻ കൂടെ കൂട്ടും നൂറാ… മരിക്കേണ്ടി വന്നാലും നിന്നെ ഞാൻ തനിച്ചാക്കില്ല…

നിന്നെ അവൻ ജയിലിലാക്കിയാലോ…

അവനങ്ങനെ ചെയ്യില്ല അവനെ നമുക്കറിയുന്നതല്ലേ…

ഫോൺ ബെല്ലടിയുന്നത് കേട്ട് ഫോണിലേക്ക് നോക്കി സ്‌ക്രീനിൽ തെളിഞ്ഞ ഖാലിദ് എന്ന പേര് കണ്ട് രണ്ടുപേരുടെയും കൈകളിലെ പിടിമുറുകി വിറക്കുന്ന കൈകളാൽ കാൾ എടുത്തതും

ചാവാൻ പോവുകയാണോ നായെ… വീട്ടിലേക്ക് വാ…

ദേഷ്യത്തോടെ പറഞ്ഞു മറുപടി കാക്കാതെ ഫോൺ കട്ട് ചെയ്തു

വണ്ടി സൈഡാക്കി ചുറ്റും നോക്കി എവിടെയെന്ന് മനസിലാവുന്നില്ല ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്തു വീട്ടിലേക്ക് തിരിച്ചു

ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് കയറുമ്പോയേ കണ്ടു കലി തുള്ളി നിൽക്കുന്ന ഖാലിദിനെയും കൂടെ നിൽക്കുന്ന ആ ചെറുപ്പക്കാരനെയും വണ്ടി നിർത്തിയതും കോളറിൽ പിടിച്ചു വലിച്ചിറക്കി കൊണ്ടവനെന്റെ കവിളിൽ ആഞ്ഞടിച്ചു രണ്ട് കവിളിലും മാറി മാറി കൈ പതിയെ ജീവനില്ലാത്ത പോലെ ഞാനവനുമുന്നിൽ നിൽക്കെ ഡോർ തുറന്ന് ഓടിവന്ന നൂറ ഞങ്ങൾക്കിടയിൽ കയറിനിന്നുകൊണ്ട് ഖാലിദിനു നേരെ കൈ കൂപ്പി കരഞ്ഞുകൊണ്ട്

വേണ്ട ഖാലിദ് പ്ലീസ്… അവനെ തല്ലല്ലേ…

മാറ്…

ഖാലിദ് ഞാൻ നിന്റെ കാലു പിടിക്കാം… അവനൊരു തെറ്റും ചെയ്തിട്ടില്ല… ഞാനാ ഞാനാ അവനെ നിർബന്ധിച്ചേ… അവനെ തല്ലല്ലേ…

കൈ കൂപ്പി പൊട്ടി കരയുന്നവളെ നോക്കി

നൂറാ നിന്നോട് ഞാൻ പറഞ്ഞു മാറാൻ…

ദയവു ചെയ്തിനിയവനെ തല്ലല്ലേ… നീ എന്നെ തല്ലിക്കോ നിന്റെ ദേഷ്യം തീരും വരെ തല്ലിക്കോ… ഞാൻ നിന്റെ കാലു പിടിക്കാം ഇനി അവനെ തല്ലല്ലേ…

കരഞ്ഞുകൊണ്ടവന്റെ കാലിലേക്ക് വീണ അവളെ തൊടാതെ പുറകിലേക്ക് മാറി

എഴുനേല്ക്ക് നൂറാ നീ എന്ത് ഭ്രാന്താ ഈ കാണിക്കുന്നേ…

അവളെ ഞാൻ പിടിച്ചെഴുനേൽപ്പിച്ചു

(എന്റെ കവിളിൽ തലോടി) ഞാനാ ഞാനാ കാരണം… ഞാൻ കാരണമാ…

പൊട്ടികരയുന്നവളെ ചേർത്തു പിടിച്ചു

കരയല്ലേ നൂറാ… നിന്റെ കണ്ണീര് എനിക്ക് പറ്റുന്നില്ല…

കരഞ്ഞുകൊണ്ട് ഞാനത് പറയെ ഖാലിദിന്റെ കൈ വീണ്ടും ശക്തമായി തന്നെ എന്റെ മുഖത്ത് പതിച്ചു

ഞെട്ടലോടെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറിയവൾ എന്നെ പൊതിഞ്ഞു പിടിച്ചു ഖാലിദിനെ നോക്കി

തല്ലല്ലേ ഖാലിദ്… എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഖാലിദ്… ഇനി അവനെ തല്ലല്ലേ…

രണ്ടും കൂടെ ചാവാൻ പോയിട്ട് തല്ലല്ലേ എന്നോ… (ദേഷ്യത്താൽ വിറച്ചുകൊണ്ടുള്ള ഖാലിദിന്റെ സ്വരം ഉയർന്നുകേട്ടു) നിന്നെ ഞാൻ തല്ലാത്തത് നീ അവന്റെ പെണ്ണായത് കൊണ്ടാ… ഇല്ലെങ്കിൽ നിനക്കും കിട്ടും…

എന്തോ പറയാൻ വന്ന നൂറയും കൂടെ നിൽക്കുന്ന ഞാനും ഞെട്ടലോടെ ഖാലിദിനെ നോക്കി

ആരെ ഉമ്മാന്റെ പൂറ്റിലേക്കാ റെഡ് സിഗ്നൽ അടക്കം കട്ട് ചെയ്തു പോയേ… പറയെടാ… (ദേഷ്യത്തോടെയുള്ള ചോദ്യത്തോടൊപ്പം അവന്റെ കൈ വീണ്ടുമെന്റെ കവിളിൽ പതിഞ്ഞു)

കൂടെയുള്ളവൻ ഖാലിതിനെ പിടിച്ചു വെക്കുകയും സമാധാനിപ്പിക്കാൻ ശ്രെമിക്കുകയും ചെയ്യുന്നുണ്ട് പതിയെ ശാന്തനാവാൻ തുടങ്ങിയ ഖാലിദ് ഞങ്ങളെ ഒന്നിരുത്തി നോക്കി

ഞാൻ നിങ്ങളെ എന്തേലും പറഞ്ഞോ… നിങ്ങളിതെനോട് മറച്ചുവെച്ചതിൽ എനിക്ക് സങ്കടം തോന്നി അത് സത്യമാ… ചാവാൻ പോവാൻ മാത്രം ഇവിടെ എന്താ ഉണ്ടായത്…

അവനെ നോക്കെ

ഞാനാരാടാ നിന്റെ…

മറുപടി പറയാതെ അവനെ നോക്കിനിൽക്കെ

പറയ് നീ ഇപ്പോഴും എന്നെ ഖഫീലായിട്ടാണോ കാണുന്നെ…

Leave a Reply

Your email address will not be published. Required fields are marked *