ഖല്‍ബിലെ മുല്ലപ്പൂ
Khalbile Mullapoo | Author : Kabaninath
പോരണ്ടായിരുന്നു ..
അല്ലേ ഷാനൂ ….” പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരല്‍ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികള്‍ വന്നലച്ചു .
” ഞാന്‍ പറഞ്ഞതല്ലേ ജാസൂമ്മാ … പുലര്‍ച്ചെ പോന്നാല്‍ മതീന്ന് … ” ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനിത് പറഞ്ഞു. എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.
” എന്താ ചെയ്ക…?” ജാസ്മിന്‍ പിറുപിറുത്തു … “മോളി ഉറങ്ങിയോ ….?” “Oo a ഷഹനിതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന … ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാന്‍ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.
“മഴ തോരുന്ന ലക്ഷണമൊന്നുമില്ല …
” ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിന്‍ പറഞ്ഞു. “ഏതോ ഒരു കൊടുങ്കാറ്റ് വിശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ….” ഷാനു പറഞ്ഞു. പടിഞ്ഞാറത്തറയില്‍ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് … തരുവണയില്‍ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു … “തിരികെ പോയാലോ ഷാനൂ … “ജാസ്മിന്‍ ചോദിച്ചു. “ഇനി മൂന്നോ നാലോ കിലോമീറ്റര്‍ അല്ലേ ഉള്ളൂ ഉമ്മാ … കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ…. ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോണ്‍ ബെല്ലടിച്ചു .. ” ഉപ്പയാണ് ….” ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിന്‍ പറഞ്ഞു.. “പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന് ഓര്‍മ്മിപ്പിച്ചേക്കണേ …” “അയ്യടാ ….” പറഞ്ഞു കൊണ്ട് ജാസ്മിന്‍ ഫോണെടുത്തു. ” അതേ, വഴിയിലാണ് …
നല്ല മഴയാണ് ” ജാസ്മിന്‍ മറുപടി കൊടുക്കുമ്പോള്‍ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു. “മോളുറക്കമാണ് … ചെന്നിട്ട് വിളിക്കാം ഇക്കാ…” ഒന്നുരണ്ടു വാക്കുകള്‍ കൂടി സംസാരിച്ചിട്ട് ജാസ്മിന്‍ ഫോണ്‍ കട്ടാക്കി. “ഷാനൂ ..” അവള്‍ വിളിച്ചു. ” എന്നോട് മിണ്ടണ്ട … പാതിരാത്രിയായാലും വെളുപ്പിനായാലും എവിടെ പോകാനും ഞാന്‍ വേണം, എന്തിന് രാത്രി പേടിക്ക് കൂട്ട് കിടക്കാനും ഞാന്‍ വേണം ..എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞാല്‍ ….” “അനക്കിപ്പോള്‍ ഒരു ബൈക്ക് അത്ര അത്യാവശ്യമൊന്നുമല്ല … ഒരു സ്‌കൂട്ടിയുണ്ട് , പോരാത്തതിന് ഈ കാറുണ്ട് …
” ഷാനു അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു … “ഇനി ഡിഗ്രിയ്ക്ക് കല്‍പ്പറ്റയിലേക്കോ മാനന്തവാടിയിലേക്കോ പോകണം എന്നുണ്ടെങ്കില്‍ ….” ജാസ്മിന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. ഷാനു പ്രതീക്ഷയോടെ മുഖം തിരിച്ചു. ” രാവിലെ ആറു മണി മുതല്‍ ഇഷ്ടം പോലെ ബസ് ഈ രണ്ടു സ്ഥലത്തേക്കും ഉണ്ട് …
” അവള്‍ കൂട്ടിച്ചേര്‍ത്തു. “ഉമ്മാ …” ദേഷ്യത്തോടെ ഷാനു അവളുടെ തോളിലേക്ക് കൈ നീട്ടി. ജാസ്മിന്‍ ഒഴിഞ്ഞു ഡോറിനരികിലേക്ക് മാറിയപ്പോള്‍ മടിയില്‍ കിടന്ന മോളി ഒന്നു ചിണുങ്ങി … ഷാനുവിന്റെ ഇടതു കൈ സീറ്റിലേക്കു തന്നെ വീണു … ചുണ്ട് വക്രിച്ച് നാക്ക് പുറത്തേക്കിട്ട് ജാസ്മിന്‍ കളിയാക്കി ചിരിച്ചത് എതിരെ വന്ന ഒരു വലിയ വാഹനത്തിന്റെ വെളിച്ചത്തില്‍ ഷാനു കണ്ടു. ” കിണിക്കണ്ട ….” ഷാനു വീണ്ടും പിണങ്ങി വലത്തേക്ക് മുഖം തിരിച്ചു. മഴത്തുള്ളികളുടെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു… ഷാനു കാർ പതിയെ സ്റ്റാര്‍ട്ട് ചെയ്തു. മുപ്പത്തെട്ടുകാരിയായ ജാസ്മിന്റെ മകനാണ് പ്ലസ് ടു ഈ വര്‍ഷം കഴിഞ്ഞ ഷഹനിീത് … രണ്ടാമത്തെ കുട്ടി ഷഹാന… ഭര്‍ത്താവ് ഷാഹിര്‍ മുഹമ്മദ് സാദിയിലാണ്.. ജാസ്മിന്റെ അദ്ധ്യാപകനായ ഷാജഹാന്‍ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇരുവരും … ഉമ്മയെ ശ്രദ്ധിക്കാതെ ഷാനു കാര്‍ ഓടിച്ചു കൊണ്ടിരുന്നു. വാരാമ്പറ്റ ജംഗ്ഷന്‍ എത്തുന്നതിനു മുന്‍പേ ഇടത്തേക്ക് തിരിഞ്ഞു കാര്‍ കയറി, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മുന്നിലെ വയലില്‍ വെള്ളം മൂടിക്കിടക്കുന്നതു കണ്ട് ജാസ്മിൻ പറഞ്ഞു …
