അടുക്കളയിലേക്ക് ചെന്നപ്പോള്‍ കിച്ചണ്‍ സ്ലാബില്‍ ഒരു പ്ലാസ്റ്റിക് ക്യാരി ബാഗ് ഇരിക്കുന്നതു കണ്ടു.
തുറന്നു നോക്കിയപ്പോള്‍ ഉറുമാമ്പഴം …! അവളുടെ ഉള്ളില്‍ ഒരു ശീതക്കാറ്റു വീശി… തനിക്ക് പീരിയഡ് ആകുമ്പോള്‍ അവനെക്കൊണ്ട് താന്‍ വാങ്ങിപ്പിച്ചിരുന്നത് അവളോര്‍ത്തു. ഷാനു അത് മറന്നിട്ടില്ല, പക്ഷേ ഇതവനെങ്ങനെയറിഞ്ഞു എന്നോര്‍ത്ത് അവള്‍ അത്ഭുതപ്പെട്ടു… സംശയം തീര്‍ക്കാനെന്നവണ്ണം അവള്‍ പുറത്തെ ബാത്റൂമിനടുത്ത് ചെന്ന് നോക്കി. വേസ്റ്റ് ബിന്നില്‍ സ്റ്റേഫ്രീയുടെ ഒഴിഞ്ഞ Masoud കിടക്കുന്നതവള്‍ കണ്ടു. അപ്പോള്‍ അതാണ് കാര്യം. കുളിക്കാന്‍ വന്നപ്പോള്‍ രാവിലെ അവന്‍ കണ്ടു കാണണം. മെന്‍സസ് ഡേറ്റ് ഒന്നും ഷാനു ഇന്നുവരെ തിരക്കിയിട്ടുമില്ല, താന്‍ പറഞ്ഞിട്ടുമില്ല. രണ്ടു പേര്‍ക്കും കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് ഉറുമാമ്പഴ വിഷയം ഇന്നുവരെ സംസാരത്തില്‍ ഏത്തിയിട്ടില്ലായിരുന്നു. വീണ്ടും മോളി ബഹളമുണ്ടാക്കിയപ്പോള്‍ എല്ലാവരും ഭക്ഷണം കഴിച്ചു. ഷാനു അവള്‍ ജോലികള്‍ തീര്‍ത്തു വരുന്നതിനു മുന്‍പേ റൂമില്‍ക്കയറി. അതു മനസ്സിലാക്കി ലൈറ്റുകള്‍ ഓഫാക്കി ജാസ്മിനും റൂമിലേക്ക് പോയി. ഇങ്ങനെ പോയാല്‍ തനിക്കു വട്ടു പിടിക്കും എന്നവള്‍ക്ക് തോന്നി. ഷാനു തന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവനെ അങ്ങനെ തുറന്നുവിടാന്‍ അവളൊരുക്കമല്ലായിരുന്നു. ഇതുമതി വല്ല ചീത്ത കൂട്ടുകെട്ടിലും ചെന്ന് കേറാന്‍ എന്നവള്‍ ഭയന്നിരുന്നു.
അവള്‍ ഫോണെടുത്ത് അവന് മെസ്സേജ് വിട്ടു … “നീ ആളെ വിളിച്ചിരുന്നേ …?” ഒരു മിനിറ്റിനുള്ളില്‍ അവന്റെ മറുപടി എത്തി … “വിളിച്ചിരുന്നു …” ” എന്ത് പറഞ്ഞു …..?” ” സംസാരിച്ചിട്ടുണ്ട് … ” “Do…” അവന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി കണ്ടപ്പോള്‍ അവന് സംസാരിക്കാന്‍ താല്ലപര്യമില്ലെന്ന് അവള്‍ക്ക് മനസ്സിലായി. അന്ന് കിടന്നതേ അവള്‍ ഉറങ്ങിപ്പോയി. പിറ്റേന്നും തനിയാവര്‍ത്തനമായിരുന്നു. മോളി പോയതിനു ശേഷമാണ് ഷാനു പോയതെന്ന് മാത്രം … ഇത്തവണ മിഥുന്റെ വീട്ടിലേക്കെന്ന് പറഞ്ഞിട്ടാണവന്‍ പോയതെന്നു മാത്രം … അന്നവള്‍ ഉച്ചയ്ക്കത്തേക്ക് ഭക്ഷണം ഉണ്ടാക്കിയില്ല , വെറുതെ ജമീലാത്തയുടെ പശുവിനെ തറ്റിച്ചിട്ടെന്തു കാര്യം … വിരസതയും ഏകാന്തതയും അസഹ്യമായപ്പോള്‍ അവള്‍ പോയി കീടന്നു….. അപ്പോഴാണ് ഷാഹിറിന്റെ കോള്‍ വന്നത് … ഇന്ന് ഇക്ക നേരത്തെയാണല്ലോ എന്നവള്‍ ഓര്‍ത്തു.
” ഷാനു എവിടെ ….2″ ഷാഹിര്‍ ആദ്യം ചോദിച്ചതതായിരുന്നു …. ഒന്നമ്പരന്നുവെങ്കിലും അവള്‍ പറഞ്ഞു. ” പുറത്ത് മിഥുന്റെ വീട്ടില്‍ പോയി… ” ” അവനെന്താ വണ്ടി ഇപ്പോഴൊന്നും വേണ്ട എന്ന് പറഞ്ഞത് ….?” ” എപ്പോ….? വണ്ടി വേണ്ടാന്നോ 2″ “അപ്പോ നീയറിഞ്ഞില്ലേ ….? ഞാന്‍ കരുതി നീ പറഞ്ഞിട്ടാണെന്ന് … ” ” ഞാനറിഞ്ഞില്ല ….” “അതെന്താ സാധാരണ അങ്ങനെയല്ലല്ലോ നിങ്ങള്‍ ….?” ആ ചോദ്യം ജാസ്മിനു കൊണ്ടു … “ഇക്കയുടെ കടത്തെക്കുറിച്ചൊക്കെ അവനോട് ഞാന്‍ പറഞ്ഞിരുന്നു , അതുകൊണ്ടാവും ….” ” ഇതവനെ നേരിട്ടു പോയി കണ്ടു പറയുകയാണ് ചെയ്തെതെന്നാ സിയാദ് പറഞ്ഞത് …. അവനിന്നലെ കല്‍പ്പറ്റയില്‍ പോയിരുന്നോ ?” ” എന്തോ അഡ്മിഷന്റെ കാര്യത്തിനു പോയതാ ….” ” ആ… അങ്ങനെ വരട്ടെ … ആ ചെങ്ങായി കുറച്ചു കാശു തരാനുണ്ടായിരുന്നു , അതിങ്ങനെ വസൂലാക്കാമെന്ന് കരുതിയതാ …” “അവന്‍ വണ്ടി വേണ്ടാന്ന് പറഞ്ഞോ ?” ജാസ്മിന് സംശയം മാറിയില്ല … “ആന്ന് … നീ അവന്‍ വരുമ്പോള്‍ ഒന്നുകൂടി ചോദിച്ചു നോക്ക് … വേണ്ടെങ്കില്‍ കാശു വാങ്ങാന്‍ വേറെ വഴി നോക്കണം … ” പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഷാഹിര്‍ ഫോണ്‍ കട്ടു ചെയ്തു. ഷാനുവിന്റെ വലിയ സ്വപ്നമായിരുന്നു ബുള്ളറ്റ് … അതവന്‍ വേണ്ട എന്ന് വെച്ചിട്ടുണ്ടെങ്കില്‍ ….. അന്നത്തെ വൈകുന്നേരവും മോളിയെ കൂട്ടി ഷാനു വന്നു … ചായ കുടി കഴിഞ്ഞ് മോളി ഗെയിം തുടങ്ങി … ഷാനുവിനെ ഒന്നു തനിച്ചു കിട്ടാനുള്ള അവസരം അവള്‍ നോക്കി നടന്നു … ഷാനു അവന്റെ ചെടികള്‍ക്കരികിലായിരുന്നു … നിരെ തെറ്റി നിന്നവയെ നേരെ നിര്‍ത്തിയും ചെറിയ കമ്പുകള്‍ കുത്തിവെച്ച് അവയെ നിവര്‍ത്തുകയും ചെയ്യുകയായിരുന്നു … തലേന്നത്തെ ശക്തമായ മഴയില്‍ ചിലത് ചാഞ്ഞും പടര്‍ന്നും നിലത്ത് കിടപ്പുണ്ടായിരുന്നു.
