2: 45 PM …..
മുറ്റത്ത് സ്‌കൂട്ടി വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടപ്പോഴേ സെറ്റിയില്‍ നിന്ന് ജാസ്മിന്‍ ചാടിയെഴുന്നേറ്റു .. അവന്‍ വാതില്‍ക്കടന്നു വരാന്‍ വേണ്ടി അവള്‍ കാത്തു … കോട്ടൂരി സിറ്റാട്ടിലിട്ടിട്ട് , മുക്കാല്‍ ഭാഗത്തോളം നനഞ്ഞ് ഷാനു കയ്യില്‍ ഒരു ചെറിയ കവറുമായി അകത്തേക്ക് കയറി… ഇടത്തേ ചെവിയില്‍ നനവു കൂട്ടി ഒരടി കിട്ടിയപ്പോള്‍ ഒരു മാത്ര ഷാനു വേച്ചു പോയി … ഒരു മൂളക്കം അവന്റെ ചെവിയില്‍ അലയടിച്ചു …. തരിച്ചു പോയ തന്റെ കൈ ഒന്ന് കുടഞ്ഞിട്ട് പുറം കൈ കൊണ്ട് അവന്റെ വലത്തേക്കവിളിലും അവളടിച്ചു … “ബേണ്ട ജാച്ചുമ്മാ ….” മോളി എവിടുന്നോ ഓടി വന്ന് അവളെ കടന്നു പിടിച്ചു … “ക്കാക്കാനേ തല്ലണ്ടാ …” അവന്റെ കവിളത്തു വീണ തന്റെ കയ്യുടെ പെരുപ്പില്‍ അവളൊന്നടങ്ങി … ഷാനു സ്തബ്ധനായിരുന്നു ….
അവന് ഒന്നും തന്നെ മനസ്സിലായില്ല… “നിക്കെന്തായാലനക്കെന്താ ….?” ജാസ്മിനില്‍ നിന്ന് വാക്കുകള്‍ ചതഞ്ഞു വീണു.. ” അനക്ക് കൂട്ടും കൂടി നടന്നാല്‍ മതീല്ലോ …” അടികൊണ്ട കവിള്‍ തിരുമ്മാന്‍ പോലും ശേഷിയില്ലാതെ ഷാനു നിന്നു … അവന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു … “ങ്ങള് കാര്യം പറ മ്മാ ….” ചിലമ്പിച്ച സ്വരത്തില്‍ അവന്‍ പറഞ്ഞു … ” അനക്കറിയണല്ലേ …. 2″ ” ഇനി ന്റെ വായീന്നത് കേക്കണല്ലേ…” ” പൊയ്ക്കോ ന്റെ മുമ്പീന്ന് ….” പറഞ്ഞിട്ട് ജാസ്മിന്‍ മുഖം പൊത്തി തിരിഞ്ഞു … ഒന്നും മനസ്സിലാകാതെ, കാഴ്ച മറച്ച കണ്ണുനീരുമായി ഷാനു ആടിയാടി മുറിയിലേക്ക് കയറി … കയ്യിലിരുന്ന കവര്‍ കിടക്കയിലേക്ക് ഇട്ടു … ടവര്‍ ബോള്‍ട്ടിട്ട ശേഷം വാതിലിലേക്ക് ചാരി അവന്‍ തേങ്ങി … ” ന്റെ ജാസുമ്മാ ……” താങ്ങാനൊരാശ്രയമില്ലാതെ വാതിലിലൂടെ നിരങ്ങി , അവന്‍ തറയിലേക്ക് വീണു …. 5: 12 PM തുടരെത്തുടരെ ഷാനുവിന്റെ ഫോണ്‍ സെറ്റിയില്‍ കിടന്ന് ബെല്ലടിച്ചുകൊണ്ടിരുന്നു .. സംഗതി പന്തിയല്ലെന്നു കണ്ട മോളി, ടി. വി ഓഫാക്കി കട്ടിലില്‍ അഭയം തേടിയിരുന്നു … കരഞ്ഞു , സെറ്റിയില്‍ തളര്‍ന്നിരുന്ന ജാസ്മിന്‍ ശബ്ദം അസഹ്യമായപ്പോള്‍ അവള്‍ ഫോണെടുത്തു … മിഥുന്‍ കോളിംഗ് … ജാസ്മിന്‍ ഫോണെടുത്തു …
“ഹലോ…” പതറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“ഷാനു എവിടെ ഉമ്മാ …” ” കുളിക്കുവാ …” “അവനോടൊന്ന് വിളിക്കാന്‍ പറയണേ ….” ” അവനിന്നങ്ങ് വന്നില്ലേ ….?” ” എവിടെ …? രണ്ടു ദിവസമായി ന്നെ വിളിച്ചിട്ടു തന്നെ …
” ഫോണും പിടിച്ച് അവള്‍ ഒരു നിമിഷം അന്തിച്ചിരുന്നു … “വിളിക്കാന്‍ പറയണേ ഉമ്മാ …” മിഥുന്റെ സ്വരം അവള്‍ കേട്ടു .. അപ്പുറത്ത് ഫോണ്‍ കട്ടായി … ഷാനു പിന്നെ ഇത്ര നേരം എവിടെപ്പോയി ….? തനിക്ക് തെറ്റുപറ്റിയോ …? ഒരാപത്ശങ്കയോടെ അവള്‍ വീണ്ടും കത്തിത്തുടങ്ങി … അവന്‍ പിന്നെ എവിടെപ്പോയിരുന്നു ….?
5:57 PM ഷാനുവിന്റെ ഫോണ്‍ വീണ്ടും ബല്ലടിച്ചു ..
ടവര്‍ ബോൾട്ട് നിരങ്ങുന്ന ശബ്ദം ജാസ്മിൻ കേട്ടു.
അവള്‍ മുഖമുയര്‍ത്തിയില്ല … ഷാനു വന്ന് ഫോണെടുത്ത് , തിരികെ മുറിയിലേക്ക് പോകുന്നതും അവളറിഞ്ഞു ….
6:10 PM ഇരുട്ടു കനത്തു തുടങ്ങിയിരുന്നു …
തലയൊന്നുയര്‍ത്തിയപ്പോള്‍ ചുറ്റും അന്ധകാരം പടര്‍ന്നത് മനസ്സിലാക്കി ജാസ്മിന്‍ എഴുന്നേറ്റു .
ലൈറ്റുകള്‍ ഓണ്‍ ചെയ്ത് അവള്‍ അടുക്കളയിലേക്ക് കയറി …
വല്ലാത്ത തലവേദന …
അവള്‍ ചായയ്ക്ക് വെള്ളം വെച്ചപ്പോള്‍ ഷാനു തുണികളുമായി പുറത്തെ ബാത്റൂമിലേക്ക് പോകുന്നത് കണ്ടു ..
6: 35 PM മുന്‍വശത്തെ വാതിലടച്ച്, ജാസ്മിന്‍ മുറിയിലേക്ക് കയറി .. മോളി പുതച്ചു കിടന്നുറങ്ങുന്നു … അവള്‍ തോര്‍ത്തുമെടുത്ത് ബാത്റൂമിലേക്ക് കയറി … 7: 10 PM മേല്‍ കഴുകിയ ശേഷം ജാസ്മിന്‍ ഡ്രസ്സ് മാറി ഹാളിലേക്കു വന്നു … ഷാനുവിനെ ഹാളില്‍ കണ്ടില്ല …. അവന്റെ മുറിയുടെ വാതില്‍ അടഞ്ഞു കിടന്നിരുന്നു .. ഒരു ഗ്ലാസ്സ് ചായ കൂടി ഉണ്ടാക്കി കുടിച്ച്, പിന്‍വശത്തെ വാതിലുമടച്ച് അവള്‍ മുറിയില്‍ കയറി .. ഫോണ്‍ എടുത്തു കൊണ്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു … ഷാനുവിന്റെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ട് ആകാംക്ഷയോടെ അവളതു തുറന്നു … ” അലമാരയിലെ രണ്ടാമത്തെ തട്ടില്‍ രണ്ടു ഗുളികകളുണ്ട് … ഒന്ന് കഴിച്ചാല്‍ മതി .. ഇന്ന് തന്നെ കഴിക്കണം … ” ഒറ്റ നിമിഷം കൊണ്ട് ജാസ്മിന്‍ ആവിയായിപ്പോയി … പ്രചണ്ഡതാണ്ഡവമാടുന്ന കൊടുങ്കാറ്റിലെന്നവണ്ണം അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു …
