“ഷാ…” “ഉം…” ” ഇയ്യിതെന്തു ഭാവിച്ചാ …?” ” ഈ ഉണ്ടാക്കുന്നതൊക്കെ ..?” ” വെറും പരീക്ഷണം ….
വേറൊന്നുമില്ലുമ്മാ ….” ചിരിയോടെ പറഞ്ഞിട്ട് അവന്‍ അടുക്കളയിലേക്ക് പോയി …
മോളിയെ കുളിപ്പിച്ചതും വസ്ത്രം മാറ്റിയതും അവളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കിയതും അവനായിരുന്നു … ഇടയ്ക്ക് ജാസ്മിന്‍ അടുക്കളയില്‍ പോയി നോക്കി … പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി അടുക്കി വെച്ചിരിക്കുന്നു .. സിങ്കിലും സ്സാബിലും തറയിലും ലൈസോളിന്റെ ഗന്ധമടിച്ചപ്പോള്‍ അവന്‍ എല്ലാം തുടച്ചതായി അവള്‍ മനസ്സിലാക്കി. അവനൊരു പെണ്‍കുട്ടിയായി ജനിക്കേണ്ടിയിരുന്നു എന്ന് അവളോര്‍ത്തു … അടുത്ത നിമിഷം അവളാ ചിന്ത തിരുത്തുകയും ചെയ്തു… മോളി സെറ്റിയിലിരുന്ന് ഡോറ കാണുന്നുണ്ടായിരുന്നു … അടയുടെയോ, മറ്റു പലഹാരങ്ങളുടെയോ ഒരു അവശിഷ്ടങ്ങളും അവളുടെ സമീപത്ത് കാണാത്തതില്‍ അവള്‍ക്ക് അത്ഭുതം തോന്നി …. ഷാനുവെന്ന മാന്ത്രികന്‍ എന്ത് മന്ത്രമാണ് മോളിക്ക് പറഞ്ഞു കൊടുത്തതെന്ന് അവള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല … അത്താഴ ശേഷം ജാസ്മിന്‍ കുറച്ചു നേരം സെറ്റിയില്‍ വന്നിരുന്നു … പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി വെച്ച് ഷാനു അവള്‍ക്കടുത്തേക്ക് വന്നിരുന്നു … “ങ്ങക്ക് കിടന്നൂടാരുന്നോ ….?” ” ന്ന് മൊത്തം കിടപ്പല്ലാരുന്നോ ….?” ഷാനു പതിയെ അവളുടെ കാല്‍ച്ചുവട്ടിലേക്കിരുന്നു .. അവള്‍ പറയാതെ തന്നെ അവളുടെ ഇരുകാലുകളുടെയും വിരലുകള്‍ പിടിച്ച്, അവന്‍ ഞൊട്ട പൊട്ടിച്ചു … മുട്ടിനു താഴേക്ക് , അവളുടെ കാലുകള്‍ ഒരു തൂവലാൽ ഉഴിയുന്ന പോലെ അവനുഴിഞ്ഞു കൊണ്ടിരുന്നു …
“ഷാ…” “ന്താമ്മാ…..?” “മതീടാ ….” ” ന്തേ….?” “ഇയ്യിന്ന് കൊറേ കഷ്ടപ്പെട്ടതല്ലേ ….?” “അതെന്റെ കടമയല്ലേ മ്മാ ….” അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു …. ഹൃദയം പേരറിയാത്ത ഏതോ ഒരു വികാരത്താല്‍ വേലിയേറ്റം കൊള്ളുന്നത് അവളറിയുന്നുണ്ടായിരുന്നു … അവനെന്ത് പകരം കൊടുക്കും എന്നതോര്‍ത്ത് അവളുടെ മനസ്സു നീറി… ഒരാള്‍ക്ക് സമര്‍പ്പിച്ച മനസ്സും ശരീരവും കൊടുക്കാന്‍ മാത്രം മോശക്കാരനല്ല അവന്‍ … താന്‍ ചെയ്യുന്നതെല്ലാം അവനോടു ചെയ്യുന്ന ചതിയാണെന്ന് അവളുടെ മനസ്സു പറഞ്ഞു … “എഴുന്നേല്‍ക്കുമ്മാ ….” ഷാനു അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു … മോളിയെ ഷാനു കട്ടിലില്‍ കൊണ്ടു പോയി കിടത്തിയിരുന്നു.. “ഉറങ്ങണ്ടേ….?” മറുപടി പറയാതെ ജാസ്മിന്‍ അവനെ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു … അവളെ റൂമിന്റെ വാതില്‍ക്കല്‍ വരെ കൊണ്ടു ചെന്നാക്കിയിട്ട് ഷാനു അവളുടെ മൂര്‍ദ്ധാവില്‍ മുകര്‍ന്നു … ” ഗുഡ് നൈറ്റ് ജാസൂമ്മാ …..” അവന്‍ തിരിയുന്നത് കണ്ടു കൊണ്ട് അവള്‍ മുറിക്കകത്തേക്ക് കയറി … വാതിലിലേക്ക് പിന്‍വശം ചാരി മുളചീന്തും പോലെ അവള്‍ പൊട്ടിക്കരഞ്ഞു … ” ന്റെ വാവേ ….” 10:00 AM ഷാനുവാണ് മോളിയെ ഒരുക്കിയത് …. ചുരിദാര്‍ ധരിച്ച് ജാസ്മിനും ഹാളിലേക്ക് വന്നു ..
” പോകാം …” അവന്‍ ഉമ്മയെ നോക്കി … ഷാനു കാര്‍ തിരിച്ചിട്ടിരുന്നു … “ങ്ങളെന്താ ന്നും മിണ്ടാത്തെ …?” ഡ്രൈവിംഗിനിടയില്‍ അവന്‍ ചോദിച്ചു … ” ഒന്നുമില്ലെടാ ….” അവളുടെ അവസ്ഥ അറിയാവുന്ന ഷാനു പിന്നീട് ഒന്നും സംസാരിച്ചില്ല …
സുജയുടെ വീട്ടില്‍ ജാസ്മിനേയും മോളിയേയും ഇറക്കി വിട്ട ശേഷം ഷാനു സിം എടുക്കാന്‍ ടൌണിലേക്ക് പോയി.. “കുറേയായല്ലോ ജാസി കണ്ടിട്ട് …. 2” അവളെ കണ്ടതേ സുജ ചോദിച്ചു … ” സുയാണ്‍ടി ….” എന്ന വിളിയോടെ മോളി ഓടിച്ചെന്ന് അവളുടെ കാല്‍ മുട്ടുകളില്‍ വട്ടം കെട്ടിപ്പിടിച്ചു … ” വരണമെന്ന് കരുതും … സമയം കിട്ടണ്ടേ ….?” “പിന്നേ നീയവിടെ മലമറിക്കുകയല്ലേ …” ” ഏര്‍വാടിയില്‍ പോയി വന്നു മോളിക്കൊരു പനി, പിന്നെ എനിക്ക് … അതു കഴിഞ്ഞപ്പോ പെരും മഴയും…” ജാസ്മിന്‍ വിശദീകരിച്ചു തുടങ്ങി … “ഏതായാലും നീ ഒന്ന് ഒടഞ്ഞിട്ടുണ്ട്..” ജാസ്മിനെ ഒന്നിരുത്തി നോക്കിക്കൊണ്ട് സുജ പറഞ്ഞു ജാസ്മിന്റെ ഉള്ളില്‍ ഒരു കൊളുത്തു വീണു … “വല്ല അവിഹിതോം വന്നു ചാടിയോ ടീ …..” ” പോടി പന്നത്തരം പറയാതെ … ” ജാസ്മിന്‍ ദേഷ്യപ്പെട്ടു … “വാ… ചായയെടുക്കാം … ” സുജ മോളിയെ എടുത്തു അകത്തേക്ക് നടന്നു … പിന്നാലെ ജാസ്മിനും … ഒരു പെണ്ണ് മറ്റൊരു പെണ്ണിന്റെ ശരീര ഭാഗങ്ങളുടെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ജാസ്മിന്‍ തിരിച്ചറിയുകയായിരുന്നു … പെണ്ണ് പെണ്ണിനെ അറിയും…. അത് അധ്ൃഷ്യമായ ഒരു സത്യം തന്നെയാണെന്ന് സുജയുടെ വാക്കുകളാല്‍ അവള്‍ മനസ്സിലാക്കി … “ഷാനു എവിടെ ….2” “അവന്‍ ടൌണിലേക്ക് പോയി … ഒരു സിമ്മെടുക്കാന്‍ …..” ” എന്തേ… ?” “ഇക്ക വരുന്നുണ്ട് … ” ” അപ്പോ ചുമ്മാതല്ല ശരീരമൊക്കെ ഒന്ന് തുടുത്തത് … ” സുജ ചിരിച്ചു … “നിനക്കീ ഒരു കാര്യം മാത്രേ പറയാനുള്ളോ …?” സഹികെട്ട് ജാസ്മിന്‍ ചോദിച്ചു … “പിന്നല്ലാതെ ….” സുജ ചിരിച്ചു … “ആകെ ക്ഷീണാടി… പീരീഡാ ….” വിഷയം മാറ്റാനായി ജാസ്മിന്‍ പറഞ്ഞു … ” അത് നീ വണ്ടിയിറങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ….” തിളയ്ക്കുന്ന വെള്ളത്തില്‍ ചായപ്പൊടിയിട്ടു കൊണ്ട് , തിരിഞ്ഞു നോക്കാതെ സുജ പറഞ്ഞു … ഇത്തവണ ജാസ്മിന്‍ ശരിക്കും നടുങ്ങി … ഇത്തരം കാര്യങ്ങളില്‍ സുജയ്ക്കുള്ള പരിജ്ഞാനമോര്‍ത്ത് അവള്‍ ഉള്ളാലെ അത്ഭുതപ്പെടുകയും ചെയ്തു… ഷാനു വന്നു, ഉച്ചയൂണും കഴിച്ച ശേഷമാണ് മൂവരും തിരികെ വീട്ടിലേക്ക് പോയത് … അന്ന് രാത്രി ഷാഹിറിന്റെ കോള്‍ വന്നപ്പോള്‍ ജാസ്മിന്‍ മുറിയിലേക്ക് പോയി …
