അവള്‍ മെസ്സറേജ് പിന്നിലോട്ട് ഒന്നോടിച്ചു … “വഴിയുണ്ടാക്കാം ..” അവന്‍ അവസാനം വിട്ട മെസ്സേജ് അതാണ് .. ഈ കാര്യത്തിന് വഴിയുണ്ടാക്കാന്‍ പോയതായിരുന്നോ അവന്‍ …? റബ്ബേ…. അവള്‍ ഉള്ളാലെ വിളിച്ചു പോയി … താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയതെന്നോര്‍ത്ത് അവള്‍ എരിപൊരി സഞ്ചാരം കൊണ്ടു . ഇനി എന്താണ് അവനോട് പറയേണ്ടത് …? എങ്ങനെയാണ് അവനെ അഭിമുഖീകരിക്കേണ്ടത് …? എവിടെ തുടങ്ങണമെന്നോര്‍ത്ത് അവള്‍ വലഞ്ഞു… താന്‍ വീണ്ടും ഒരല്പം നേരത്തെയായിപ്പോയി എന്നവള്‍ക്കു തോന്നി. കയ്യില്‍ കവറും തൂക്കി അടി കൊണ്ട് ശില പോലെ നില്‍ക്കുന്ന ഷാനുവിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞപ്പോള്‍ അവളുടെ ഹൃദയം വാര്‍ന്നൊലിച്ചു … ചെയ്യാത്ത കുറ്റത്തിന് താനാദ്യമായി ഷാനുവിനെ തല്ലി ….. അതിന്റെ അഗാധമായ വേദനയില്‍ അവളുടെ ഹൃദയം പതം പറഞ്ഞു കരഞ്ഞു … ജാസ്മിന്‍ തല ചെരിച്ച് മോളിയെ നോക്കി. “നിന്റെ ബുദ്ധി പോലും എനിക്ക് തോന്നിയില്ലല്ലോ മോളേ ….” വേപഥു പൂണ്ട ഹൃദയത്തോടെ അവള്‍ ഫോണെടുത്തു. ” പറഞ്ഞിട്ടു പോകാമായിരുന്നു …
” കണ്ണുനീര്‍ തുടച്ചിട്ട് അവള്‍ സെന്‍ഡിംഗ് മാര്‍ക്ക് പ്രസ് ചെയ്തു. രണ്ടു മൂന്ന് മിനിറ്റു നേരത്തേക്ക് ഷാനു അത് കണ്ടത് കൂടെയില്ല .. കട്ടിലില്‍ നിന്ന് അവള്‍ എഴുന്നേല്‍ക്കാന്‍ തുനിഞ്ഞതും മൊബൈല്‍ ശബ്ദിച്ചു … അവളത് പെട്ടെന്ന് തുറന്നു … ” അപ്പോഴത് ഓര്‍ത്തില്ല….. ” ” വിളിച്ചു പറയാരുന്നു …” ” ഫോണ്‍ ഇവിടാരുന്നു … ” ജാസ്മിനും അപ്പോഴാണ് അതോര്‍ത്തത് … അവന്‍ മറുപടി തരുന്നുണ്ടല്ലോ എന്നതില്‍ അവള്‍ സന്തോഷിച്ചു .. ” കഴിച്ചോ….?” “ഇല്ല …..” ” വൈകണ്ട …..” ” കഴിച്ചിട്ടു വരാം … ” വരണമെന്നോ വരണ്ടായെന്നോ അവന്‍ പറയാത്തത് അവളില്‍ അല്പം സങ്കടമുളവാക്കി. അവള്‍ പോയി തിരിച്ചു വന്നപ്പോഴേക്കും ഷാനുവിന്റെ മെസ്സേജ് രണ്ടെണ്ണം വന്നു കിടപ്പുണ്ടായിരുന്നു … ” അതിന്റെ സ്ട്രാപ്പ് പുറത്തെങ്ങും ഇടണ്ട … ” ” രണ്ട് മണിക്കൂറിനുള്ളില്‍ ഛര്‍ദ്ദിക്കുകയാണെങ്കില്‍ മാത്രം മറ്റേ ഗുളിക കൂടി കഴിക്കണം …
” ” Bo…” മെസ്സേജ് വായിച്ച ശേഷം അവള്‍ പറഞ്ഞു.
നിശബ്ദ നിമിഷങ്ങള്‍ വീണ്ടും കടന്നുപോയി. ജാസ്മിന്റെ കയ്യില്‍ തന്നെയായിരുന്നു ഫോണ്‍, അതിന്റെ ബ്രൈറ്റ്നസ് കുറഞ്ഞു വരുമ്പോള്‍ വിരല്‍ തൊട്ടവള്‍ തെളിച്ചു കൊണ്ടിരുന്നു … “ന്താ വൈകിയേ …. ?” ” ബത്തേരിയില്‍ പോയി … ” അല്പ നേരം കഴിഞ്ഞു മറുപടി വന്നു .. ” ഇവിടെ കിട്ടില്ലേ …?” ആ കാര്യത്തില്‍ ജാസ്മിന്‍ വെറും രണ്ടാം ക്ലാസ്സായിരുന്നുവല്ലോ… ” അറിയുന്ന കടയില്‍ നിന്നെങ്ങനാ വാങ്ങാ …” ഒരു തിരയിളക്കം അവളിലുണ്ടായി … ഷാനുവിന്റെ ബുദ്ധിയില്‍ അവള്‍ക്ക് അഭിമാനം തോന്നി ” നൊന്തോ…” അവന്‍ ഇങ്ങോട്ടൊന്നും പറയുന്നില്ലായെന്ന് കണ്ട് സഹികെട്ട് അവള്‍ ചോദിച്ചു … ” കുറഞ്ഞു പോയില്ലേ …” “അതെന്താ …?” “അത്രയ്ക്ക് ചെറ്റത്തരമല്ലേ ഞാന്‍ കാണിച്ചത് ….” ജാസ്മിനൊന്നുലഞ്ഞു … അത്തരമൊരു വാക്ക് ജീവിതത്തിലാദ്യമായിട്ടായിരുന്നു അവള്‍ അവനില്‍ നിന്ന് കേട്ടത് … അതില്‍ നിന്നു തന്നെ അവന്റെ മാനസികാവസ്ഥയും വിഷമവും അവള്‍ക്ക് ഈഹിക്കാവുന്നതായിരുന്നു … ” ഇയ്യെന്നെ പറ്റിച്ച പോലെ തോന്നീട്ടാ ….” ” തോന്നലുകള്‍ ഒരിക്കലും സത്യമാകണമെന്നില്ലുമ്മാ …” ജാസ്മിന് ഉത്തരം മുട്ടി. ഇനി എന്ത് പറയും എന്നോര്‍ത്തവള്‍ നഖം കടിച്ചു … ” ഇയ്യ് ഫോണും കൂടെ എടുക്കാണ്ട് പോയപ്പോള്‍ … ” ” മറന്നതാണ് ….” ” മെസ്സേജ് നോക്കാഞ്ഞപ്പോ … ഈ കാര്യം മറന്നൂന്ന് കരുതി …..” * ഇന്നലെ തന്നെ ഓര്‍മ്മയുണ്ടായിരുന്നു … ” ” മോളിം കൂടെ പറഞ്ഞപ്പോ ….” ” ഓളോട് അങ്ങനെ പറയാനല്ലേ പറ്റൂ…” ” ഇത് കുഴപ്പമുള്ളതാ …?” അവളാ സംസാരം ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചു. ചെയ്തു പോയ amglang പശ്ചാത്താപത്താലായിരുന്നു അത് … ” ഒരു തവണയൊന്നും കുഴപ്പമില്ലുമ്മാ …” ” പിന്നെയോ. ….?” അതിനു മറുപടി വരാന്‍ താമസിച്ചു. അപ്പോഴാണ് അതിലെ ആന്തരാര്‍ത്ഥം അവള്‍ തിരിച്ചറിഞ്ഞത്. ” ശരീരത്തിനു വല്ലതും …?” അവള്‍ കൂട്ടിച്ചേര്‍ത്ത് എഴുതി വിട്ടു. ” ഹോര്‍മോണ്‍സാണ് … ഒരു തവണയൊന്നും കുഴപ്പമില്ല … പേടിക്കണ്ട … ” ഷാനു മനപ്പൂര്‍വ്വം ആ സംസാരത്തിന് തടയിടുകയാണെന്ന് അവള്‍ക്ക് മനസ്സിലായി … ” അനക്കിതെങ്ങനെയറിയാം ….?” “അതിനല്ലേ നെറ്റും യുട്യൂബുമൊക്കെ മ്മാ…” “ഉം… ” ഇയ്യ് സങ്കടപ്പെടണ്ട ട്ടോ … ന്റെ സ്വഭാവം നിനക്കറിയില്ലേ ….” ” ന്റെ സ്വഭാവം നിങ്ങള്‍ക്കുമറിയാമെന്നാണ് ഞാന്‍ വിചാരിച്ചേ ..” ജാസ്മിന്‍ ഒന്ന് പുളഞ്ഞു … അവന്റെ ചോദ്യങ്ങള്‍ക്കും മറുപടികള്‍ക്കും മുന്‍പില്‍ താനിരുന്ന് വിയര്‍ക്കുന്നത് അവളറിഞ്ഞു.
