ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

“മോനേ… ഷാനൂ … ” നിലവിളിച്ചുകൊണ്ടവള്‍ ഫോണെടുത്തു… റീസെന്റ്‌ കോള്‍ ലിസ്റ്റില്‍ നിന്നും രണ്ടു തവണ തപ്പിയിട്ടാണ്‌ അവള്‍ക്ക്‌ നമ്പര്‍ കണ്ടുപിടിക്കാനായത്‌ … ഡയല്‍ ചെയ്ത ശേഷം ഫോണവള്‍ ചെവിയോട്‌ ചേര്‍ത്തു … രണ്ടു പ്രാവശ്യം റിംഗ്‌ ചെയ്ത ശേഷം മറുതലയ്ക്കല്‍ ഫോണെടുത്തു … ” എന്താ ജാസൂമ്മാ….” ഷാനുവിന്റെ സ്വരം കേട്ടതും പുറത്തു പെയ്യുന്ന മഴയുടെ കുളിരവളുടെ ഹൃദയത്തിലേക്ക്‌ വീണു … “എന്താ ജാസൂമ്മാ ……” ഒരല്പം പരിഭ്രാന്തിയോടെ അവന്റെ സ്വരം വീണ്ടും കേട്ടപ്പോള്‍ അവള്‍ പറഞ്ഞു: “ഒന്നുമില്ല … നിന്നെയിവിടെ കാണാതെ ……” ” ഞാന്‍ മിഥുന്റെ വീട്ടിലേക്ക്‌ പോവാ … മഴ വരുന്നു , ഞാന്‍ ചെന്നിട്ടു വിളിക്കാം ….” പറഞ്ഞിട്ട്‌ ഷാനു ഫോണ്‍ കട്ടു ചെയ്തു. നെടുവീര്‍പ്പിട്ടുകൊണ്ട്‌ അവള്‍ സെറ്റിയിലേക്ക്‌ വീണു … അവള്‍ ഫോണെടുത്ത്‌ അവന്റെ മെസ്സേജ്‌ വിണ്ടും നോക്കി … അവളറിയാതെ മിഴികള്‍ നിറഞ്ഞു .. താന്‍ ഇനി ജമീിലാത്തയോടെങ്ങാനും പോയി പറയുമോ എന്ന ചിന്തയിലാകും അവനങ്ങനെ എഴുതിയതെന്ന്‌ അവളാശ്വസിച്ചു … അക്കാര്യത്തില്‍ അവന്റെ സംശയം തീര്‍ക്കാന്‍ മെസ്സേജ്‌ ടൈപ്പ്‌ ചെയ്യാനൊരുങ്ങുമ്പോഴാണ്‌ ഷാഹിര്‍ വിഴിച്ചത്‌ … പുതിയ ബൈക്കിന്റെ കാര്യം താന്‍ കല്ലറ്റയിലുള്ള സുഹൃത്തിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അയാളുടെ നമ്പര്‍ ജാസ്മിന്റെ ഫോണിലേക്ക്‌ അയച്ചിട്ടുണ്ടെന്നും ഷാഹിര്‍ പറഞ്ഞു. ഷാനു വന്ന ശേഷം അയാളെ വിളിക്കാനും ഷാഹിര്‍ പറഞ്ഞേല്ലിച്ചു. മറ്റു കാര്യങ്ങളും മക്കളുടെ കാര്യങ്ങളും തിരക്കിയ ശേഷം ഷാഹിര്‍ ഫോണ്‍ വെച്ചു. ജാസ്മിന്‍ ഫോണ്‍ കട്ടു ചെയ്തു നോക്കുമ്പോള്‍ ഷാനുവിന്റെ മെസ്സേജ്‌ വന്നു കിടപ്പുണ്ടായിരുന്നു … താന്‍ മിഥുന്റെ വീട്ടിലുണ്ടെന്നും മഴയാണെന്നുമായിരുന്നു മെസ്സേജ്‌ . അവള്‍ക്കൊരാശ്വാസം തോന്നി .. അടുക്കള ജോലികള്‍ എല്ലാം തീര്‍ന്നു.. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല … കുറച്ചു നേരം സെറ്റിയിലിരുന്നപ്പോള്‍ തന്നെ ജാസ്മിനു മടുത്തു … കുറച്ചു നേരം കൊണ്ട്‌ തന്നെ ഏകാന്തത തന്നെ വലയം ചെയ്തു തുടങ്ങിയതായി അവളറിഞ്ഞു … വല്ലാത്തൊരു വീര്‍പ്പുമുട്ടലോടെ അവള്‍ വീണ്ടും മുറികളില്‍ കയറിയിറങ്ങി …

ഉച്ചയ്ക്ക്‌ ഷാനു വരുമെന്ന്‌ കരുതി അവള്‍ അവന്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഫ്രിഡ്ജിലിരുന്ന മീന്‍ എടുത്തു വറുത്തു .. പക്ഷേ ഒന്നരയായപ്പോള്‍ അവന്റെ മെസ്സേജ്‌ ഫോണില്‍ വന്നു … ഇവിടെ മഴയാണെന്നും താന്‍ മിഥുന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കും എന്നുമായിരുന്നു സന്ദേശം … മഴ തോര്‍ന്നിട്ട്‌ കുറച്ചു നേരമായല്ലോ എന്ന്‌ ജാസ്മിന്‍ ഓര്‍ത്തു … തന്നെ കാത്തിരിക്കേണ്ട എന്നൊരു ധ്വനി ആ വാക്കുകളിലില്ലേ എന്നൊരു സംശയം അവള്‍ക്കു തോന്നി … അടുത്ത നിമിഷം അവളുടെ ചിന്തയിലൊന്നു മിന്നി …

അതേ … അവനും തിരിച്ചടിക്കുകയാണ്‌ … വല്ലാത്തൊരു മാനസികാവസ്ഥയിലായിപ്പോയി ജാസ്മിന്‍ …. ആ വലിയ വീട്ടില്‍ വെറും ചിന്തകളും നെടുവീര്‍പ്പുകളും വീര്‍പ്പുമുട്ടലുകളുമായി അവള്‍ പിടഞ്ഞു … വൈകുന്നേരം മോളിയെക്കൂട്ടിയാണ്‌ ഷാനു വന്നത്‌ … ചായ കുടിക്കാന്‍ ഷാനു വന്നു … അവനവളെ നോക്കാനൊന്നും നിന്നില്ല … ചായ കുടി കഴിഞ്ഞ്‌ ഷാനുവും മോളിയും കൂടിയാണ്‌ ഗെയിം കളിച്ചത്‌ .. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അവളെ പഠിപ്പിക്കുന്നതു കൂടി അടുക്കളയില്‍ നിന്നവള്‍ കേട്ടു… ജാസ്മിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുകയായിരുന്നു … ഹൃദയവും കണ്ണും നിറഞ്ഞെങ്കിലും അവള്‍ കടിച്ചു പിടിച്ചു നിന്നു …

രാത്രി ഭക്ഷണം കഴിഞ്ഞ്‌ ഷാനു സിറ്റട്ടിലിരുന്ന്‌ ആരെയോ വിളിക്കുന്നത്‌ കേട്ടു. സംസാരത്തില്‍ നിന്ന്‌ മിഥുന്‍ ആണെന്ന്‌ അവള്‍ക്ക്‌ തോന്നി .. പാത്രങ്ങള്‍ കഴുകി വെച്ച്‌ അവള്‍ ഹാളില്‍ വന്നപ്പോള്‍ ഷാനു സെറ്റിയില്‍ നിന്നെഴുന്നേറ്റ്‌ റൂമിലേക്ക്‌ പോകുന്നതു കണ്ടു … അവള്‍ വരുന്നതു കണ്ട്‌ റൂമിലേക്ക്‌ കയറിയ ഷാനു രണ്ടു ചുവട്‌ പിന്നിലേക്ക്‌ വെച്ച്‌ അവളെ നോക്കി … “ജാസൂമ്മാ…..” അവന്‍ മനനം ഭേദിച്ച സന്തോഷത്തില്‍, വീര്‍പ്പുമുട്ടിച്ച ഒറ്റപ്പെടലിനൊരവസാനമെന്ന നിലയില്‍ ” എന്താ ഷാനു… ” എന്നവള്‍ ചോദിക്കാന്‍ വായ തുറന്നപ്പോഴേക്കും അവന്റെ അടുത്ത വാചകം വന്നു … ” ഞാന്‍ കിടക്കാന്‍ പോണ്‍ .. ഗുഡ്‌ നൈറ്റ്‌ ….” അടി കിട്ടിയ പോലെ ജാസ്മിന്‍ ഒന്ന്‌ പുളഞ്ഞു …

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *