” ” അപ്പോള്‍ എന്താ ചെയ്യുക ?
ഇന്ന് പോകണോ 7” ” ഇവിടുത്തെ ഈ കാറ്റും ഉപ്പുവെള്ളമൊന്നും മുംതാസിന് പിടിക്കുന്നില്ല … ” ” ഇവന്‍മാരുടെ നാട്ടിലെ രാത്രിയാത്ര അത്ര സുഖമുള്ള കാര്യമല്ല. എന്നാലും പോയേക്കാം മാഷേ vee” അയ്യപ്പന്‍ പറഞ്ഞു… പിന്നെയെല്ലാം ത്ധടുതിയിലായിരുന്നു , ജാസ്മിന്‍ ഒന്ന് മേല്‍ കഴുകി വസ്ത്രം മാറി … മോളിയെ ടവ്വല്‍ കൊണ്ടു തോര്‍ത്തി. ഷാനു ഇട്ടിരുന്ന ഡ്രസ്സ് മാറി മറ്റൊന്നു ധരിച്ചു. മുംതാസുമ്മയേയും കൂട്ടി ജാസ്മിന്‍ ഇടനാഴിയിലെത്തുമ്പോള്‍ ഷാനു ബാഗുകളെല്ലാം പുറത്തുവെച്ചിരുന്നു. രണ്ടു, റൂമുകളിലും അവസാനവട്ടം കൂടി എന്തെങ്കിലും മറന്നതുണ്ടോ എന്ന് നോക്കി അവന്‍ കയറിയിറങ്ങി … ശേഷം ഉറക്കം തൂങ്ങിയാടുന്ന മോളിയേയും കൂട്ടി പടികളിറങ്ങി .. അയ്യപ്പന്‍ വണ്ടി തിരിച്ചിട്ടിരുന്നു. ജാസ്മിന്‍ മുംതാസുമ്മയെ സീറ്റിലിരുത്തി. ശേഷം ഉറക്കം തൂങ്ങുന്ന മോളിയേയും കൂട്ടി സീറ്റിലിരുന്നു … അഞ്ചു മിനിറ്റിനുള്ളില്‍ മാഷും ഷാനുവും എത്തി. പുറത്തു നിന്നിരുന്ന അയ്യപ്പന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി .. മറ്റൊരു പുണ്യസ്ഥല സന്ദര്‍ശനമോ സ്ഥല സന്ദര്‍ശനമോ: പ്ലാനിലില്ലാത്തതിനാല്‍ വീട്ടിലേക്കു തിരികെ പോവുക എന്നതായിരുന്നു ഏക ലക്ഷ്യം … കോട്ടേജിന്റെ വളവു തിരിഞ്ഞ് ഹൈവേയിലേക്കുള്ള ലിങ്ക് റോഡിലൂടെ ഇന്നോവ ഓടിത്തുടങ്ങി “മനസ്സിനൊരു സന്തോഷം …” മുംതാസുമ്മ പറഞ്ഞു. “വയസ്സായവരുടെ സന്തോഷമെന്നത് ഇങ്ങനെയുള്ള ചില യാത്രകളില്‍ മാത്രമാണ് … “” മാഷ് പറഞ്ഞു. “എനിക്കാണേല്‍ യാത്രയേ മടുത്തു… ” ഒരു ചിരിയോടെ അയ്യപ്പന്‍ പറഞ്ഞു. “പക്ഷേ ജോലി മടുക്കാന്‍ പാടില്ല അയ്യപ്പാ …..” മാഷ് പറഞ്ഞു … ” അതില്ല മാഷേ …. എന്റെ അന്നമതല്ലേ …” ഹൈവേയില്‍ കയറി വണ്ടി വേഗം കൈവരിച്ചു തുടങ്ങി … കാല്‍ സീറ്റിലും തല ഭാഗം മുംതാസിന്റെ മടിയിലുമായി മോളി ഉറക്കം തുടങ്ങി … ” രണ്ടു ദിവസമായി … ഞാന്‍ ചിലപ്പോള്‍ ഉറങ്ങിപ്പോകും ട്ടോ അയ്യപ്പാ …” മാഷ് മുന്‍കൂര്‍ ജാമ്യമെടുത്തു … “നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോ…” അയ്യപ്പന്‍ എല്ലാവരോടുമായി പറഞ്ഞു … സൈഡ് ഗ്ലാസ്സിലേക്ക് മുംതാസുമ്മയുടെ ശിരസ്സ് ചെരിഞ്ഞപ്പോള്‍ തന്നെ അവരുറക്കമായി തുടങ്ങി എന്ന് ഷാനുവിന് മനസ്സിലായി …. വലം കൈ കൊണ്ടു ഷാനു ജാസ്മിനെ തന്നിലേക്കു ചേര്‍ത്തു … സീറ്റിലൂടെ നിരങ്ങി അവനിലേക്ക് ചേരാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ … ദീപ്തവലയങ്ങള്‍ പിന്നിലേക്കോടിക്കൊണ്ടിരുന്നു …
നല്ല തിരക്കുണ്ടായിരുന്നു ഹൈവേയില്‍ …
അതുകൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ സ്പീഡ് വണ്ടിക്കുണ്ടായിരുന്നില്ല … ജാസ്മിന്റെ കഴുത്തില്‍ കൈ ചുറ്റി ഷാനു അവളെ മടിയിലേക്കു കിടത്തി. തന്റെ വയറില്‍ അവന്റെ വിരലുകള്‍ ഇഴയുന്നതും ഇടതു കൈ തന്റെ മുഖമാകെ തഴുകുന്നതും അവളറിഞ്ഞു. വണ്ടി കുറേ ദൂരം മുന്നോട്ടു പോയി … മാഷിന്റെ ശിരസ്സും ഹെഡ്റെസ്റ്റിലേക്ക് ചാഞ്ഞു … ആ സമയം തന്നെ ഷാനുവിന്റെ മുഖവും അവളിലേക്ക് താഴ്‌ന്നു ….
അവളുടെ വിറയ്ക്കുന്ന , തപിക്കുന്ന ചുണ്ടുകളില്‍ അവന്‍ ചുണ്ടു കോര്‍ത്തു.
ചുണ്ടുകള്‍ നൊട്ടിനുണയുന്ന ശബ്ദം പുറത്തുവരാതിരിക്കാന്‍ ഇരുവരും പണിപ്പെട്ടു.. ചില സമയങ്ങളില്‍ ജാസ്മിനും അവന്റെ ചുണ്ടുകള്‍ നുകര്‍ന്നു .. ഉമിനീരിന്റെ മിശ്രിതം പല തവണ ഇരുവരും വിഴുങ്ങി … അവളുടെ മേല്‍ച്ചുണ്ടിനും മോണയ്ക്കുമിടയിലൂടെ ഷാനു നാവോടിച്ചപ്പോള്‍ അവള്‍ വലം കൈ കൊണ്ട് അവന്റെ ഷര്‍ട്ടിനു പുറത്ത് അറിയാതെ പിച്ചിപ്പോയി … കിതപ്പോടെ ഷാനു നിവര്‍ന്നു …. അവളുടെ മിഴികളിലെ പ്രണയസാഗരം നോക്കി അവന്‍ മന്ദഹസിച്ചു … സ്ത്രീസഹജമായ നാണത്തോടെ ജാസ്മിന്‍ മിഴികള്‍ പൂട്ടി, അതോടൊപ്പം ഇടതു കൈത്തലമെടുത്ത് മുഖം മറച്ചു. രണ്ടു മിനിറ്റിനകം ആ വിരലുകള്‍ വിടരുന്നതും കാര്‍മേഘക്കൂട്ടില്‍ ചന്ദ്രക്കല തെളിയും പോലെ ഒരു മിഴി പുറത്തേക്ക് തുറക്കുന്നതും അവന്‍ ആ ചെറിയ ഇരുട്ടിലും കണ്ടു … അവന്‍ തന്നെ തന്നെ നോക്കിയിരിക്കുന്നതറിഞ്ഞ് ആ മിഴികളടഞ്ഞു …
