ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

ബാംഗ്ലൂരിലേക്ക്‌ പോയപ്പോള്‍ മനസ്സുകൊണ്ട്‌ റബ്ബിന്‌ നേര്‍ന്നിട്ടതാ ഏര്‍വാടി വരെ പോകാന്‍ … റസൂലിന്റെ കാരുണ്യം കൊണ്ട്‌ ഇപ്പോ സുഖമായി… നമുക്കൊന്ന്‌ പോയാലോ …..?” ജാസ്മിന്‌ സന്തോഷവും കരച്ചിലും ഒരുമിച്ചു വന്നു … ” അതിനിപ്പോള്‍ എന്താണുമ്മാ ….” ജാസ്മിന്‍ അവരെ കെട്ടിപ്പിടിച്ചു … “നമുക്ക്‌ പോയേക്കാംന്ന്‌ … ” ” ഇത്ര ദൂരമില്ലേ .. ഷാഹിര്‍ സമ്മതിക്കുമോ …7” “ഏര്‍വാടിയിലേക്കാണെന്നൊന്നും അറിയില്ല , മാഷുപ്പാ പറഞ്ഞിട്ടുമില്ലായിരുന്നല്ലോ … സമ്മതിക്കാതെ എവിടെ പോകാന്‍ ?” ജാസ്മിന്‍ അവരെ നെഞ്ചോടു ചേര്‍ത്തു … ” ഇനി അതല്ല, ഇക്ക സമ്മതിച്ചില്ലെങ്കിലും വരും …

ന്നുമ്മായ്ക്ക്‌ വേണ്ടിയല്ലേ ….” ജാസ്മിന്‍ അവരുടെ നിറഞ്ഞ മിഴികള്‍ തുടച്ചു … ” അപ്പോ എന്നാ യാത്ര ……? ” അവരുടെ കണ്ണുകളിലേക്ക്‌ നോക്കി പുഞ്ചിരിയോടെ അവള്‍ ചോദിച്ചു … “മാഷ്‌ പറയുമെടോ….” അവരും സന്തോഷത്തോടെ അവളുടെ മൂക്കിന്‍ തുമ്പിലൊന്ന്‌ പിച്ചി … “ഏതായാലും അധികം വൈകില്ല ….” മാഷും അയ്യപ്പനും ഹാളിലേക്കു വന്നു… അവരുടെ ചിരി കണ്ടപ്പോള്‍ തന്നെ മാഷിന്‌ കാര്യം മനസ്സിലായി … ” അപ്പോള്‍ എന്നാ അയ്യപ്പാ യാത്ര ..?” മാഷ്‌ അയ്യപ്പനെ നോക്കി … ” ഒരു ദിവസം മുഴുവന്‍ ഒന്നുറങ്ങണം … എനിക്കത്രയേ വേണ്ടൂ…” അയ്യപ്പന്‍ പുഞ്ചിരിയോടെ പറഞ്ഞു … ” എന്നാല്‍ വണ്ടി ഷോപ്പില്‍ ഒന്ന്‌ കാണിച്ചേക്ക്‌ … “” മാഷ്‌ പറഞ്ഞു … ” ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ കൊടുത്തിട്ടേ പോകൂ മാഷേ ……” “അപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ പോകാം ല്ലേ …?” മാഷ്‌ മുംതാസിന്റെ മുഖത്തേക്ക്‌ നോക്കി … അവര്‍ തലയാട്ടി … ക്ഷീണമുള്ളതിനാല്‍ അയ്യപ്പന്റെ കൂടെ തന്നെ അവരും ഇറങ്ങി …. മുറ്റത്തു നിന്ന്‌ ഇന്നോവ റോഡില്‍ കയറി മറയുന്നതുവരെ ജാസ്മിന്‍ സിറ്റഈട്ടില്‍ നോക്കി നിന്നു. തിരികെ വാതിലടച്ച്‌ ജാസ്മിന്‍ സെറ്റിയില്‍ വന്നിരുന്നു … ഇത്ര കാലത്തിനിടയ്ക്ക്‌ എങ്ങോട്ടും പോകുവാന്‍ സാഹചര്യമൊത്തിട്ടില്ല, അങ്ങനെയായിരുന്നു ജീവിതം … വയനാട്‌ ജില്ല വിട്ട്‌ പുറത്തു പോയത്‌ ഒരിക്കല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കായിരുന്നു എന്നവള്‍ ഓര്‍ത്തു … അന്നും പോയത്‌ ഉമ്മയുടെ കൂടെയാണ്‌ … അല്ലാതെ ഒരു സാഹചര്യവും ഉണ്ടായിട്ടില്ല … ഷാനു പക്ഷേ വണ്‍ഡേ ടൂറിനൊക്കെ പോകാറുണ്ടായിരുന്നു , അധികം രാത്രിയാകാതെ തിരിച്ചെത്തുമായിരുന്നു … ഷാനു …..

അവന്‍ സമ്മതിക്കുമോ ? ഒരാഴ്ച മുന്‍പുള്ള ഷാനു ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ പുറപ്പെടുമായിരുന്നു … പക്ഷേ ഇപ്പോള്‍ …..? അവള്‍ക്കൊരു പേടി തോന്നി.

പക്ഷേ എന്തുവന്നാലും അവനെ സമ്മതിപ്പിക്കണമെന്ന്‌ അവള്‍ തീരുമാനിച്ചു. മാഷൊക്കെ വന്നതിനു ശേഷം അവളുടെ മനസ്സിന്‌ ഒരു ഈര്‍ജ്ജം കിട്ടി … ചുറുചുറുക്കോടെ ജോലികള്‍ ചെയ്തു തുടങ്ങി … അല്ലെങ്കിലും നാളെ നമുക്ക്‌ എന്തെങ്കിലും ചെയ്യാനുണ്ട്‌ , നേടാനുണ്ട്‌ എന്ന്‌ തിരിച്ചറിയുമ്പോഴാണല്ലോ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക … പക്ഷേ അവളുടെ ഉത്സാഹം ഷാനുവിനില്ലായിരുന്നു … പതിവു പോലെ മോളിയെ കൂട്ടി വന്നു … ചായ കുടി, ഗെയിം അതങ്ങനെ പോയി … രാത്രി അത്താഴം കഴിഞ്ഞു . പതിവുകള്‍ ആരും തെറ്റിച്ചില്ല .. “മാഷും ഉമ്മയും വന്നിരുന്നു ….” രാത്രി അവള്‍ മെസ്സേജ്‌ ചെയ്തു. “ഉം…” ” അവര്‍ ഒരു സ്ഥലം വരെ പോകുന്നു ….” “ഉം… “നമ്മളോടും കൂടെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌ … ” ഷാനു നിശബ്ദത …. കുറച്ചു നേരം കഴിഞ്ഞു നെയിം ബാറില്‍ ടൈപ്പിംഗ്‌ എന്ന്‌ കണ്ടു തുടങ്ങി … ” ക്ലാസ്സ്‌ തുടങ്ങാനായി ജാസൂമ്മാ …” ” വരാന്‍ പറ്റില്ലായിരിക്കും … ” ” വന്നേപറ്റൂ… ” “ഉപ്പ eo?” ” സമ്മതിച്ചതാ …..” ” ക്ലാസ്സുണ്ടുമ്മാ …..” ” എനിക്കാകെ ഉള്ളതവരാ …. അവരുടെ സന്തോഷമാണ്‌ എനിക്കു വലുത്‌ … നീ വന്നേ പറ്റൂ… ” അപ്പുറത്തു നിന്ന്‌ അനക്കമൊന്നും കേട്ടില്ല … വാട്സാപ്പ്‌ ക്ലോസ്‌ ചെയ്തു അവള്‍ ഫോണ്‍ ടേബിളിലേക്കു വെച്ചു കിടന്നു …

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *