പുലര്‍ച്ചെയെപ്പോഴോ സമയം നോക്കാന്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു ….
അവളതു തുറന്നു … ” പോകാം …..” * * * * ഒരു ട്രാവല്‍ ബാഗില്‍ ജാസ്മിന്റെയും മോളിയുടെയും ഡ്രസ്സുകള്‍, മറ്റൊരു ബാഗില്‍ ഷാനുവിന്റെ ഡ്രസ്സുകള്‍ .. മൂന്ന് ലിറ്റര്‍ കുപ്പികളില്‍ കരിങ്ങാലി വെള്ളവും , ഉണ്ടായിരുന്ന രണ്ടു ഫ്ളാസ്‌കുകളില്‍ ഒന്നില്‍ മധുരം കുറച്ചിട്ട കട്ടന്‍ കാപ്പിയും മറ്റൊന്നില്‍ ചൂടുവെള്ളവും … രാവിലെയാണ് യാത്ര തീരുമാനിച്ചിരുന്നത്. ജാസ്മിൻ നേരത്തെ എഴുന്നേറ്റ് എല്ലാം തയ്യാറാക്കിയിരുന്നു ..
മോളിയും ജാസ്മിനും ആഹ്ളാദത്തിലായിരുന്നു , എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും ഒരു യാത്ര പോവുകയാണെന്ന് മോളിക്ക് മനസ്സിലായിരുന്നു.
ജാസ്മിന്‍ അടുക്കള വാതിലും സ്റ്റെയര്‍കേസ് വാതിലും ഒന്നുകൂടി പോയി നോക്കി. ഷാനുവാണ് നേരത്തെ വന്ന് പൂട്ടിയിരുന്നത്. ജമീലാത്തയോട് മുംതാസുമ്മയുടെ കാര്യത്തിന് പോകുന്നു എന്ന് മാത്രമാണ് ജാസ്മിന്‍ പറഞ്ഞത്. സുജയോട് മാത്രം സത്യം പറഞ്ഞു … കാരണം മോളി വഴി പിന്നീട് എപ്പോഴെങ്കിലും സുജ അറിയുമെന്ന് അവള്‍ക്കറിയാമായിരുന്നു. മാഷിന്റെ ഇന്നോവ വീടിനു മുന്‍വശത്തെ റോഡിലേക്കു വന്നതും മോളി വണ്ടിക്കടുത്തേക്ക് ഓടിച്ചെന്നു. പവൃര്‍ സ്വിച്ച് ഓഫാക്കിയ ശേഷം ഷാനുവാണ് മെയിന്‍ഡോര്‍ ലോക്ക് ചെയ്തത്. ഇന്നോവ തിരിച്ചിട്ടപ്പോഴേക്കും വാതില്‍ പൂട്ടി, ബാഗുകളുമായി ഷാനു കാറിനടുത്തേക്ക് വന്നു. പിന്‍വശത്തെ ഡോര്‍ തുറന്നിരുന്നു. ഡ്രൈവറുടെ നേരെ പിന്നിലുള്ള സീറ്റില്‍ മുംതാസുമ്മ ഇരിക്കുന്നു. അവരുടെ മടിയിലും സീറ്റിലും അല്ലാത്ത രീതിയില്‍ മോളി. പിന്നെ ജാസ്മിന്‍ .
തലയും കയ്യും അകത്തേക്കിട്ട് ബാഗുകള്‍ പിന്നിലേക്ക് വെച്ചിട്ട് ഷാനുവും വണ്ടിക്കകത്തേക്ക് കയറി ..
” ഓക്കെയല്ലേ ഷാനു ….” മാഷ് കോ-ഡ്രൈവര്‍ സീറ്റില്‍ നിന്നും തിരിഞ്ഞു ചോദിച്ചു.
“ഓക്കെ മാഷുപ്പാ ……” എന്നിട്ടും തൃപ്തി വരാതെ അയ്യപ്പന്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ചന്ദനക്കുറിയണിഞ്ഞ നെറ്റി ചുളുക്കിക്കൊണ്ട് അയാള്‍ പോകാം എന്ന് കണ്ണു കൊണ്ട് അവനോട് ചോദിച്ചു. അതേ രീതിയില്‍ കണ്ണുകാണിച്ചു കൊണ്ട് ഷാനു ഡോര്‍ വലിച്ചടച്ചു. ഇന്നോവ ഇളകിത്തുടങ്ങി … ഷാനു കൈകള്‍ മുന്നിലെ സീറ്റില്‍ പിടിച്ച് ഇരുത്തം നേരെയാക്കി. ജാസ്മിനെ സ്പര്‍ശിക്കാതിരിക്കാന്‍ ഡോറിന്റെ ലോക്ക് ബട്ടണ്‍ താഴേക്ക് പ്രസ്സ് ചെയ്ത് ഇടതു വശം ഡോറിലേക്ക് ബലം കൊടുത്ത് അവനിരുന്നു … മുന്നിലെ സെന്റര്‍ റിയര്‍ മിററില്‍ ഉമ്മയുടെ തട്ടമിട്ട മുഖം പുറത്തെ കാഴ്ചകളിലേക്ക് ഇടയ്ക്ക് പോകുന്നത് അവന്‍ കണ്ടു. മോളി മുംതാസുമ്മയുടെ മടിയിലായിരുന്നു , അവള്‍ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി മുംതാസിനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു … ” നമുക്ക് പാലക്കാട് വഴി പോകാം ല്ലേ?” അയ്യപ്പന്‍ ചോദിച്ചു. ” അയ്യപ്പന്റെ സാകര്യം പോലെ ..” മാഷങ്ങനെയാണ് പറഞ്ഞത്. അയ്യപ്പന്‍ പിന്നീട് ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു. വലതു വശത്തെ കാഴ്ചകള്‍ മറയുമ്പോള്‍ ജാസ്മിന്റെയും , ഷാനുവിന്റെയും മടിയിലൂടെ നിരങ്ങിക്കൊണ്ട് മോളി ഇടതു വശത്ത് ഷാനുവിനരികില്‍ എത്തുമായിരുന്നു … അത് രണ്ടു മൂന്നു പ്രാവശ്യം തുടര്‍ന്നപ്പോള്‍ ജാസ്മിന്‍ അവളെ വിലക്കി. ” അടങ്ങിയിരിക്കണുണ്ടോ മോളി … ” ” അവള്‍ കളിക്കട്ടെ മോളെ …” മുംതാംസ് പറഞ്ഞു. അതു കൂടി കേട്ടതോടെ മോളി അങ്ങോട്ടുമിങ്ങോട്ടും ചാടിത്തുടങ്ങി.
ഏറ്റവും ബുദ്ധിമുട്ട് ജാസ്മിനായിരുന്നു , അവളാണല്ലോ നടുക്കിരുന്നത്…
ഇടത്തേക്ക് ചെരിഞ്ഞിരിക്കുന്ന ഷാനു , മോളിയുടെ യാത്രയ്ക്കിടയില്‍ തെന്നിമാറുന്ന ടോപ്പിനിടയിലൂടെ ജാസ്മിന്റെ വയറിന്റെ ഒരു ഭാഗം കണ്ടു … മോളിയുടെ തിരികെ വന്നപ്പോള്‍ ആ കാഴ്ച മറഞ്ഞു … വാഹനത്തിന്റെ വേഗതയും നിയന്ത്രണവും കണ്ടപ്പോള്‍ അയ്യപ്പേട്ടന്‍ തന്റെ ജോലിയില്‍ ഒരു മാന്ത്രികനാണെന്ന് ഡ്രൈവര്‍ കൂടിയായ ഷാനുവിന് മനസ്സിലായി. പൊഴുതന വഴി വണ്ടി വൈത്തിരിയിലെത്തിയത് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു. ലക്കിടി എത്തിയപ്പോള്‍ വണ്ടി ഒന്നു സ്്‌ളോയായി … കരിന്തണ്ടന്‍ സ്മൃതികുടീരത്തില്‍ അയ്യപ്പേട്ടന്റെ രീതിയില്‍ അയാളെന്തോ പ്രാര്‍ത്ഥിച്ച് കാണിക്കയിട്ട് വരുന്നത് ഷാനു കണ്ടു ..
