ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

“നേരം ഉച്ചയാകാറായി … ” അവള്‍ കളിയാക്കി … പക്ഷേ എന്തുകൊണ്ടോ അവളുടെ നോട്ടം അവന്റെ മുഖത്തേക്ക്‌ നീണ്ടില്ല …   “മോളിയെവിടെ ….” ” പുറത്തുണ്ട്‌ ….” പറഞ്ഞിട്ട്‌ അവള്‍ വേഗം അടുക്കളയിലേക്ക്‌ തിരിഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ മാഷ്‌ ജാസ്മിനെ വിളിച്ചു. “മോളെ …. നാളെ മുംതാസിനെയും കൊണ്ട്‌ ഞാന്‍ ബാംഗ്ലൂര്‍ക്ക്‌ പോവുകയാണ്‌ … എന്റെ ഒരു സുഹൃത്തിന്റെ മകന്‍ അവിടെ ഡോക്ടറാണ്‌. … ” ” ഞങ്ങളും വരട്ടെ … ” ” അത്‌ വേണ്ട … അല്ലെങ്കില്‍ തന്നെ നീ ഞങ്ങള്‍ക്കു വേണ്ടി ഒരുപാട്‌ കഷ്ടപ്പെടുന്നുണ്ട്‌. ഞങ്ങളെ നോക്കാനുള്ളവര്‍ പണമുണ്ടാക്കാനായി ഓടുന്നു … ” “അങ്ങനെയൊന്നും പറയല്ലേ ഉപ്പാ…” “അത്‌ സാരമില്ല, കയ്യില്‍ പണം ഇല്ലെങ്കിലും ചികിത്സിക്കണം , അപ്പോള്‍ പിന്നെ പണം വച്ചു കൊണ്ട്‌ ചികിത്സിക്കാതിരിക്കുന്നതില്‍ എന്തര്‍ത്ഥം?” ജാസ്മിന്‍ വാക്കുകള്‍ കാതോര്‍ത്തു. “നിനക്ക്‌ ഓടി വരാന്‍ ഒരു സ്ഥലം ഇതേ ഉള്ളു എന്ന്‌ എനിക്കറിയായ്കയല്ല, പിന്നെ ഷാനു മുതിര്‍ന്ന കുട്ടി ആയില്ലേ … ഒന്നു രണ്ടാഴ്ച പിടിക്കും ഞങ്ങള്‍ തിരിച്ചു വരാന്‍ ….” “ഉം…” ” രണ്ടു ദിവസം കൂടുമ്പോള്‍ ഇവിടെ വന്ന്‌ ഒന്ന്‌ വൃത്തിയാക്കിയിടണം… ചാവി ഞാന്‍ കടയില്‍ ഏല്പിച്ചിട്ടു വിളിക്കാം … ” ” ശരി ഉപ്പാ…” ” ഭക്ഷണം അധികമൊന്നും ഉണ്ടാക്കി വെയ്ക്കണ്ട … നാളെ പുലര്‍ച്ചെ പോകും … ” പറഞ്ഞിട്ട്‌ മാഷ്‌ റൂമിലേക്ക്‌ പോയി … ഉച്ചയ്ക്ക്‌ എല്ലാവരും കൂടെ ഇരുന്നാണ്‌ ഭക്ഷണം കഴിച്ചത്‌ … അതിനു ശേഷം മാഷിന്റെ നിര്‍ബന്ധം കാരണം ജാസ്മിനും കുട്ടികളും പോകാനിറങ്ങി … മുംതാംസിനോട്‌ യാത്ര പറയുമ്പോള്‍ ജാസ്മിന്റെ മിഴികള്‍ നിറഞ്ഞിരുന്നു. അവരറിയാതെ അവള്‍ മിഴികള്‍ തുടച്ചു. മാഷ്‌ സിറ്റാട്ടില്‍ പുഞ്ചിരിച്ച മുഖവുമായി അവരെ യാത്രയയക്കുമ്പോഴും ആ ഹൃദയ വ്യഥ എന്താണെന്ന്‌ ജാസ്മിന്‌ നന്നായറിയാമായിരുന്നു.. “എനിക്ക്‌ പിറക്കാതെ പോയ മകള്‍ ആണ്‌ മോളേനീ… ” ഷാനു തിരിച്ചിട്ട കാറിന്റെ മുന്‍സീറ്റിലേക്ക്‌ കയറിയിരിക്കുമ്പോള്‍ പണ്ട്‌ മാഷ്‌ പറഞ്ഞ വാക്കുകള്‍ അവളോര്‍ത്തു … കാര്‍ റോഡിലേക്കിറങ്ങി …

” അവരുടെ കാര്യം വല്യ കഷ്ടമാണ്‌ അല്ലേ ജാസൂമ്മാ …” ” ങ്ഹും…” ” പണമുണ്ടെന്ന്‌ പറഞ്ഞിട്ടെന്താ….?” അവള്‍ അതിനും മൂളി …

സീറ്റ്‌ ബല്‍റ്റ്‌ പ്രശ്‌നം ഉള്ളതിനാല്‍ പിന്നിലെ സീറ്റിലായിരുന്നു മോളി. അവള്‍ ഇരു സീറ്റിന്റെയും നടുക്ക്‌ തലയിട്ട്‌ മുന്‍ വശത്തെ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു. “മാഷുപ്പാ എന്ത്‌ പറഞ്ഞു ? ” ” നാളെ ബാംഗ്ലൂര്‍ക്ക്‌ പോകുന്നെന്ന്‌ … ” ” അവിടെ ആരാ കൂടെയുണ്ടാവുക …?” “അതൊന്നും പറഞ്ഞില്ല … ” അവന്‌ ഉത്തരം കൊടുക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ്‌ മറ്റൊരു ചിന്തയിലായിരുന്നു … ” ഒരു കണക്കിന്‌ ജാസുമ്മ ലക്കിയാണ്‌ ” അവള്‍ അതെന്താ എന്ന അര്‍ത്ഥത്തില്‍ അവനെ നോക്കി. ” ഞങ്ങള്‍ രണ്ടു പേരും എപ്പോഴും അടുത്തുണ്ടല്ലോ…” അവന്‍ ചിരിയോടെ പറഞ്ഞു. ” അതിപ്പോഴല്ലേ ….” ” ഇപ്പോള്‍ മാത്രമല്ല … എപ്പോഴും … ” ചിരി കൈവിടാതെ തന്നെ അവന്‍ പറഞ്ഞു. ജാസ്മിന്റെ ഉള്ളം ഒന്നു പിടഞ്ഞു… വീണ്ടും പരീക്ഷിക്കുകയാണല്ലോ റബ്ബേ… പടിഞ്ഞാറത്തറയിലെത്തി കുറച്ചു പലഹാരങ്ങളും മോളിക്ക്‌ കുറച്ച്‌ ചോക്കേറ്റും വാങ്ങിയാണ്‌ അവര്‍ തരുവണയിലെ വീട്ടിലെത്തിയത്‌. ഷാനു വീട്ടില്‍ കയറിയപ്പോള്‍ തന്നെ അവന്‌ കൂട്ടുകാരന്‍ മിഥുന്റെ ഫോണ്‍ വന്നു. ഡിഗ്രിയ്ക്ക്‌ ചേരാനുള്ള കോഴ്സിനെക്കുനറിച്ച്‌ സംസാരിക്കാനായിരുന്നു. ഷാനു ഉമ്മയോട്‌ പറഞ്ഞേ ശേഷം സ്‌കൂട്ടിയുമെടുത്തു പുറത്തേക്കു പോയി. വാഷിംഗും തുടയ്ക്കലും മോളിയെ കുളിപ്പിക്കലും ഭക്ഷണം പാകം ചെയ്യലുമായി നല്ല ജോലി തന്നെ ഉണ്ടായിരുന്നു അവള്‍ക്ക്‌ . അവള്‍ കുളിക്കാന്‍ കയറുമ്പോഴേക്കും മഴ തുടങ്ങി.

കുളി കഴിഞ്ഞ്‌ ഇറങ്ങിയപ്പോഴൊന്നും ഷാനു വന്നിട്ടില്ല … ആവറരയായി … സ്വീകരണ മുറിയിലെ ക്ലോക്കിലേക്ക്‌ ജാസ്മിന്‍ നോക്കി. മോളിയാകട്ടെ സെറ്റിയിലിരുന്ന്‌ ഡോറയോടും ചോക്ലേറ്റിനോടും ഗുസ്തിയായിരുന്നു … പുറത്ത്‌ ഇരുട്ടു കയറിത്തുടങ്ങി…

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *