ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

മുറിയിലെങ്ങുമില്ല …

” ഇക്കാക്ക എന്ത്യേ ….?” സെറ്റിയിലിരുന്ന മോളിയോ ടായി അവള്‍ ചോദിച്ചു … ” പോയി… ” അവള്‍ വാതില്‍ക്കലേക്ക്‌ വിരല്‍ ചൂണ്ടി… ആയിരം റാത്തല്‍ കൂടത്തിന്‌ ശിരസ്സിലടി കിട്ടിയ പോലെ ജാസ്മിന്‍ തകര്‍ന്നു പോയി …. ഒരക്ഷരം ഉരിയാടാതെ അവള്‍ വേച്ചു വേച്ചു തിരികെ മുറിയിലേക്ക്‌ വന്നു … താന്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ ചില്ലുകൂടാരം ഒരു നൊടി കൊണ്ട്‌ തകര്‍ന്നുടയുന്നത്‌ അവളറിഞ്ഞു … ചില്ലുകള്‍ ഹൃദയം കീറിമുറിക്കുന്നതും രക്തം വാര്‍ക്കുന്നതും അവളറിഞ്ഞു … 12: 10 PM ” ഏവിടെപ്പോയതാ …2″ കരഞ്ഞു തളര്‍ന്നു മയങ്ങിയ ജാസ്മിന്‍ ഉണര്‍നപ്പോള്‍ അവന്‌ മെസ്സേജ്‌ വിട്ടു … ഒരു ടിക്ക്‌ മാത്രം വീണു …

അവള്‍ അവന്റെ ഫോണിലേക്ക്‌ ബല്ലടിപ്പിച്ചു. മുഴുവന്‍ റിംഗ്‌ ചെയ്ത്‌ തീര്‍ന്നതല്ലാതെ ഫോണ്‍ അവന്‍ എടുത്തില്ല … അവള്‍ വീണ്ടും വാട്സാപ്പിലേക്ക്‌ വന്നു … രണ്ടു മിനിറ്റ്‌ അവള്‍ അതിലേക്ക്‌ തന്നെ നോക്കിയിരുന്നു …

ആ സിഗ്നലും പിഴച്ചിരിക്കുന്നു …. അതിനു മാത്രം പാതകം താന്‍ ചെയ്തോ എന്നൊരാത്മപരിശോധനയോടെ അവള്‍ കിടക്കയില്‍ തല തല്ലിക്കരഞ്ഞു … 3:45 PM “എന്താ വിളിച്ചിട്ട്‌ എടുക്കാത്തെ …?” “എവിടെയാ ….?” ഒരൊറ്റ ടിക്ക്‌ മാത്രം.. വികാരവിക്ഷോഭത്താല്‍ കണ്ണ്ലീരുണങ്ങിയ അവളുടെ കവിളുകള്‍ വിറച്ചു കൊണ്ടിരുന്നു ….

4: 40 PM അന്ന്‌ ചോറ്‌ വെച്ചതുമില്ല, ആരും കഴിച്ചതുമില്ല … മോളിക്ക്‌ കുശാലായിരുന്നു.. അളവൊന്നുമില്ലാതെ പാത്രങ്ങളോടെ തന്നെ ജാസ്മിന്‍ പലഹാരങ്ങള്‍ അവളുടെ മുന്‍പില്‍ കൊണ്ടുവന്നിട്ടു കൊടുത്തു. അഴിഞ്ഞുലഞ്ഞ മുടിയും ചുളിങ്ങിക്കൂടിയ നൈറ്റിയും ധരിച്ച്‌ സിറ്റട്ടിലും ഹാളിലുമായി അവള്‍ മനസ്സു പോലെ തന്നെ ഓടി നടന്നു. ഒരു വേള സിറ്റട്ടില്‍ നിന്ന്‌ അവള്‍ ഫോണില്‍ വിണ്ടും ടൈപ്പ്‌ ചെയ്തു … ” ന്നോട്‌ പിണക്കാ….?” “വേഗം വാടാ …..” “അന്നെ കാണാതെ MUG BO ….” പുറത്ത്‌ തകര്‍ക്കുന്ന മഴയിലേക്ക്‌ , കോട പുതച്ചു കിടക്കുന്ന പ്രകൃതിയിലേക്ക്‌ വഴിക്കണ്ണുമായി അവള്‍ നിന്നു … കണ്ണുകളും പെയ്യുകയായിരുന്നു …. 6: 30 PM ഷാനു … ( 26 missed call) അതിലേക്ക്‌ നോക്കി ജാസ്മിന്‍ നിര്‍വ്വികാരതയോടെ സെറ്റിയിലിരുന്നു …

ബള്‍ബുകള്‍ക്ക്‌ വെളിച്ചം പോരാ എന്ന്‌ കണ്ണുകള്‍ക്കു മുന്നിലിരുന്ന്‌ കണ്ണിര്‍പ്പാട വിളിച്ചു പറഞ്ഞു … ” ഇയ്യില്ലാതെ വയ്യാട്ടോ ….” ” ന്നോട്‌ ക്ഷമിക്കുട്ടോ ….” “ഷാനുൂട്ടാ ….” ” സത്യായിട്ടും ഞാന്‍ മരിക്കും ട്ടോ ….” ടൈപ്പ്‌ ചെയ്തിട്ടവള്‍ മോളി കാണാതെ വിങ്ങിപ്പൊട്ടി… ആ സമയം പുറത്തൊരു കൊള്ളിയാന്‍ വീശി …. അത്‌ പതിന്‍മടങ്ങായി അവളുടെ നെഞ്ചിലും വീശി …. ഷാനു …. അവന്‍ വല്ല അവിവേകവും കാണിച്ചിരിക്കുമോ ….? തന്നിലുണ്ടായ ചിന്തകളൊക്കെ അവനില്‍ ഉണ്ടാകുമെന്ന്‌ നൂറു ശതമാനം ഉറപ്പാണ്‌ …

അപ്പോള്‍ …..?

ശൈത്യൃക്കാറ്റേറ്റതു പോലെ ജാസ്മിന്‍ ഒന്ന്‌ കുളിരു കോരി …. ” ന്റെ പടച്ചോനേ…” ഒരു വിളിയോടെ അവള്‍ സിറ്റാട്ടിലേക്കോടി …

എങ്ങോട്ടാ പോവ്വാ ….? എവിടെയാ തിരയുക ….? ഒരു വേള അവള്‍ മഴയിലേക്ക്‌ കുതിക്കാനാഞ്ഞു … സണ്‍ഷേഡില്‍ നിന്ന്‌ പതിക്കുന്ന ജലനൂല്‍ ധാര, പുറത്തെ ബള്‍ബിന്റെ പ്രകാശത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു … അതിലും വലിയൊരു തിളക്കം വഴിയുടെ അങ്ങേയറ്റം ഒന്ന്‌ മിന്നിയതു പോലെ അവള്‍ക്ക്‌ തോന്നി.. ഒരു കാറ്റു വീശി… അവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ട്‌ പിന്നിലേക്ക്‌ പറന്നു … വെടളിച്ചം അടുത്തു വന്നു കൊണ്ടിരുന്നു … കോടമഞ്ഞില്‍ മുനിഞ്ഞു കത്തുന്ന പ്രകാശ വൃത്തത്തിലേക്ക്‌ മിടിക്കുന്ന ഹൃദയവുമായി അവള്‍ നോക്കി നിന്നു …

അതെ. …..! ഇങ്ങോട്ടാണ്‌ വരുന്നത്‌ ….! പുതുമഴ കൊണ്ട ബാല്യം പോലെ അവളുടെ മനസ്സൊന്നു തുള്ളിയുലഞ്ഞു … വരുന്നുണ്ടവന്‍….. ന്റെ ഷാനു …..! കണ്ണീരില്‍ പ്രകാശമൊന്നണഞ്ഞു.. സ്‌കൂട്ടി പോര്‍ച്ചിലേക്ക്‌ എത്തിയിരുന്നു … വണ്ടി സ്റ്റാന്‍ഡിലിട്ട്‌ ഷാനു സീറ്റ്‌ ബോക്സ്‌ തുറക്കുന്നതും ഒരു കവറെടുക്കുന്നതും അവള്‍ കണ്ടു കോട്ടൂരി വണ്ടിയിലേക്കിട്ടിട്ട്‌ ചുവരിന്റെ ഓരം ചേര്‍ന്ന്‌ അവന്‍ സിറ്റട്ടിലേക്ക്‌ കയറി …

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *