നിന്റെ മുഖത്തു CNIS. {OWING അറപ്പോ , ലജ്ജയോ ആയിട്ടാവാം അവള്‍ നിനക്കു മെസ്സറേജയച്ചത് … നിന്നെ തല്ലിയിറക്കി വിടാനുള്ള ത്രാണിയവള്‍ക്കില്ലാഞ്ഞിട്ടാകാം എല്ലാം ഉള്ളിലൊതുക്കി അവളകന്നുമാറി നില്‍ക്കുന്നത് ….
കാരണം അവള്‍ അത്രമേല്‍ നിന്നെ സ്നേഹിച്ചിരുന്നു … അത്രമേല്‍ നിന്നെ പ്രിയപ്പെട്ടതായിരുന്നു …
അത്രമേല്‍ സ്വാതന്ത്ര്യം തന്ന് കൂടെ കിടത്തിയുറക്കിയത് നിന്നോടുള്ള അകമഴിഞ്ഞ വിശ്വാസത്താലായിരുന്നു …. അവളുടെ മൂര്‍ദ്ധാവിലേക്കാണ് നീ പ്രഹരമേല്ലിച്ചത് … നിന്റെ കാമക്കോല്‍ കടഞ്ഞുതെളിയാനുള്ള ഒരുപകരണമായി അവള്‍ കിടന്നു തരും എന്ന് നീ കരുതിയെങ്കില്‍ നിനക്ക് തെറ്റി …. നിന്റെ പതനം അവിടെ തുടങ്ങി …. ഇപ്പോള്‍ ഉമ്മ അവഗണിച്ചു ….
നാളെ …..?
തല പെരുത്തു പെരുത്ത് ഷാനു സെറ്റിയിലേക്ക് വിണു …. ഉപ്പയുടെ മുഖം ഓര്‍ത്തപ്പോള്‍ അവന്റെ ഉള്ളിലാളലുയര്‍ന്നു …. പരിഹസിച്ചു ചിരിക്കുന്ന പരിചയക്കാരുടെ മുഖം മനസ്സിലേക്കു വന്നപ്പോള്‍ നടുക്കമൊഴിയാതെ ഷാനു വിമ്മിക്കൊണ്ടേയിരുന്നു … അല്ലനിമിഷങ്ങള്‍ കടന്നുപോയി … തിരിച്ചറിവും ബോധവും പാകത വന്ന മനസ്സുമായി ഷാനു എഴുന്നേറ്റു … ഇന്നലെ തന്നെ ഭരിച്ച ദു:ഷ്ചിന്തകള്‍ എല്ലാം തന്നെ വിട്ടൊഴിഞ്ഞ പോയ ഒരാശ്വാസം അവനുണ്ടായിരുന്നു …
അവന്‍ റൂമിലേക്ക് കയറി ഫോണെടുത്തു …. ഉമ്മായുടെ വാട്‌സാപ്പ് ഓപ്പണ്‍ ചെയ്തു … ” എനിക്ക് തെറ്റുപറ്റി… എനിക്കു തെറ്റേ പറ്റിയിട്ടുള്ളൂ … ജാസൂമ്മാ എനിക്ക് മാപ്പു തരണം … എനിക്ക് എല്ലാം മനസ്സിലായി …. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാ … ന്നെ വെറുക്കല്ലേ ട്ടോ …. പിന്നെ, പിന്നെ, ഇതാരും അറിയല്ലേ ….. അറിഞ്ഞാല്‍പ്പിന്നെ ഷാനു ഇല്ലാട്ടോ …..” അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളില്‍ തന്റെ മനസ്സെഴുതിയവള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് , അവന്‍ കട്ടിലിലേക്ക് വീണു … ഉരുക്കുപാളത്തില്‍ ബോഗികള്‍ ഓടി മറയുന്നതു പോലെ അവന്റെ മനസ്സില്‍ ഓര്‍മ്മകള്‍ പാഞ്ഞു പോയി.
… ആ ഗന്ധം ….! ആ സാമീപ്യം ….! എല്ലാം …. എല്ലാം ….. “ജാസൂമ്മാ ……” ഹൃദയം തകര്‍ന്ന നിലവിളിയുമായി ജ്വരം ബാധിച്ചവനേപ്പോലെ അവന്‍ കിടക്കയില്‍ കിടന്ന് വിറച്ചു കൊണ്ടിരുന്നു ….. മഴ ചാറിത്തുടങ്ങിയിരുന്നു …. ജമീലാത്തയുടെ അടുക്കളയില്‍ പലനാട്ടുകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന തിരക്കിലായിരുന്നു ജാസ്മിനും ജമീലയും … ജാസ്മിനെ ഇപ്പോള്‍ ഇങ്ങോട്ടൊന്നും കാണാറില്ലെന്നായിരുന്നു പ്രധാന പരാതി… വീട്ടിലെ തിരക്കും പിന്നെ മാഷിന്റെ കാര്യങ്ങളും പറഞ്ഞവളൊഴിഞ്ഞു … സത്യം പറഞ്ഞാല്‍ ഷാനുവിന്റെ ഏക്സാമിനു ശേഷം താനങ്ങനെയൊന്നും അവരുടെ വീട്ടിലേക്ക് വന്നിട്ടില്ലായെന്ന് അവളോര്‍ത്തു. കൂട്ടത്തില്‍ ഷാനുവിനെക്കുറിച്ചും സംസാരമുണ്ടായി … അതിനിടയില്‍ ജാസ്മിന്റെ മൊബൈലില്‍ വാട്‌സാപ്പ് നോട്ടിഫിക്കേഷന്‍ വന്നു … അവളത് കാര്യമാക്കാതെ സംസാരം തുടര്‍ന്നു … പിന്നെയും പത്തുമിനിറ്റ് കഴിഞ്ഞ് സമയം നോക്കാനായി ഫോണ്‍ എടുത്തപ്പോഴാണ് ഷാനുവിന്റെ മെസ്സേജവള്‍ കണ്ടത് … അവന്റെ മെസ്സേജവള്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവളൊന്നു സ്തംഭിച്ചു പോയി … അവന്റെ വാക്കുകള്‍ അത്രയ്ക്കാഘാതം സൃഷ്ടിച്ചിരുന്നു അവളില്‍ … തന്റെ ഭാവമാറ്റം ജമീലാത്ത അറിയാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ടവള്‍ പറഞ്ഞു … “ജമീലാത്താ… പുറത്തു തുണിയുണ്ട് , എടുത്തിടട്ടെ ….” പുറത്തു തനിക്കു നേരെ മഴത്തുള്ളികള്‍ ആര്‍ത്തലച്ചു വരുന്നത് ജാസ്മിന്‍ കണ്ടു … അതിലേറെ ആര്‍ത്തലച്ച മനസ്സോടെ അവള്‍ അടുക്കളവാതില്‍ തുറന്നു , ഹാളിലെത്തി … “ഷാനു …..” മഴയുടെ ഇരമ്പലിനും മുകളിലായിരുന്നു അവളുടെ സ്വരം …
മൂന്നു റൂമിലും ബാത്റൂമിലും സിറ്റാട്ടിലും അവനെ കാണാതായപ്പോള്‍ വാര്‍ക്കപ്പുറത്തു തുള്ളി വീണ മഴ അവളുടെ മിഴികളില്‍ പെയ്തു ..
