ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

“നല്ല പെയ്ത്തായിരുന്നു … ” ഷാനു അതിനു മറുപടി പറഞ്ഞില്ല.

അഞ്ഞൂറു മീറ്ററോളം ഓടിയ ശേഷം കാര്‍ വീണ്ടും ഇടത്തേക്ക്‌ തിരിഞ്ഞു ചെറിയ വാര്‍പ്പിട്ട വീടിനു മുന്നില്‍ നിന്നു. കാര്‍ ഒന്നുകൂടി റെയ്സ്‌ ചെയ്തേ ശേഷം ഷാനു ഡോര്‍ അണ്‍ ലോക്ക്‌ ചെയ്ത്‌ ഉമ്മയെ നോക്കി. കാര്യം മനസ്സിലായെങ്കിലും ജാസ്മിന്‍ പുരികമുയര്‍ത്തി മകനെ നോക്കി. ഷാനു പിണക്കത്തോടെ തന്നെ ഡാഷ്‌ ബോര്‍ഡില്‍ നിന്ന്‌ മൊബൈലും പിന്നിലെ സീറ്റില്‍ നിന്ന്‌ ചെറിയ ബാഗും വലിച്ചെടുത്ത്‌ ഡോര്‍ തുറന്നു. “ഇനി മുഖം വിര്‍പ്പിച്ചിരുന്ന്‌ മാഷിനെക്കൂടി അറിയിക്കണ്ട … ” അവന്റെ ഇടതു കൈത്തണ്ടയിലേക്കു പിടിച്ചു അവള്‍ പറഞ്ഞു. ഷാനു അത്‌ വകവെയ്ക്കാതെ പുറത്തേക്കിറങ്ങി. മഴ അത്ര മോശമല്ലാത്ത രീതിയില്‍ ചാറുന്നുണ്ടായിരുന്നു. സീറ്റിലിരുന്ന ടര്‍ക്കി ടവല്‍ കൊണ്ട്‌ കുട്ടിയെ പൊതിഞ്ഞു പിടിച്ചു ഇടത്തേ വശത്തുകൂടി ജാസ്മിനും പുറത്തേക്കിറങ്ങി. കഠിനമായ തണുപ്പോടു കൂടി ഒരു ചെറിയ കാറ്റു വീശി. ജാസ്മിന്‍ കുളിരു കോരിയാലെന്ന പോലെ ഒന്നു വിറച്ചു. ശേഷം സിറ്റാട്ടിലേക്ക്‌ ഓടിക്കയറി … ബെല്ലടിക്കുന്നതിനു മുന്‍പേ ഷാജഹാന്‍ മാഷ്‌ വാതില്‍ തുറന്നു … അവള്‍ അകത്തേക്ക്‌ കയറുമ്പോള്‍ പിന്നില്‍ കാറിന്റെ സെന്‍സര്‍ ലോക്ക്‌ വീഴുന്ന ശബ്ദം കേട്ടു.

“എന്തിനാ മോളെ തിരക്കിട്ട്‌ ഈ രാത്രിയില്‍ വന്നത്‌ …? അതും ഈ പെരും മഴയത്ത്‌ …?” ” ഞാന്‍ പറഞ്ഞതാ മാഷുപ്പാ … രാവിലെ വരാമെന്ന്‌ …

” പിന്നിലേക്ക്‌ വന്ന ഷാനു വാതില്‍ ചേര്‍ത്തടച്ചു കൊണ്ട്‌ പറഞ്ഞു. ” അനക്കത്‌ പറഞ്ഞാല്‍ മനസ്സിലാവില്ല ഷാനു … ” അത്ര മാത്രം പറഞ്ഞു കൊണ്ട്‌ ഷഹാനയെ ഹാളിലെ സെറ്റിയില്‍ കിടത്തിക്കൊണ്ട്‌ ജാസ്മിന്‍ എതിര്‍വശത്തെ റൂമിലേക്ക്‌ നടന്നു … “എന്താ മാഷുപ്പാ ഉമ്മിക്ക്‌ പെട്ടെന്ന്‌ ….?” ഷാനു ചോദിച്ചു. “പെട്ടെന്നൊന്നുമല്ലേ മോനെ ..

രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്‌.

മഴ തുടങ്ങി കാലാവസ്ഥ മാറിയതിന്റെയാണ്‌ ” മാഷ്‌ പറഞ്ഞു. മാഷിന്റെ ഭാര്യ മുംതാസിന്‌ ആസ്തമയുടെ അസുഖമുണ്ട്‌. ചെയ്യാവുന്ന ചികിത്സകളൊക്കെ അവര്‍ ചെയ്തതാണ്‌ … ഒന്നോ രണ്ടോ മാസം കുറയും എന്നല്ലാതെ പൂര്‍ണ്ണമായൊരു മുക്തി അവര്‍ നടത്തിയ ചികിത്സകളില്‍ നിന്ന്‌ ഒന്നും തന്ന ലഭിച്ചിട്ടില്ല… പടിഞ്ഞാറത്തറ ടൌണിലെ കണ്ണായ സ്ഥലങ്ങളില്‍ രണ്ടു മുന്ന്‌ ബില്‍ഡിംഗുകളുണ്ട്‌ മാഷിന്‌ … മാഷിന്‌ രണ്ടു മക്കളാണ്‌ … ഒരാണും ഒരു പെണ്ണും , അവര്‍ വിദേശത്താണ്‌ …

soared തന്നെയുള്ള ഇരു നില വീട്‌ വാടകയ്ക്ക്‌ കൊടുത്തേ ശേഷം വാരാമ്റ്റയിലുള്ള ഭാര്യയുടെ വിഹിതത്തിലുള്ള ചെറിയ വീട്ടിലാണ്‌ ഇരുവരും താമസം … ജാസ്മിന്റെ അദ്ധ്യാപകനായിരുന്നു ഷാജഹാന്‍ മാഷ്‌ , എന്നു മാത്രമല്ല ജാസ്മിന്റെ കുടുംബം മാഷിന്റെ ആശ്രിതരുമായിരുന്നു. ഭര്‍ത്യ വീട്ടിലെ പീഡനങ്ങളേല്‍ക്കവയ്യാതെ നിന്ന ജാസ്മിന്‌ ഒരു കാലത്ത്‌ തുണയായത്‌ മാഷും കുടുംബവുമായിരുന്നു. ആ ഒരു നന്ദിയും കടപ്പാടും ജാസ്മിന്‌ ആ കുടുംബത്തോട്‌ ഉണ്ടുതാനും… കോടിശ്വരനാണെങ്കിലും സ്വാത്വികഭാവമാണ്‌ മാഷിന്‌ … നന്നേ വെളുത്ത്‌ മെലിഞ്ഞ ശരീരം .. നരച്ച താടിയും മൂടിയും .. വെള്ളമുണ്ടും കയ്യില്ലാത്തെ വെള്ള ബനിയനും വെള്ള ഷര്‍ട്ടുമാണ്‌ സ്ഥിരമായ വേഷം. ജന്‍മനായുള്ള ശാന്ത ഭാവം … ഉറങ്ങുമ്പോള്‍ പോലും മാഷിന്റെ മുഖത്ത്‌ കണ്ണാടിയുണ്ടാകുമോ എന്നൊരു സംശയം ഉണ്ട്‌ . അന്യജാതിയിലുള്ള ഒരു പ്രണയ പരാജയത്തിന്റെ പേരില്‍ മാഷ്‌ കുറേക്കാലം ഉത്തരേന്ത്യയിലെങ്ങാണ്ടായിരുന്നു … പിന്നീട്‌ ഉമ്മയുടെ മരണ സമയത്ത്‌ ആരൊക്കെയോ തിരഞ്ഞുപിടിച്ച്‌ കൂട്ടിക്കൊണ്ടുവന്നു. ഉമ്മയുടെ നിര്‍ബന്ധ ബുദ്ധിയാലാണ്‌ വൈകിയാണെങ്കിലും വിവാഹം കഴിച്ചത്‌. മാഷിന്‌ എഴുപത്‌ വയസ്സിന്‌ മുകളിലുണ്ടെങ്കിലേ ഉള്ളൂ …കുറയില്ല. “ഉമ്മ നല്ല ഉറക്കമാണല്ലോ ….” റൂമില്‍ നിന്നും തിരികെ ഇറങ്ങി ജാസ്മിന്‍ പറഞ്ഞു. ” അതേ. …

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *