ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

പിന്നില്‍ അനക്കം കേട്ട്‌ ഷാനു തിരിഞ്ഞു , ജാസ്മിനായിരുന്നു .. അവന്‍ വീണ്ടും ചെടികളിലേക്ക്‌ ശ്രദ്ധ തിരിച്ചു …. “അല്ല ഷാനൂ … അനക്കെന്താ പറ്റിയേ ….?” നിലത്തുവീണു കിടന്നിരുന്ന ഒരു മുല്ലപ്പടര്‍പ്പ്‌ ശ്രദ്ധിക്കുകയായിരുന്നു അവന്‍ … ” അന്നോടാ ചോയ്ച്ചേ ….” വാക്കുകളുടെ ശക്തിയൊന്നും അവളുടെ സ്വരത്തിനില്ലായിരുന്നു … ” ന്റെ മുല്ല മഴ കൊണ്ട്‌ വീണുപോയി … ” മുല്ലപ്പടര്‍പ്പ്‌ ഉള്ളം കയ്യിലേക്ക്‌ ചേര്‍ത്തുപിടിച്ചു കൊണ്ട്‌ അവന്‍ പറഞ്ഞു … അവള്‍ക്കൊന്നും മനസ്സിലായില്ല. അവളവനെ സാകൂതം നോക്കി. “ഇയ്യ്‌ വണ്ടി വേണ്ടാന്ന്‌ പറഞ്ഞൂന്നറിഞ്ഞു ….” ഒടുവില്‍ സ്വരം മയപ്പെടുത്തി അവള്‍ പറഞ്ഞു … “ഉപ്പായ്ക്ക്‌ ഒരുപാട്‌ കടങ്ങളില്ലേയുമ്മാ …. അതൊക്കെ കഴിയട്ടെ ….” ഷാനു പറഞ്ഞു … ” അന്റെ വല്യ ആഗ്രഹമല്ലായിരുന്നോ ?” ” ഉപ്പയെ സങ്കടത്തിലാക്കിയിട്ട്‌ നിക്കെന്ത്‌ സന്തോഷം ഉമ്മാ… ” ഷാനു തന്നെയാണോ ഇത്‌ പറയുന്നതെന്ന്‌ ജാസ്മിന്‍ ഒരു നിമിഷം ചിന്തിച്ചു. അവന്റെ പെരുമാറ്റത്തിലെയും സംസാരത്തിലേയും മാറ്റം അവളെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്‌ … ഷാനു മുല്ലപ്പടര്‍പ്പ്‌ ശ്രദ്ധയോടെ പടര്‍ത്തുന്നതു കണ്ട്‌ അവള്‍ പിന്തിരിഞ്ഞു … ആ രാത്രിയിലെ അത്താഴവും കഴിച്ച്‌ എല്ലാവരും കിടന്നു … ” അന്നോട്‌ ഒന്നുകൂടി ചോദിച്ചു നോക്കാന്‍ ഉപ്പ പറഞ്ഞു … അയാളെന്തോ കുറച്ചു പൈസ ഉപ്പയ്ക്ക്‌ കൊടുക്കാനുണ്ടെന്ന്‌ … ” രാത്രി അവള്‍ മെസ്സേജു വിട്ടു … “ഇനിയത്‌ വേണ്ട ജാസൂമ്മാ ….” രണ്ടു മൂന്ന്‌ മിനിറ്റ്‌ കഴിഞ്ഞാണ്‌ അവന്റെ മറുപടി വന്നത്‌. ” ഇപ്പോള്‍ കിട്ടിയില്ലേല്‍ പിന്നെ കട്ടില്ലാട്ടോ… ” ” എനിക്കാ സ്‌കൂട്ടി മതി ….” “അപ്പോള്‍ അന്റെ ബുള്ളറ്റിനോടുള്ള ആഗ്രഹം ….?” “ആഗ്രഹങ്ങള്‍ എല്ലാം നടന്നോണമെന്നുണ്ടോ ജാസൂമ്മാ ….” അവളുടെ ഉള്ളില്‍ ഒരു വിറയലുയര്‍ന്നു … അവന്‍ വീണ്ടും മരംചുറ്റി വരുകയാണെന്ന്‌ അവളറിഞ്ഞു .. അവനോട്‌ കുറച്ചു കൂടി സംസാരിക്കാന്‍ അവള്‍ക്കു തോന്നിയിരുന്നുവെങ്കിലും അവളത്‌ ഒഴിവാക്കി…

ദിവസങ്ങള്‍ കഴിഞ്ഞു …. ദിനചര്യ പോലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പോയിരുന്നു … ചുരുക്കം ചില അഭിമുഖ സംഭാഷണങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ മറ്റൊരു പുരോഗതിയും അവരുടെ ബന്ധത്തില്‍ ഉണ്ടായില്ല. ഒരു ദിവസം രണ്ടു പേരും കൂടെ മാഷിന്റെ വീട്‌ വൃത്തിയാക്കാന്‍ പോയിരുന്നു … ഷാനു പുറം ഭാഗം വ്ൃത്തിയാക്കിയപ്പോള്‍ ജാസ്മിന്‍ വീടിനകം വൃത്തിയാക്കി. സ്‌കൂട്ടിയിലിരിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്പര്‍ശനമല്ലാതെ മറ്റൊന്നും അതിനിടയില്‍ ഉണ്ടായില്ല … ആ സംഭവത്തോട്‌ കൂടി ജാസ്മിന്‍ ആകെ തകര്‍ന്നു … അവന്റെ ഇംഗിതങ്ങള്‍ക്കു വഴങ്ങി കിടന്നുകൊടുക്കാന്‍ അല്ലെങ്കിലും ആ പഴയ ഷാനുവിന്റെ നിഴലെങ്കിലും വേണമെന്ന്‌ അവളാഗ്രഹിച്ചു…. ഷാനുവും പഴയ പോലെ ആയിരുന്നില്ല , കുറച്ചൊക്കെ അവളോട്‌ സംസാരിച്ചിരുന്നു , പക്ഷേ പരസ്പപരം വാതില്‍ കടന്നുപോകുമ്പോഴൊന്നും അവളുടെ ശരീരത്ത്‌ തൊടാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. അത്‌ തന്നെ മനപ്പൂര്‍വ്വം അവഗണിക്കാനവന്‍ ചെയ്യുന്നതാണെന്ന്‌ മനസ്സിലാക്കിയ ജാസ്മിന്‍ മുഖവിലയ്ക്കെടുത്തില്ല.

രണ്ടു ദിവസം കൂടി കഴിഞ്ഞു …

മാഷും മുംതാസും വീട്ടില്‍ വരുമ്പോള്‍ ഷാനു അവിടെയില്ലായിരുന്നു. മുംതാസുമ്മ ഉഷാറായിരുന്നു … അവരുടെ മുഖത്തെ തെളിച്ചവും സന്തോഷവും കണ്ട്‌ ജാസ്മിനും സന്തോഷമായി … മാഷിന്റെ വണ്ടിയിലായിരുന്നു അവര്‍ വന്നത്‌ .. ഡ്രൈവര്‍ അയ്യപ്പേട്ടനും കൂടെയുണ്ടായിരുന്നു … അയ്യപ്പന്‍ മാഷുടെ സ്ഥിരം ഡ്രൈവറാണ്‌ … മാഷിന്റെ വണ്ടി അയാളുടെ വീട്ടിലാണ്‌ സൂക്ഷിക്കാറുള്ളത്‌ …

“മോള്‍ ഷാഹിറിനെ വിളിച്ചു ചോദിച്ചിരുന്നോ ?

” ” ഇക്ക തടസ്സം പറയുമെന്ന്‌ മാഷ്ക്ക്‌ തോന്നുന്നുണ്ടോ ?” “അപ്പോള്‍ ബാക്കി മുംതാംസ്‌ പറയും … ” മാഷും അയ്യപ്പനും സിറ്റാട്ടിലേക്ക്‌ മാറി … ” എന്താണുമ്മാ ഇത്രയ്ക്ക്‌ സസ്പെന്‍സ്‌ …?” ” ഒന്നുമില്ല മോളേ …

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *