ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

മാനസികാസ്വാസ്ഥ്യം പിടി മുറുക്കിയ ശരീരം വലിച്ചു വെച്ച്‌ അവള്‍ അടുക്കളയിലേക്ക്‌ ചെന്നു.

ചായ ഫ്ളാസ്‌കിലുണ്ട്‌ … മാഗി കഴിച്ചതിന്റെ കുറച്ച്‌ പാത്രത്തിലിരുപ്പുണ്ട്‌. ഷാനു നേരത്തെ ഉണര്‍ന്ന്‌ ചായ കുടി കഴിഞ്ഞു പോയതായി അവള്‍ക്ക്‌ മനസ്സിലായി . മോളിയെ പല്ലു തേപ്പിച്ച ശേഷം ബാക്കിയിരുന്ന മാഗി അവള്‍ക്ക്‌ കൊടുത്ത്‌ ചായ മാത്രം കുടിച്ച്‌ അവള്‍ വീണ്ടും പോയി കിടന്നു. ഷാനുവിന്റെ മുറിയുടെ വാതില്‍ അടഞ്ഞു തന്നെയായിരുന്നു … ഒന്നു രണ്ടു തവണ ജാസ്മിനെ വന്നു പാളി നോക്കിയ ശേഷമാണ്‌ മോളി ടി. വി ഓണ്‍ ചെയ്തത്‌. വളരെ ശബ്ദം താഴ്ത്തിയാണ്‌ മോളി ടി. വി വെച്ചതും … പുതപ്പിട്ടു വലിച്ചു മൂടി ജാസ്മിന്‍ പെയ്യാന്‍ വെസുന്ന മിഴികളോടെ കിടന്നു … അവനോട്‌ ദേഷ്യപ്പെടാനും വയ്യ … തന്റെ അനുനയ ശ്രമങ്ങളില്‍ അവന്‍ അടുക്കുന്നുമില്ല … ഒരു പുരുഷന്റെ യഥാര്‍ത്ഥ മനസ്സ്‌ ജാസ്മിന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു … എത്ര പ്രിയപ്പെട്ട വിഭവമാണെങ്കിലും ഒരിക്കല്‍ ഛര്‍ദ്ദിക്കേണ്ടി വന്നാല്‍ പിന്നീടൊരിക്കലുമതവന്‍ തിരിഞ്ഞു നോക്കില്ലെന്ന്‌ അവളറിഞ്ഞു തുടങ്ങി … ആരുടെയെങ്കിലും നിര്‍ബന്ധത്താലോ സ്നേഹ ശാസനകളാലോ ഒരു പിടി അവൻ വാരിക്കഴിച്ചാലും അവനതിറക്കുക, മറ്റുള്ളവര്‍ക്ക്‌ വേണ്ടിയായിരുക്കും … തനിക്കു ചേര്‍ന്ന പെണ്ണാണെങ്കില്‍ അവളുടെ ന്യൂനതകളോ സൌന്ദര്യമോ . പ്രായമോ ഒന്നും അവന്‌ പ്രശ്നമുള്ള കാര്യമല്ല. പരുന്ത്‌ ചിറകു വിടര്‍ത്തിപ്പിടിച്ച്‌ സംരക്ഷിക്കുന്ന പോലെ അവന്‍ കാവലാകും. അതിനവന്റെ ശരീരത്ത്‌ മാംസ പേശികള്‍ ദൃഡമായിക്കൊള്ളണമെന്നില്ല … അവനൊരു ലക്ഷ്യം മാത്രം … പ്രിയപ്പെട്ടവളുടെ സന്തോഷം .. അവന്റെ സന്തോഷമെന്നാല്‍ അവള്‍ തന്നെയാണ്‌ … ചുരുക്കത്തില്‍ പുരുഷന്‌ സ്ഥായിയായ ഒരു വികാരഭാവങ്ങളില്ലെന്നും അവനോടു ചേരുന്ന സ്ത്രീ, അതാരായിരുന്നാലും അവളുടെ വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ മാത്രമാണ്‌ പുരുഷനെന്നും അവള്‍ തിരിച്ചറിയുകയായിരുന്നു …… താന്‍ സ്നേഹിക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു … താന്‍ പിണങ്ങുമ്പോള്‍ അവന്‍ പിണങ്ങുന്നു … തന്റെ നിശബ്ദത അവന്റെയും നിശബ്ദതയാണ്‌ … താന്‍ തല്ലിയപ്പോള്‍ അവന്‍ തിരിച്ചു തല്ലാത്തതിന്‌ കാരണങ്ങള്‍ വേറെയുണ്ടല്ലോ… മാഷിന്‌ താന്‍ ബഹുമാനവും സ്നേഹവും കൊടുക്കുന്നു … സ്ത്രീകളോടുള്ള ബഹുമാനം.

മുന്‍ നിര്‍ത്തി മാഷത്‌ തിരികെ തരുന്നു … ഷാഹിക്കാക്ക്‌ കൊടുക്കുന്നത്‌ സുഖവിവരങ്ങളും നാട്ടുവിശേഷങ്ങളും മാത്രമാണ്‌… അതു തന്നെയാണ്‌ തനിക്ക്‌ തിരികെ ലഭിക്കുന്നതും .. ഷാനുവിന്‌ കൊടുത്തതും അതു പോലെ തന്നെ …. തന്റെ ജീവിതത്തെ സ്വാധീനിച്ച മൂന്ന്‌ വ്യക്തികള്‍ വെച്ച്‌ ഒരവലോകനം നടത്തിയപ്പോള്‍ എല്ലാം തന്റെ , അല്ലെങ്കില്‍ ഒരു പുരുഷന്റെ മനോനിയതന്ത്രണങ്ങളുടെ കടിഞ്ഞാണ്‍ അവന്റെ സ്ത്രീയുടെ കയ്യിലാണെന്ന്‌ അവള്‍ തിരിച്ചറിയുകയായിരുന്നു …. പുരുഷന്‍മാര്‍ അതങ്ങനെ എളുപ്പം സമ്മതിച്ചു തരില്ല .. പൊതുജന സമക്ഷം ഒരിക്കലും … അവനതറിയണമെങ്കില്‍ രണ്ടോ മുന്നോ ദിവസം അവളകന്നു കഴിയണം .. അപ്പോഴവനു മനസ്സിലായിത്തുടങ്ങും … ദിവസങ്ങളുടെ എണ്ണം കൂടുമ്പോള്‍ അവനത്‌ അംഗീകരിക്കാതിരിക്കാന്‍ പറ്റാതെ വരും …. ഇവിടെ എന്ത്‌ വേണം ….?

ഒന്നുകില്‍ താന്‍ സന്തോഷിക്കുന്നതായി ഭാവിച്ച്‌ അവനെ അതിലേക്കടുപ്പിക്കാം .. അല്ലെങ്കില്‍ അകന്നിരുന്ന്‌ അവന്‍ തന്നിലേക്കണയുന്നതു വരെയിരിക്കാം … രണ്ടാമത്തെ കാര്യം ജാസ്മിനും മനപ്രയാസമുള്ള കാര്യമായിരുന്നു … അവള്‍ ഏത്‌ വേണമെന്ന ചിന്തയിലിരിക്കുമ്പോള്‍ ഷാനുവിന്റെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു… എന്തൊക്കെയായാലും അവനധിക നേരം തന്നെ വിട്ടു കഴിയാന്‍ പറ്റില്ലായെന്ന്‌ അവള്‍ ഈഹിച്ചിരുന്നു … ഹാളിലേക്കോ, അടുക്കളയിലേക്കോ, തന്റെ റൂമിലേക്കോ അവന്‍ വരുമെന്ന പ്രതീക്ഷയില്‍ ചാരിയ വാതിലിന്റെ വിടവിലൂടെ അവള്‍ കുറച്ചു നേരം നോക്കിക്കിടന്നു. പത്തു മിനിറ്റ്‌ കഴിഞ്ഞിട്ടും അവന്റെ ഒരനക്കവും കാണാതിരുന്നപ്പോള്‍ അവള്‍ പതിയെ എഴുന്നേറ്റു … മുടി വാരിച്ചുറ്റി അവള്‍ ഹാളിലേക്ക്‌ ചെന്നു… ഷാനുവിന്റെ മുറിയുടെ വാതില്‍ക്കല്‍ ചെന്ന്‌ അവളൊന്നു എത്തിനോക്കി…

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *