“മോള് ഉറക്കമാണോ 2?” മുന്നില്‍ നിന്നും മാഷ് തിരിഞ്ഞു നോക്കാതെ ചോദിച്ചു.
” അതേ മാഷൂപ്പാ … അതിരാവിലെ എഴുന്നേറ്റതാ, ഇന്നലെ രാത്രി ഉറങ്ങിയോന്ന് തന്നെ സംശയമാ…” മാഷതിന് മറുപടി പറഞ്ഞില്ല .. അവളുടെ അണിവയറില്‍ കൈ ചേര്‍ത്ത് ചേര്‍ന്നിരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ താനാണെന്ന് ഷാനുവിന് തോന്നി. ” ഭക്ഷണം കഴിക്കാറായോ മാഷേ …” അയ്യപ്പനാണ് ചോദിച്ചത് … ” അയ്യപ്പന്റെ ഇഷ്ടം … ” അതിനു മാഷ് പറഞ്ഞ മറുപടി അതായിരുന്നു … ” ഇവിടം വിട്ടാല്‍ പിന്നെ നമ്മുടെ ഭക്ഷണമൊന്നും കിട്ടില്ല ..” ” എന്നും നമ്മുടെ ഭക്ഷണമല്ലേ അയ്യപ്പാ കഴിക്കുന്നത്… ഒരു ദിവസം തമിഴരുടെയും കഴിച്ചു നോക്കാം ..
അല്ലേ ഷാനുമോനേ …” ഷാനു അതിന് ചിരിക്കുക മാത്രം ചെയ്തു …
” അല്ലെങ്കില്‍ തന്നെയെന്താ, അവരു നട്ടുനനച്ചു വളര്‍ത്തുന്നതു കൊണ്ട് നമുക്കു കഴിക്കാന്‍ കിട്ടുന്നു. ” മാഷ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഒന്നു രണ്ടു തവണ ജാസ്മിന്‍ ഈര്‍ന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ഷാനു ഇടത്തേക്ക് പരമാവധി നീങ്ങിയിരുന്ന് അവളെ മടിയിലേക്ക് കിടത്തി… ” ഷീറ്റ് പുഷ്ബാക്ക് ചെയ്താല്‍പ്പോരേ ഷാനുമോനേ …” അയ്യപ്പേട്ടന്‍ ചോദിച്ചു. ” കുഴപ്പമില്ല അയ്യപ്പേട്ടാ….” ഷാനു പറഞ്ഞു . മുന്‍സീറ്റിലേക്ക് ഇരുമുട്ടുകളും ചേര്‍ത്ത് ഷാനുവിന്റെ മടിയില്‍ അവള്‍ കിടന്നു … ഷാള്‍ ശ്രദ്ധയോടെ പതിയെ മാറ്റിയ ശേഷം അവന്‍ അവളുടെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടിരുന്നു … പാവം ഉമ്മ ….! തന്റെ അറിവില്‍ ഉമ്മ പുറത്തേക്കൊന്നും പോയിട്ടില്ലെന്ന് ഷാനുവിനറിയാം… ദൂരയാത്രയും വിനോദയാത്രയും ഉമ്മയുടെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടാകാന്‍ വഴിയില്ല … മുടിയിഴകളില്‍ നിന്നും പതിയെ അവളുടെ നെറ്റിത്തടത്തിലേക്കും ഷാനു വിരലുകളോടിച്ചു .. ആ സുഖദമായ കിടപ്പില്‍ ജാസ്മിന്‍ ഒന്നിളകി … കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ തെന്നിമാറി അവളുടെ കുചദ്വയയങ്ങളുടെ ഉത്ഭവ രേഖ അവന്‍ കണ്ടു … ചുമലില്‍ നിന്നും മാറിയ ടോപ്പിന്റെ വശത്തു നിന്നും വെളുത്ത ബ്രായുടെ സ്ട്രാപ്പ് കണ്ടതോടെ അവളുടെ വയറ്റിലിരുന്ന ഷാനുവിന്റെ വിരലുകള്‍ വിറയ്ക്കാന്‍ തുടങ്ങി…
“OR OGEY..” ഷാനു ഉള്ളില്‍ വിളിച്ചു …
മടിയില്‍ കിടക്കുന്നത് അടക്കാനാവാത്ത അഭിനിവേശമുള്ള ആളു തന്നെയാണ് … പക്ഷേ അതെല്ലാം മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയിട്ട് പത്തു ദിവസം തികച്ചായിട്ടില്ല … അധികനേരം എന്തായാലും ആ ഇരിപ്പ് ഷാനുവിന് ഇരിക്കേണ്ടി വന്നില്ല , പൊള്ളാച്ചി റോഡിലേക്ക് വണ്ടി കയറിയതും ആദ്യം കണ്ട പെട്രോള്‍ പമ്പിലേക്ക് അയ്യപ്പൻ ഇന്നോവ കയറ്റി. ” ഇവനുള്ള ഭക്ഷണവും തമിഴന്‍മാരുടെ തന്നെ ആയിക്കോട്ടെ അല്ലേ മാഷേ …” അയ്യപ്പന്‍ പറഞ്ഞു കൊണ്ട് മാഷിനെ നോക്കി … മാഷതിന് ചിരിച്ചതേയുള്ളൂ … വണ്ടിയുടെ ഇളക്കം നിന്നപ്പോള്‍ ജാസ്മിന്‍ ഉണര്‍ന്നു … ഷാനു വയറ്റിലെ കയ്യെടുത്തു മാറ്റുന്നതിനു മുന്‍പേ ജാസ്മിന്‍ എടുത്തുമാറ്റി. മടിയില്‍ നിന്ന് മുഖമുയര്‍ത്തി അവളവനെ ക്രുദ്ധയായി നോക്കി. ഷാനുവിന്റെ തല അവനറിയാതെ തന്നെ താണുപോയി … എല്ലാവരും ഒന്ന് ഫ്രഷ് ആയ ശേഷമാണ് വീണ്ടും വണ്ടിയില്‍ കയറിയത് … കുറച്ചു ദൂരം മുന്നോട്ടോടിയ ശേഷം അയ്യപ്പന്‍ അടുത്തു കണ്ട ചായക്കടക്കരുകിലേക്ക് വണ്ടി നിര്‍ത്തി .. “ഓരോ ചായ കുടിച്ചിട്ടു പോകാം മാഷേ …” ” ആയിക്കോട്ടെ … ” അയ്യപ്പനും മാഷും മുന്‍പേ ഇറങ്ങി ..
“ഉമ്മായ്ക്ക് എന്താ വേണ്ടത് …2” ജാസ്മിന്‍ ചോദിച്ചു. “നിക്ക് കട്ടന്‍കാപ്പി മതി ..” “അത് ബാഗിലുണ്ടുമ്മാ …” ” എന്നാലെനിക്കതു മതി .. ങ്ങള് പോയി കുടിച്ചിട്ടു വാ…” ” കഴിക്കാനോ ?” ” ഒന്നും വേണമെന്നില്ല മോളേ ….” ഷാനു മുന്‍പിലിറങ്ങി , ജാസ്മിനും മോളിയും പിന്നാലെയും… “എന്താ അന്റെ ഉദ്ദേശ്യം…?” മാഷില്‍ നിന്നും മുംതാസില്‍ നിന്നും ഒരകലം എത്തി എന്നു കണ്ട് ജാസ്മിന്‍ ചോദിച്ചു … “ങ്ങളോട് ഞാന്‍ വരണില്ല , വരണില്ലാന്ന് പറഞ്ഞതല്ലേ …” ഷാനു അല്പം ഉറക്കെ പറഞ്ഞു … ” പതുക്കെ മതി … എനിക്ക് ചെവി കേക്കാം…” “എനിക്കു വയ്യാ മുട്ടാണ്ടും തൊടാണ്ടും ഇരിക്കാന്‍ …..” അതൊരു ചായ്പ്പ് പോലെ കെട്ടിയ ചായക്കടയായിരുന്നു .. മുന്‍വശത്ത് രണ്ട് ബെഞ്ചുകള്‍ …
