ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

” കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്‌..

ചായ കുടി കഴിഞ്ഞ്‌ പോയി വാ..” ഉമ്മ മനപ്പൂര്‍വ്വം ആ സംസാരത്തിന്‌ തടയിട്ടതാണെന്ന്‌ മനസ്സിലാക്കിയ ഷാനു പിന്നീടൊന്നും മിണ്ടിയില്ല .. ചായ കുടി കഴിഞ്ഞ്‌ അവന്‍ കുറച്ചു നേരം തന്റെ ചെടികളുടെയടുത്ത്‌ പോയി നിന്നു … അപ്പോഴാണ്‌ ജാസ്മിന്‍ വിളിക്കുന്നത്‌ അവന്‍ കേട്ടത്‌ … ശരവേഗത്തില്‍ അവന്‍ ഹാളിലേക്ക്‌ ചെന്നു… “ന്താ മ്മാ ..?” ” ന്നാ…” അവള്‍ കയ്യിലിരുന്ന കുറിപ്പ്‌ അവനു നേരെ നീട്ടി … ” പോയി വാങ്ങി വാ…” ഷാനുവിന്റെ മുഖം ഒന്ന്‌ വാടിയത്‌ അവള്‍ കണ്ടു .. എന്നാലും അവന്‍ കുറിപ്പ്‌ വാങ്ങി മുറിയിലേക്ക്‌ പോകാനൊരുങ്ങി ..

“ഡോക്ടറെ കാണേണ്ട കാര്യമൊന്നുമില്ല … വിളിക്കുമ്പോള്‍ കേള്‍ക്കുന്നുണ്ട്‌ … ” അര്‍ത്ഥം വെച്ച്‌ പറഞ്ഞിട്ട്‌ അവള്‍ തിരിഞ്ഞു .. വാതില്‍പ്പടിയില്‍ എത്തിയ ഷാനു അതു കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോഴേക്കും ജാസ്മിന്‍ ഹാളില്‍ നിന്ന്‌ റൂമിലേക്ക്‌ പോയിരുന്നു .. വസ്ത്രം മാറി ഷാനു തരുവണയിലേക്ക്‌ പോയി. പനി വിട്ടിറങ്ങിയ മോളി ജാസ്മിനോട്‌ ചോദിച്ചു മേടിച്ച്‌ ഒരു കപ്പ്‌ ചായയുമായി നേരെ ടി.വിയ്ക്കു മുന്‍പിലേക്കു വന്നു…

ഡോറ കളി തുടങ്ങി.

ഒരു പനിയില്‍ മോളിയുടെ വിസ്മൃതിയിലാണ്ടു പോയ പാവക്കുട്ടി, സെറ്റിയുടെ അടിവശത്തിരുന്ന്‌ ഡോറയെ ആദ്യമായി കണ്ടു. ജാസ്മിന്‍ ബണ്ണും റസ്ക്കുമായി മോളിക്കടുത്തേക്ക്‌ വന്നു. ടി.വി കാണുമ്പോള്‍ മാത്രമേ വല്ലതും അവള്‍ കഴിക്കൂ എന്നറിയാവുന്ന ജാസ്മിന്‍ ചായയിലും, ചൂടുവെള്ളത്തിലും മുക്കി അവള്‍ക്ക്‌ റസ്‌ക്കും ബണ്ണും കൊടുത്തുകൊണ്ടിരുന്നു … അപ്പോഴേക്കും ഷാനു എത്തി .. അവന്‍ പെട്ടെന്ന്‌ എത്തിയല്ലോ എന്ന്‌ അവളോര്‍ത്തു. രണ്ട്‌ ചെറിയ സഞ്ചിയിലുള്ള സാധനങ്ങളുമായി ഹാള്‍ കടന്ന്‌ അവന്‍ അടുക്കളയിലേക്ക്‌ പോയി .. മോളി മതിയെന്നു പറഞ്ഞപ്പോള്‍ ജാസ്മിന്‍ എഴുന്നേറ്റു .. അവള്‍ അടുക്കളയിലേക്ക്‌ ചെന്നു.. പൊടികളൊക്കെ ശ്രദ്ധയോടെ അതാതിന്റെ ഡപ്പകളിലേക്ക്‌ പകര്‍ത്തുകയായിരുന്നു അവനപ്പോള്‍ … ” അപ്പോള്‍ നേരത്തെ വരാനും അറിയാം … ” അവനെ കടന്ന്‌ ബാക്കി വന്ന റസ്ക്കും ബണ്ണും അടച്ചു വെക്കുന്നതിനിടയില്‍ അവള്‍ , അവന്‌ മുഖം കൊടുക്കാതെ പറഞ്ഞു … ” പോന്ന വഴിക്ക്‌ ഡോക്ടറെ കാണിച്ചുമ്മാ , ചെവിക്ക്‌ നോ പ്രോബ്ലം … മാത്രമല്ല, കേള്‍വിശക്തി കൂടുതലാന്ന്‌ … ” അവള്‍ മനസ്സിലാകാതെ അവനെ നോക്കി തിരിഞ്ഞു .. ” അതായത്‌, മനസ്സിന്റെ വിളി വരെ കേള്‍ക്കാന്‍ ശേഷി ന്റെ ചെവിക്കുണ്ടെന്ന്‌ പറഞ്ഞു. ” അവള നോക്കാതെ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണവന്‍ പറഞ്ഞത്‌ .. ജാസ്മിന്റെ ഹൃദയത്തില്‍ പ്രണയ വര്‍ഷം തുടങ്ങി … ഷാനു നല്ലൊരു കാമുകനാണല്ലോ എന്ന്‌ അവള്‍ മനസ്സിലോര്‍ത്തു … അന്ന്‌ പ്രത്യേക വിഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അത്താഴമേശയിലായിരുന്നു മൂവരും .. അഭിമുഖമായിരുന്ന ഷാനുവും ജാസ്മിനും ചില സമയങ്ങളില്‍ നേരെ നോക്കി പോവുകയും മിഴികള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.. ” ന്ന്‌ ജാച്ചൂമ്മാന്റെ കറിക്ക്‌ നല്ല രുസിയാ…” മോളിയതു പറഞ്ഞപ്പോള്‍ ഷാനു ജാസ്മിന്റെ മുഖത്തേക്ക്‌ നോക്കി .. ” അല്ലേലും ശരിയാ …” ഷാനു വലതു കൈയ്യിലെ നടുവിരല്‍ നുണഞ്ഞു കൊണ്ട്‌ പറഞ്ഞു … ഉമ്മയുടെ മുഖം ചുവന്നു തുടുക്കുന്നത്‌ ഷാനു കണ്ടു .. ” നല്ല മണോം … ” പാത്രം വടിച്ചു വൃത്തിയാക്കുന്നതിനിടയില്‍ അവന്‍ കൂട്ടിച്ചേര്‍ത്തു… പച്ചയ്ക്ക്‌ തൊലിയുരിഞ്ഞ പോലെ ജാസ്മിന്‍ മിഴികള്‍ മാറ്റി നിശബ്ദം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഭക്ഷണ ശേഷം പാത്രങ്ങളുമായി ജാസ്മിന്‍ അടുക്കളയിലേക്ക്‌ പോയി. ഷാനു പിന്നാലെ എന്തെങ്കിലും പറഞ്ഞു വരുമെന്ന്‌ അവള്‍ കരുതിയെങ്കിലും ഉണ്ടായില്ല .. അവള്‍ ലൈറ്റണച്ച്‌ വന്നപ്പോഴേക്കും ഷാനു അവന്റെ റൂമില്‍ കയറിയിരുന്നു.. ചെറിയൊരു ഇച്ഛാഭംഗത്തോടെ അവള്‍ തന്റെ മുറിയിലേക്ക്‌ കയറി, മോളി കട്ടിലില്‍ കീടക്കുന്നതവള്‍ കണ്ടു. എന്തുകൊണ്ടോ വാതില്‍ ചാരിയിട്ട്‌ ലോക്ക്‌ ചെയ്യാതെ അവള്‍ കിടക്കയിലേക്കിരുന്നു ..

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *