” ലൈറ്റണകച്ചേക്ക് ….” ഷാനു കൈയെത്തിച്ച് ലൈറ്റണച്ച ശേഷം ബെഡ്ലിലേക്ക് കിടന്നു … ബെഡ്ഡ് ലാംപിന്റെ നനുത്ത വെട്ടം മാത്രം മുറിയില്‍ പരന്നു … നിമിഷങ്ങള്‍ കടന്നുപോയി ….. വീണ്ടും ഒരു മിന്നല്‍ ജനല്‍പ്പാളികളെ തൊട്ടു പോയി … മോളിയോട് ചേര്‍ന്നാണ് ഉമ്മ കിടക്കുന്നത് എന്ന് ശ്വാസനിശ്വാസങ്ങളില്‍ നിന്ന് ഷാനുവിന് മനസ്സിലായി … “ഉമ്മാ ……” ഷാനു വിളിച്ചു പ്രതികരണമില്ല … “ജാസൂമ്മാ …..” ഇത്തവണ അവള്‍ വിളി കേട്ടു. ” ഹും…” “ന്നാലും ഇങ്ങളെന്ന പറ്റിച്ചില്ലേ ….” “ഹും… ” ” എന്തൊക്കെയായിരുന്നു എന്നോട് പറഞ്ഞത് …? ” എന്താ പറഞ്ഞത് …2″ ” ങ്ങക്കോര്‍മ്മയുണ്ടാവൂല്ല…” ദേഷ്യത്തോടെ ഷാനു പറഞ്ഞു. “ആ… ഞാനോര്‍ക്കണില്ല … ” ” ണ്ടാവൂല്ല…. ഇനി ഞാനും ഒന്നും ഓര്‍ക്കാതിരുന്നാല്‍ മതിയല്ലോ ….” ” ഇയ്യ് പറയാതെങ്ങനാ ഞാനറിയാ …” “വേണ്ട … അറിയണ്ട … “ഷാനു തിരിഞ്ഞു കിടന്നു… “ഷാനു ….” വിളി കേള്‍ക്കാത്ത പോലെ ഷാനു ഒന്നുകൂടി ചുരുങ്ങിക്കൂടി കിടന്നു… “ഷാ …….” അത് ഷാനുവിന് അവഗണിക്കാനായില്ല. കാരണം അത്രത്തോളം സ്നേഹം കൂടുമ്പോഴാണ് ഉമ്മ അങ്ങനെ വിളിക്കുക …
“ഉം…” ” വിളി കേള്‍ക്കെടാ ….” ചെറിയ കൊഞ്ചലോടെ അവനു നേരെ തിരിഞ്ഞ് അവള്‍ പറഞ്ഞു … ങ്ഹും…” ഷാനു മൂളി … ” സാധാരണ അങ്ങനെയല്ലല്ലോ ഇയ്യ് വിളി കേള്‍ക്കണത് …? ഇതെന്തു പറ്റി 2” ” ഷാ……” അവള്‍ വീണ്ടും വിളിച്ചു… ” പറ ജാസുമ്മാ …..” “അങ്ങനെ പോരട്ടെ … “ജാസ്മിന്‍ ശരീരം നേരെയാക്കി ഒന്നിളകി കിടന്നു … ” നേരത്തെ ഇയ്യെന്താ പറഞ്ഞു വന്നത് ….? പറ …7” “ആ… എനിക്കറിയില്ല …. DEBE] പറഞ്ഞത് … ” ” നിയ്ക്ക് ഓര്‍മ്മയില്ലാഞ്ഞിട്ട്ല്ലേ അന്നോട് പറയാന്‍ പറഞ്ഞത് … ” ” ആ… എനിയ്ക്കും ഓര്‍മ്മയില്ല ….” ഷാനു ഡിമാന്റിട്ടു … ” എന്നാല്‍ വേണ്ട … കിടന്നുറങ്ങാന്‍ നോക്ക് ….” പറഞ്ഞിട്ട് ജാസ്മിന്‍ തിരിഞ്ഞു കിടക്കാനൊരുങ്ങിയതും ഷാനു പെട്ടെന്ന് തിരിഞ്ഞു ഉമ്മയുടെ കയ്യില്‍ പിടിച്ചു … ” എന്താ ഓര്‍മ്മ വന്നോ….?” ചെറിയ ചിരിയോടെ അവള്‍ ചോദിച്ചു … “കളിയാക്കിക്കോ…. ആവശ്യം ന്റെ ആയിപ്പോയില്ലേ …” ” ഓര്‍മ്മ വന്നെങ്കില്‍ പറ … ” അവള്‍ തിടുക്കം കൂട്ടി … ” അത് … അത് , പുത്തന്‍ ബൈക്ക് കിട്ടിയാല്‍ മോളീനെ സുജാന്റിയുടെ ഡേ കെയറിലാക്കിയിട്ട് നമുക്ക് ചെമ്രയിലും എടയ്ക്കല്‍ ഗുഹയിലൊക്കെ പോകാമെന്ന് ജാസൂമ്മ പറഞ്ഞീരുന്നു ….” ” പുത്തന്‍ ബൈക്കോ ….?” ” ങ്ഹാ… ബുള്ളറ്റ് ….
പ്ലസ് ടൂ ജയിച്ചാല് …
” “എന്ന് പറഞ്ഞു …?” ” ങ്ഹാ… കൊറേയായി ….” “കൊറേയായതൊക്കെ ഇയ്യ് ഓര്‍ത്തിരിക്കുകയാണോ ?” “പിന്നെ ഇത് ഓര്‍ക്കാതിരിക്കുവാന്‍ പറ്റുമോ ….?” ” ന്നാ ഇയ്യ് അതോര്‍ത്തു കിടക്ക് … ഞാനുറങ്ങാന്‍ പോണ് ..” ജാസ്മിന്‍ വീണ്ടും കിടക്കാനാഞ്ഞു. “പ്ലീസ് ഉമ്മാ ….” ” എന്തേ ….?” “ഉപ്പയോട് ഒന്നു പറ ജാസൂമ്മാ ….” ” ദേ ഞാനൊരു കുത്തുവച്ചു തരും കേട്ടോ …..” ഷാനു ദേഷ്യത്തോടെ അവളുടെ കണ്ണിനു നേരെ രണ്ടു വിരല്‍ കുത്തുന്നതു പോലെ കാണിച്ചു. ” എന്നാല്‍ പിന്നെ അതാദ്യം ….” ജാസ്മിന്‍ ശരീരം നേരെയാക്കി കിടന്നു … ഷാനു സഹികെട്ട് തിരിഞ്ഞു കിടന്നു … നിമിഷങ്ങള്‍ കടന്നുപോയി … “ഷാനൂ…..” അവള്‍ വിളിച്ചു… അവന്‍ പ്രതികരിച്ചില്ല … “ഷാ…” “acm അങ്ങനെ വിളിക്കണ്ട ….” അവള്‍ വിളി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അവന്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു. ” അനക്കെത്ര വയസ്സായെടാ പൊട്ടന്‍ഷാനുൂ….?” സന്ദര്‍ഭോചിതമല്ലാത്ത ആ ചോദ്യം കേട്ട് ഷാനു ഒന്നമ്പരന്നു … അവനില്‍ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോള്‍ അവള്‍ തുടര്‍ന്നു … ” ഉപ്പയുടെ വീട്ടില്‍ നിന്ന് ഒരു കൊല്ലം , കൊറോണ കാരണം ഒരു കൊല്ലം , അങ്ങനെ മൊത്തം രണ്ട് വര്‍ഷം … അങ്ങനെ പതിനേഴും രണ്ടും പത്തൊമ്പതു വയസ്സ് ….” അവള്‍ ഒന്നു നിര്‍ത്തി തുടര്‍ന്നു …
