മരുന്നുണ്ടായിരുന്നു. പിന്നെ ഇന്‍ഹേലര്‍ കൊടുത്തു … “മാഷ് പറഞ്ഞു. ” മാഷ് വല്ലതും കഴിച്ചിരുന്നോ …?” ” ഞാന്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നു , ഒരെണ്ണം കഴിച്ചു. ഉമ്മ റൊട്ടിയും ചൂടു വെള്ളവും കഴിച്ചിരുന്നു … ” ” ഞാന്‍ ചപ്പാത്തിയും കുറുമയും കൊണ്ടുവന്നിട്ടുണ്ട് … “ജാസ്മിന്‍ പറഞ്ഞു … ” ഞാന്‍ ഉണ്ടാക്കിയിരുന്നു മോളെ … ” ” അത് സാരമില്ല …
കാസറോളിലാ , ഞാന്‍ കിച്ചണിലേക്ക് വെച്ചേക്കാം ” പറഞ്ഞു കൊണ്ട് ബാഗില്‍ നിന്ന് പാത്രങ്ങള്‍ എടുത്തു കൊണ്ട് ജാസ്മിന്‍ അടുക്കളയിലേക്ക് കയറി. രണ്ടു മുറിയും ചെറിയ ഹാള്‍, ചെറിയ സിറ്റട്ട്, ഇടത്തരം അടുക്കള.. അതായിരുന്നു ആ വീട് . മാഷും ഷാനുവും ഷാനുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജാസ്മിൻ കിച്ചണിലായിരുന്നു … ഇടയ്ക്ക് ഉറക്കം ഞെട്ടിയുണര്‍ന്ന മോളിയെ ഷാനു മറ്റേ മുറിയിലെ ബെഡ്ഡില്‍ കൊണ്ടുപോയി കിടത്തി. ” ഞാന്‍ ഉമ്മയുടെ മുറിയില്‍ കിടന്നോളാം, മാഷേ …”കിച്ചണില്‍ നിന്ന് ഹാളിലേക്കു വന്നു കൊണ്ട് ജാസ്മിന്‍ പറഞ്ഞു ” അത് വേണ്ടേ മോളെ … അവള്‍ക്ക് മറ്റാരും അടുത്ത് കിടക്കുന്നത് അത്ര പിടിക്കില്ല , മറ്റൊരാളുടെ ഗന്ധം പോലും അവള്‍ക്ക് ചില സമയങ്ങളില്‍ പിടിക്കില്ല … ” ജാസ്മിന്‍ പിന്നെ തര്‍ക്കത്തിനു നിന്നില്ല …
അവള്‍ ഫ്ലാസ്ക്കില്‍ ചൂടു വെള്ളവും മറ്റൊന്നില്‍ കട്ടന്‍ ചായയുമിട്ട് മാഷിന്റെ മുറിയിലേക്ക് വെച്ചു.
“നിങ്ങള്‍ കിടന്നോളൂ …..” മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് മാഷ് കസേരയില്‍ നിന്ന് എഴുന്നേറ്റു . പുറത്ത് മഴ വീണ്ടും ശക്തിയാര്‍ജ്ജിച്ചിരുന്നു … കൊള്ളിയാന്റെ മിന്നലൊളികള്‍ ജനല്‍പ്പാളികളില്‍ തൊട്ടുപോയി.
“കിടക്കാം ….” തട്ടം കൊണ്ടു തന്നെ ഇരു കൈകളുമുയര്‍ത്തി മുടി കെട്ടിക്കൊണ്ട് ജാസ്മിന്‍ പറഞ്ഞു. ഷാനു അത് കേട്ട ഭാവം നടിച്ചില്ല … ഒന്നുകൂടി അവനെ നോക്കിയ ശേഷം ജാസ്മിന്‍ മോള്‍ കിടക്കുന്ന മുറിയിലേക്ക് കയറി … ഷാനു ടേബിളിലിരുന്നെ ഫോണ്‍ എടുത്തു കൊണ്ട് കസേരയിലേക്ക് ചാഞ്ഞു. പ്ലസ് ടു പാസ്സായാല്‍ ഒരു പുതിയ ബൈക്ക് ഉപ്പയോട് പറഞ്ഞു വാങ്ങിത്തരാമെന്ന് പറഞ്ഞതാണ് ഉമ്മ … ഇപ്പോള്‍ ഉള്ളത് ഒരു പഴയ മോഡല്‍ ആക്റ്റീവയും വാഗണ്‍ ആര്‍ കാറും … രണ്ടും ഉപ്പ ഗള്‍ഫില്‍ നിന്ന് രണ്ടാം തവണ വന്നപ്പോള്‍ സെക്കന്റ് ഹാന്റ് വാങ്ങിയതാണ്, ആ തവണ വന്നപ്പോഴാണ് തന്നെ ഡ്രൈവിംഗും പഠിപ്പിച്ചത്. ആ സമയം കുറച്ചധികം കാലം ഉപ്പ നാട്ടിലുണ്ടായിരുന്നു. എട്ടാം ക്ലാസ്സ് വര ഈ വീട്ടില്‍ നിന്നാണ് താന്‍ പഠിച്ചിരുന്നത്. അതിനു ശേഷമാണ് കണിയാമ്റ്റയിലുള്ള ഉപ്പയുടെ തറവാടു വിഹിതം വഴക്കിട്ടു വാങ്ങി തരുവണയില്‍ താമസം തുടങ്ങിയത് … ഉപ്പയുടെ സുഹൃത്തുക്കളും മാഷുമല്ലാതെ ആരും തന്നെ ഹാസ് വാമിങ്ങിനോ അതിനു ശേഷമോ വന്നിട്ടില്ല … അതെന്താണെന്ന് പലയാവര്‍ത്തി ഉമ്മയോട് ചോദിച്ചിട്ടുണ്ടെങ്കിലും ഇതു വരെ വ്യക്തമായ ഒരുത്തരം കിട്ടിയിട്ടില്ല …. ഉപ്പ പാവമാണ്, എപ്പോള്‍ ഫോണ്‍ വിളിച്ചാലും ഉമ്മയെ നോക്കണം , ഉമ്മ പാവമാണ്, ഉമ്മയ്ക്ക് ആരും ഇല്ല എന്നൊക്കെ പറയാറാണ് പതിവ്. അതു പോലെ തന്നെ ഉമ്മയെ താന്‍ കെയര്‍ ചെയ്യാറുമുണ്ട്. തന്നോട് ദേഷ്യം കാണിക്കുമെങ്കിലും ഉമ്മ പാവവും പേടിത്തൊണ്ടിയുമാണെന്ന് ഷാനു ഓര്‍ത്തു. വീടു വാങ്ങിയ വകയില്‍ കുറേ കടങ്ങളുണ്ട് എന്ന് ഉമ്മ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കോളജിലേക്ക് പോകുമ്പോള്‍ ഒരു പുതിയ ബൈക്ക് ഉള്ളത് വല്ലാത്തൊരു അന്തസ്സ് തന്നെയാണ് … ആ… പഴഞ്ചന്‍ സ്‌കൂട്ടിയെങ്കില്‍ സ്കൂട്ടി … വെറുതെ ഉറക്കം കളയണ്ട .. ഷാനു കസേരയില്‍ നിന്ന് എഴുന്നേറ്റതും ഫോണ്‍ വൈബ്രേറ്റര്‍ ഇരമ്പി .. നോക്കിയപ്പോള്‍ ജാസിമ്മ കാളിംഗ് …. ങ്ഹും … വിളിക്കുന്നുണ്ട് , വെയ്റ്റിട്ടാല്‍ ചിലപ്പോള്‍ കാര്യം നടന്നേക്കും … ഷാനു വാതില്‍ക്കലേക്ക് നോക്കി. അവിടെ അവനെ നോക്കി മന്ദഹസിച്ചു കൊണ്ട് ജാസ്മിന്‍ നില്‍പ്പുണ്ടായിരുന്നു. ചെറിയ ഒരു ചമ്മലോടെ ഷാനു നിലത്തേക്ക് മുഖം താഴ്ത്തി .. “ഹാളിലെ ലൈറ്റ് ഓഫാക്കിയിട്ടു പോരാന്‍ വിളിച്ചതാ …” പറഞ്ഞു കൊണ്ട് ജാസ്മിന്‍ തിരിഞ്ഞു. ഹാളിലെ ലൈറ്റ് ഓഫാക്കി ജാസ്മിന് പിന്നാലെ ഷാനു ചെന്നു. കട്ടിലില്‍ ഭിത്തിയുടെ വശത്തേക്ക് ചരിഞ്ഞു മോളി കിടക്കുന്നു … ജാസ്മിന്‍ അവളുടെയടുത്തേക്ക് നീങ്ങിക്കിടന്നു. ഒന്ന് സംശയിച്ചു നിന്ന ശേഷം ഷാനു കട്ടിലിന്റെ ഇങ്ങേയറ്റത്ത് ഇരുന്നു.
