അവള്‍ ചിത്രത്തിലേക്ക് നോക്കി കുറച്ചു നേരം കിടന്നു. മനസ്സ് ചെറുതാകുന്നതും കൌമാരക്കാരിയുടെ ചാപല്യങ്ങളിലേക്കവയങ്ങനെ ചേക്കേറിത്തുടങ്ങിയതും അവളറിയുന്നുണ്ടായിരുന്നു … ചിന്തകളിലേക്ക് വെള്ളി വെളിച്ചം വീണപ്പോള്‍ അവളൊന്നു നടുങ്ങി … മുല്ലപപ്പൂുവെന്നാല്‍ ജാസ്മിനാണ് ….! ജാസ്മിനെന്നാല്‍ മുല്ലപ്പൂവാണ് …! ലവ് യു മുല്ലപ്പൂ ….! കനമാരപ്രണയം തുറന്നു പറഞ്ഞ പ്രണയിനിയുടെ മനം പോലെ അവള്‍ കുളിരണിഞ്ഞു … ബഡ്ഡ്റ് ലാംപിന്റെ മങ്ങിയ വെട്ടം പതിനാലാം രാവായി … രാപ്പനി പിടിച്ചവളേപ്പോലെ കിടക്കയില്‍ കിടന്നവള്‍ രോമാഞ്ചമണിഞ്ഞു … ഉള്ളം കൈയ്യിലും കാലടികളും വിയര്‍പ്പു നുര പൊട്ടുന്നതും ഇക്കിളി പടരുന്നതും ജാസ്മിന്‍ ഒരു മനോഹര സ്വപ്നത്തിലെന്നവണ്ണം അറിഞ്ഞു … ഒന്‍പതിലോ, പത്തിലോ പഠിക്കുമ്പോഴാണ് മുല്ലവള്ളിയുമായി ഷാനു ആദ്യം വന്നതെന്ന് അവളോര്‍ത്തു … അന്നു തുടങ്ങിയതാണോ റബ്ബേ അവനി ……? മുല്ലച്ചെടികളാണധികവും അവന്റെ ചെടികളില്‍ .. ഷാനു മുല്ലച്ചെടികളെ പരിപാലിക്കുന്നതും മണത്തു നോക്കുന്നതും അവളുടെ മനസ്സിലൂടെ ചിത്രങ്ങള്‍ കണക്കെ ഒരുപാടാവര്‍ത്തി ഓടിപ്പോയി … മുല്ലയെന്നാല്‍ ജാസ്മിനാണെന്ന് സ്‌കൂളില്‍ പഠിച്ചറിയാം, അതിനിത്ര ആന്തരാര്‍ത്ഥവും താനതറിയാന്‍ വൈകിയതും അവളെ വെകിളിപിടിപിച്ചുകൊണ്ടിരുന്നു .. അവന്റെ പ്രേമം മുല്ലയോടല്ല …. അവന്റെ പ്രേമം തന്നോടാണ്.. അത് മനസ്സിലാക്കാന്‍ ഒരു നൊടി പോലും അവള്‍ക്ക് വേണ്ടി വന്നില്ല … “ang മുല്ല വാടിയിരിക്കുന്നു..” അവനുമായി പിണക്കത്തിലായിരുന്നപ്പോള്‍ അവന്‍ പറഞ്ഞതും അവള്‍ക്ക് ഓര്‍മ്മ വന്നു … റബ്ബേ…. നീ തുണ…..
ഫോണ്‍ വീണ്ടും ഇരമ്പി ….
“മുല്ല ഇഷ്ടാ… പക്ഷേ അതിനേക്കാള്‍ എനിക്കിഷ്ടം…….” അവന്‍ പറഞ്ഞില്ലെങ്കിലും എന്താണെന്ന് അവള്‍ക്കറിയാമായിരുന്നു … “മുല്ലപ്പൂ ഭ്രാന്തന്‍…” കൌമാരക്കാരിയുടെ മനസ്സിളക്കത്തോടെ അവള്‍ ടൈപ്പ് ചെയ്ത് വിട്ടു … ” അല്ല , ………… ഭ്രാന്തന്‍. ” മറുപടി വന്നു .. അതും എന്താണെന്ന് അവള്‍ക്കറിയാമായിരുന്നു …
“ചങ്ങലക്കിടും ….” ” ചങ്ങലകള്‍ പൊട്ടിച്ചെറിയണം … ” അവന്റെ ആ മറുപടിയുടെ അര്‍ത്ഥവും അവള്‍ക്കറിയാമായിരുന്നു .. “കുതിരവട്ടത്തേക്കയക്കും ….” ” ഇതിന് മരുന്ന് അവിടില്ല … ” മരുന്നെന്താണെന്നും അവള്‍ക്കറിയാമായിരുന്നു .. ” ഷോക്കടിപ്പിക്കും … ” ” ന്നാലുമത് മാറൂലാ…” തന്നെ വല്ലാത്തൊരുന്‍മാദം വരിഞ്ഞു മുറുക്കുന്നത് അവള്‍ അനുഭവിച്ചു തുടങ്ങിയിരുന്നു … ആച ചാറ്റിംഗില്‍ ഒരു പ്രത്യേക അനുഭൂതി അവളും കണ്ടെത്തിത്തുടങ്ങിയിരുന്നു … ഒരുപാട് മറുപടികള്‍ അവനു കൊടുക്കാനായി മനസ്സൊരുങ്ങിയെങ്കിലും അങ്ങനെയങ്ങു കൈവിട്ടു കളിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല … “ന്നാ ഭ്രാന്തനായി നടക്കേണ്ടി വരും … ” ” ന്നാലും നിക്കിഷ്ടാ , ഈ ഭ്രാന്തൊരു സുഖാ …” വരികള്‍ക്കിടയിലൂടെയല്ലാതെ ഒരു വാക്കു പോലും ഷാനു പറഞ്ഞിട്ടില്ല, എന്നത് അവള്‍ ശ്രദ്ധിച്ചു… ക്ഷമയുള്ളവനാണവന്‍… ക്ഷമയുള്ളവനെ തോല്‍പ്പിക്കുക ദുഷ്ക്കരമാണ്… ഈ അവസ്ഥ തുടര്‍ന്നാല്‍ തനിക്കു വട്ടായിത്തീരും എന്ന് അവള്‍ക്ക് നിശ്ചയമായിരുന്നു… ” പകല്‍ വന്നു കിടക്കും… അങ്ങനെ ഭ്രാന്ത് മാറ്റാന്‍ നോക്ക് …
” ഒടുവില്‍ അവള്‍ മെസ്സേജ് വിട്ടു ” നോക്കാം ….” കുറച്ചു നേരം നിശബ്ദത …
” ഒരാഴ്ച ആ മരുന്ന് പരിക്ഷിക്കട്ടെ ….
കുറവില്ലേല്‍ …..?” ” കുറയും…” അവള്‍ മറുപടി കൊടുത്തു … ” ഇല്ലേല്‍ …..?” ” അതെന്തേ , പതിവങ്ങനെയല്ലല്ലോ …” ചായ ഗ്ലാസ്സിലേക്ക് പകരുന്ന അവളുടെയടുത്തേക്ക് അവന്‍ ചെന്നു… “ആ മണമങ്ങനെ ശരീരത്തു കിടന്നോട്ടെ …” അവന്‍ രാവിലെ തുടങ്ങിയെന്ന് അവള്‍ക്ക് മനസ്സിലായി … *ന്നാലിനി കുളിക്കയേ വേണ്ട … ” ” അതും ആലോചിക്കുന്നുണ്ട് …” അവന്‍ ചായക്കപ്പ് കയ്യിലെടുത്തു..
