ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഹന്ന “ടീ നിന്നെ…. ” എന്ന് പറയുമ്പോഴേക്കും സാറ ചിരിച്ച് കൊണ്ട് “ലവ് യു ചേച്ചി” എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.

അപ്പോഴേക്കും ഫിലിപ്പ് കാബിൻ ഡോർ തുറന്ന് ഉള്ളിലേക്ക് വന്നു. ഹന്ന ചാടി കസേരയിൽ നിന്ന് എഴുന്നേറ്റു.

ഫിലിപ്പ്:”മോളെ ബിസി ആണോ?”

ഹന്നയുടെ മുഖമെല്ലാം ചമ്മൽ കാരണം ചുമന്ന് തുടുത്ത് വന്നിരുന്നു.

ഹന്ന

അല്പം പതർച്ചയോടെ “അല്ല പപ്പാ.. ഞാൻ ഈ ഫയലുകൾ നോക്കി ഇരിക്കുകയായിരുന്നു”.

ഫിലിപ്പ്:”മോളുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത്?”

ഹന്ന മനസ്സിൽ സാറയെ ചീത്ത പറഞ്ഞ് കൊണ്ട്:”ഒന്നുമില്ല പപ്പാ. ഞാൻ ഒക്കെ ആണ്. വാ ഇരിക്ക് പപ്പാ”.

അവർ രണ്ട് പേരും ഇരുന്നു.

ഫിലിപ്പ്:”എങ്ങനെ ഉണ്ട് മോളെ കാര്യങ്ങൾ എല്ലാം? എല്ലാം ക്ലിയർ ആണോ?”

ഹന്ന:”പപ്പാ. കുറച്ച് സമയം കൊണ്ട് ഒന്നും അത്ര വ്യക്തമല്ല. പക്ഷേ ഒരു മാസത്തെ നോക്കിയത് വെച്ച് കുറച്ച് ഡിസ്ക്രിപ്പൻസികൾ കാണുന്നുണ്ട്. അതൊന്ന് അക്കൗണ്ടൻ്റും ആയി ചർച്ച ചെയ്യണം. പക്ഷേ ഇതിന് മുൻപിലത്തെ ഫയലുകൾ കൂടെ കണ്ടാലേ ഇവിടുത്തെ ഒരു സിസ്റ്റം മനസ്സിലാക്കാൻ സാധിക്കു. പക്ഷേ അത്ര ഒന്നും ചെയ്യാനുള്ള സമയം ഇപ്പൊൾ ഇല്ലല്ലോ”.

ഫിലിപ്പ്:”അതൊന്നും കുഴപ്പമില്ല മോളെ, ഒരു കാര്യം ചെയ്യാം. ഏകദേശം ഒരു 90% അക്കൗണ്ട്‌സും ഡിജിറ്റൽ ആണ്. പിന്നെ (ഒരു കള്ള ചിരിയോടെ) ടാക്സ് വെട്ടിക്കാൻ ഉള്ള കുറച്ച് അക്കൗണ്ട് ആണ് കടലാസിൽ മാത്രമായിട്ട് ഉള്ളത്”.

ഹന്നയും പുഞ്ചിരിച്ചു.

ഫിലിപ്പ്:”മോളുടെ കയ്യിൽ ലാപ്ടോപ് എടുത്തിട്ടുണ്ടോ?”

ഹന്ന:”ഇല്ല പപ്പാ, അത് എൻ്റെ വീട്ടിലാ”.

ഫിലിപ്പ്:”കുഴപ്പമില്ല. അതിന് നമുക്ക് പരിഹാരം ഉണ്ടാക്കാം. എന്തായാലും ഡിജിറ്റൽ ആയിട്ടുള്ള അക്കൗണ്ട്സ് എല്ലാം ഞാൻ മോൾക്ക് തരാം. അത് മോളുടെ സമയം പോലെ ഒന്ന് നോക്കി വെച്ചാൽ മതി. ബാക്കി എല്ലാം നമുക്ക് പിന്നെ ശരിയാക്കാം”.

ഹന്ന:”ശരി പപ്പാ. അങ്ങനെ ചെയ്യാം”.

ഫിലിപ്പ്:”എങ്കിൽ നമുക്ക് വീട്ടിൽ പോയാലോ? ഉച്ചയൂണ് കഴിഞ്ഞ് നിങ്ങൾക്ക് എന്തെല്ലാമോ ഷോപ്പിംഗ് ഒക്കെ ഉള്ളതല്ലേ”.

ഹന്ന:”ഓകെ പപ്പാ”.

ഉച്ചയൂണിന് മുൻപ് ഹന്ന ഒന്നുകൂടെ കുളിച്ചിട്ട്

ഉടുപ്പ് മാറി ഒരു ജീൻസും ടോപ്പും എടുത്ത് ഇട്ടു.

ഊണ് കഴിഞ്ഞ് ഹന്നയും ജോവും കൂടെ പുറത്തേക്ക് ഇറങ്ങാൻ നേരം ഫിലിപ്പ്, ഹന്നയുടെ ടോപ്പിൻ്റെ ഇടയിലൂടെ കാണുന്ന പൊക്കിളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചിട്ട് പറഞ്ഞു “ടാ ജോ, നിങ്ങൾ മാളിൽ വല്ലതും പോകുന്നുണ്ടെങ്കിൽ മോൾക്ക് ആപ്പിളിൻ്റെ ഏറ്റവും നല്ലൊരു ലാപ്ടോപ് നോക്കി മേടിച്ച് കൊടുക്കണം”.

ഹന്ന:”അയ്യോ അത് വേണ്ട പപ്പാ. വീട്ടിൽ ഉണ്ട്. ഞാൻ സമയം കിട്ടുമ്പോൾ പോയി എടുത്തോളാം”.

ഫിലിപ്പ്:”അതൊന്നും കുഴപ്പമില്ല മോളെ, ഇത് കമ്പനിക്ക് വേണ്ടിയും കൂടെ അല്ലേ”.

ജോ:”ശരി പപ്പാ. ഞങൾ മേടിച്ചോളാം”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ആദ്യം അവർ രണ്ട് മൂന്ന് ബ്യൂട്ടിക്കുകളിൽ കയറി കുറച്ച് ഷോപ്പിങ്ങിന് ശേഷം കോട്ടയം ലുലു മാളിൽ എത്തി. അവിടെ എത്തി ഒന്ന് രണ്ട് കടകളിൽ എല്ലാം കയറി കഴിഞ്ഞിട്ട് ജോ പറഞ്ഞു “അന്നേ. സമയം ഒരുപാട് പോകുന്നു. മേടിക്കാൻ ഇനിയും ഒരുപാട് ഉണ്ട്. നമുക്ക് രണ്ടായി നടന്ന് മേടിച്ചാലോ?”.

ഹന്ന:”കുഴപ്പമില്ല ഇച്ഛാ. പക്ഷേ എനിക്ക് ഇപ്പൊൾ തന്നെ ഒരുപാടായി. ഇനിയും വേണോ?”

ജോ:”നമ്മുടെ ട്രിപ്പിന് വേണ്ട കുറച്ച് സ്പെഷ്യൽ ഡ്രസ്സുകൾ കൂടെ വേണം. തനിക്ക് ഷോർട്ട് ഡ്രസ്സ്, വെസ്റ്റേൺ ടൈപ്പ് ഡ്രസ് എല്ലാം ഇഷ്ടമാണോ?”

ഹന്ന:”ഇഷ്ടക്കേട് ഒന്നുമില്ല. ഓവർ ആവാതിരുന്നാൽ മതി. എനിക്ക് ഷോർട്ട്സും, മിനി സ്കർട്ടും എല്ലാം ഇടാൻ ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ വീട്ടിൽ മമ്മി സമ്മതിക്കില്ല. നാട്ടുകാര് വല്ലതും പറയും എന്ന് പറഞ്ഞ് ചീത്ത പറയും. പിന്നെ ഇടക്ക് എന്തെങ്കിലും മൂഡൗട്ട് ഒക്കെ ആയിരിക്കുമ്പോൾ കുറച്ച് സ്റ്റൈലിഷ് ഗൗൺ ഒക്കെ ഇട്ട് ഇറങ്ങി ആളുകൾ

ഒക്കെ ഒന്ന് വായിക്കുന്നത് കാണുമ്പോൾ കുറച്ച് സന്തോഷമാകും, അങ്ങനെ അത് വിഷമം അങ്ങ് മാറും”.

Leave a Reply

Your email address will not be published. Required fields are marked *