ഹന്നയുടെ ദുരിതം – 2 7അടിപൊളി  

നേരെ നിൽക്കുമ്പോൾ തന്നെ പൊക്കിള് കാണുന്ന ആ ടോപ് ഇട്ട് ഹന്ന സ്ട്രെച്ച് ചെയ്യുന്ന സീനൊന്ന് മനസ്സിൽ കണ്ടു ഫിലിപ്പ്.

സാറാമ്മ ജോവിനെ നോക്കി “നിങ്ങൾ എന്നിട്ട് നാളെ തന്നെ പോകുവാണോ, നിങ്ങളുടെ ട്രിപ്പിന്?”

ജോ:”അതേ മമ്മി, നാളെ വൈകുന്നേരത്തിന് ആണ് ടിക്കറ്റ്”.

സാറാമ്മ:”അത് എല്ലാം കഴിഞ്ഞ് ഇനി വിരുന്നു പോകാൻ എപ്പോഴാ സമയം?”

ജോ:”പിന്നേ, വിരുന്ന് പോകാൻ ഒന്നും എനിക്ക് വയ്യ. എല്ലാവരെയും കല്യാണത്തിന് കണ്ടതല്ലേ. അത് മതി. ആകെ ഒരാഴ്ച ആണ് ലീവ്. അതിൽ മൂന്ന് ദിവസം ഇപ്പൊൾ തന്നെ കഴിഞ്ഞു. ഇനി തട്ടി കൂട്ടി ഉള്ള ഈ ട്രിപ്പ് തന്നെ ഒപ്പിക്കാൻ ഞാൻ പെട്ട പാട്”.

സാറാമ്മ:”ട്രിപ്പിന് പിന്നെയും പോകാം, കല്യാണം കഴിഞ്ഞാൽ വിരുന്ന് പോകുന്നത് ഒരു ആചാരം ആണ്”.

ജോ:”ട്രിപ്പ് കഴിഞ്ഞ് ഞാൻ പോയി കഴിഞ്ഞ് മമ്മിയും പപ്പയും കൂടെ അന്നയെ കൂട്ടി കൊണ്ട് വിരുന്ന് പൊയ്ക്കോ”.

സാറാമ്മ ദേഷ്യത്തോടെ ജോവിനെയും പിന്നെ ഹന്നയെയും നോക്കിയിട്ട് ഉള്ളിലേക്ക് കയറി പോയി. ഹന്നയ്ക്ക് ആകെ വിഷമമായി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ജോ കുളി കഴിഞ്ഞ് വന്നപ്പോൾ പാർട്ടിക്ക്

പോകുമ്പോൾ ഇടാൻ ഉള്ള ഒരു സാരി എല്ലാം എടുത്ത് വെച്ചിട്ട്, ഹന്ന കുറെ പറഞ്ഞ് നോക്കി ട്രിപ്പിന് പോകേണ്ട, പകരം മമ്മി പറഞ്ഞത് പോലെ വിരുന്നിനു പോകാം എന്നെല്ലാം. പക്ഷേ എത്ര പറഞ്ഞിട്ടും ജോ സമ്മതിച്ചില്ല. അവസാനം ജോ പറഞ്ഞു “ഞാൻ മമ്മിയെ പറഞ്ഞ് സമ്മതിപ്പിച്ച് മമ്മി സന്തോഷത്തോടെ പൊയ്ക്കോ എന്ന് പറഞാൽ കുഴപ്പമില്ലല്ലോ”.

ഹന്ന സമ്മതിച്ചു. എന്നിട്ട് അവൾ കുളി എല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും ജോ പാൻ്റ്സും ഷർട്ടും എല്ലാം ഇട്ട് ഏകദേശം റെഡി ആയി കഴിഞ്ഞിരുന്നു. അവൻ പറഞ്ഞു “നീ റെഡി ആയിക്കോ, ഞാൻ അപ്പോഴേക്കും താഴെ പോയി സാറാമ്മയെ ഒന്ന് സോപ്പ് ഇട്ടിട്ട് വരട്ടെ”. അതും പറഞ്ഞ് അവൻ താഴേക്ക് പോയി. പുറകെ അവൾ വാതിൽ കുറ്റി ഇട്ടിട്ട് ബാത്രോബ് മാറ്റി ഷഡ്ഡിയും ബ്രായും എടുത്ത് ഇട്ടു. അത് കഴിഞ്ഞ് അടിപ്പാവാട എടുത്ത് ഇടാൻ നേരത്താണ് വാതിലിൽ ആരോ മുട്ടുന്നത്. ജോ ആയിരിക്കും എന്ന വിചാരിച്ച് അവൾ വീണ്ടും ബാത്റോബ് എടുത്ത് ഇട്ട് പോയി വാതിൽ തുറന്നു. പക്ഷേ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നത് ദിയയും മിയയും ആയിരുന്നു.

ദിയ:”ഹാവൂ, ഞങ്ങൾ വരുമ്പോഴേക്കും ചേച്ചി റെഡി ആയി കഴിയുമോ എന്ന ടെൻഷനിൽ ആയിരുന്നു ഞങ്ങൾ. ഇതിപ്പോ പെർഫെക്റ്റ് ടൈമിംഗ് ആയല്ലോ”.

അവരെ കണ്ട് സന്തോഷത്തോടെ ഹന്ന “നിങ്ങൾ എന്താ ഈ സമയത്ത്. ശരിക്കും ഞാൻ സർപ്രൈസ് ആയി പോയല്ലോ. വാ വാ. ഉള്ളിലേക്ക് കയറി വാ”.

അവർ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കയറി.

മിയ:”ചേച്ചിക്ക് ഇടാനുള്ള ഉടുപ്പും കൊണ്ട് വന്നതാ ഞങ്ങൾ”.

ഹന്ന അത്ഭുതത്തോടെ “അയ്യോ, ഞാൻ ഇടാൻ വേണ്ടി ഒരു സാരി എടുത്ത് വെച്ചിരുന്നു”.

ദിയ:”അതെല്ലാം അവിടെ ഇരുന്നോട്ടെ. എങ്ങനെ ഉണ്ട് ഞങ്ങളുടെ ഉടുപ്പ് ഇഷ്ടപ്പെട്ടോ?”

ദിയയും മിയയും തിരിഞ്ഞും നിവർന്നും എല്ലാം അവളുടെ മുൻപിൽ ഫാഷൻ ഷോ പോലെ ചിരിച്ച് കൊണ്ട് കാണിച്ചു. അവർ ഇട്ടിരുന്നത് വെള്ള കളർ കോക്ക്ടൈൽ ഗൗൺ ആയിരുന്നു. അവർക്ക് അത് നന്നായിട്ട് ഇണങ്ങുന്നുണ്ടായിരുന്നു.

ഹന്ന:”നല്ല രസമുണ്ട്. നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്”.

ദിയ:”അപ്പൊൾ ചേച്ചിക്ക് വേണ്ടി ഞങൾ മേടിച്ചതും ചേച്ചിക്ക് ഇഷ്ടപ്പെടും. ഇന്ന് നമ്മൾ മൂന്ന് പേരും ഇതൊക്കെ ഇട്ട് ഒരു കലക്ക് കലക്കും, നോക്കിക്കോ”.

ഹന്ന:”അതിന് നിങ്ങൾക്ക് എൻ്റെ സൈസ് എല്ലാം എങ്ങനെ അറിയാം?”

മിയ:”അതെല്ലാം ഞങ്ങൾ സാറയെ വിളിച്ച് ചോദിച്ച് അറിഞ്ഞു”.

ഹന്ന അമ്പുത്തോടെ “ഹേ, നിങ്ങൾക്ക് സാറയെ എങ്ങനെ പരിചയം?”

മിയ:”അതൊക്കെ കല്യാണത്തിൻ്റെ അന്നേ ഞങൾ കമ്പനി ആയതല്ലേ. ഞങ്ങൾ എല്ലാം ഒരേ വൈബ് അല്ലേ, ഞങ്ങൾ പെട്ടെന്ന് തന്നെ സെറ്റ് ആയി. ഇനി ചേച്ചിയേയും ഞങ്ങൾക്ക് സെറ്റ് ആക്കി എടുക്കണം”.

ഹന്ന ചിരിച്ച് കൊണ്ട് അവരുടെ കയ്യിൽ നിന്ന് കവർ മേടിച്ച് തുറന്ന് നോക്കി. ഉള്ളിൽ മനോഹരമായ ഒരു സിൽക് പോലത്തെ ഒരു ചുമന്ന ഡ്രസ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *