ഹന്നയുടെ ദുരിതം – 2 7അടിപൊളി  

പക്ഷേ കാറിൽ കയറാൻ നേരം ജോ ദിയയും മിയയും കേൾക്കാതെ ചോദിച്ചു “അന്നേ, ഇത്രയും സെക്സി ആയ ഒരു ഉടുപ്പിട്ട് പോകണോ? മര്യാദയ്ക്ക് ഉള്ളവന് വരെ ഇപ്പൊൾ നിന്നെ കണ്ടാൽ ഒരു കോതി തോന്നും. അപ്പൊ ആ ചെറ്റയെ നിനക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലോ?”

ഹന്ന:”അതൊക്കെ ഞാൻ നോക്കിക്കോളാം ഇച്ഛ. ആ ഡയറി കിട്ടുന്നത് വരെ അവൻ്റെ കണ്ണിലും മനസ്സിലും ഞാൻ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അതിന് ഇത് ആവശ്യമാ. ഇതാവുമ്പോൾ അവൻ്റെ കണ്ണുകൾക്ക് മാത്രം വിരുന്നായി എനിക്ക് അവനെ നിയന്ത്രിക്കാൻ കഴിയും. ഇല്ലെങ്കിൽ അവനെ നിയന്ത്രിക്കാൻ ചിലപ്പോൾ എനിക്ക് അടുത്ത് ഇടപഴുകേണ്ടി വന്നാലോ?”

അത് ശരിയാണെന്ന് ജോവിനും തോന്നി.

ജോ:”എങ്കിൽ ശരി. ഞാനും അവരും പുറത്ത് തന്നെ ഉണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി”.

ഹന്ന ചിരിച്ച് കൊണ്ട് “അങ്ങനെ ഒരു ജീവിയെ പേടിച്ച് എനിക്ക് വിളിച്ച് കൂവേണ്ടി വരുമെന്ന് തോന്നുന്നുണ്ടോ”.

ജോ അവളെ സ്നേഹത്തോടെ

ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്ത് കൊണ്ട് പറഞ്ഞു “എനിക്കറിയാം നിനക്ക് അവനെ കൈകാര്യം ചെയ്യാൻ പറ്റുമെന്ന്. എന്നാലും എനിക്ക് ഒരു ആധി ഉണ്ടാവില്ലേ. ഞാൻ എന്തായാലും വെളിയിൽ തന്നെ നിൽക്കാം”.

ഹന്ന:”അതെനിക്കറിയാം ഇച്ഛാ. പക്ഷേ പേടിക്കണ്ട. ഞാൻ അവനെ ശ്രദ്ധിച്ചോളാം. പിന്നെ പുറത്ത് തന്നെ നിൽക്കേണ്ട. കുറച്ച് മാറി നിന്നാൽ മതി. അല്ലെങ്കിൽ ആരെങ്കിലും കണ്ടാലോ”.

വർഗീസിൻ്റെ വീടിൻ്റെ ഒരു 200 മീറ്റർ മാറ്റി ജോ വണ്ടി ഒതുക്കി.

ജോ:”സൂക്ഷിക്കണേ അന്നേ”.

ദിയ:”അതേ ചേച്ചി, എന്തെങ്കിലും പ്രശ്നം തോന്നിയാൽ, പ്ലാൻ ഒന്നും നോക്കണ്ട, എടുത്തിട്ട് പൊട്ടിച്ചോ അവനെ. ബാക്കി എല്ലാം നമുക്ക് വരുന്നിടത്ത് വെച്ച് നോക്കാം”.

മിയ:”ചേച്ചിയുടെ സുരക്ഷയേക്കാളും വലുതല്ല ഒന്നും”.

ഹന്ന ഒരു പുഞ്ചിരിയോടെ “പേടിക്കണ്ട. ഞാൻ സൂക്ഷിച്ച് കാര്യങ്ങള് കൈകാര്യം ചെയ്തോളാം. അവൻ്റെ മൊബൈലിൻ്റെ പാസ്‌കോഡും, ആ ഡയറിയും കിട്ടിയാൽ ഞാൻ അപ്പൊൾ തന്നെ വിളിക്കാം. അപ്പൊൾ മാത്രം അങ്ങോട്ട് വന്നാൽ മതി. അതുവരെ ടിവി കാണിച്ചോ വല്ലതും ഞാൻ അവനെ ഡിസ്ട്രാക്റ്റ് ചെയ്തോളാം”.

ഹന്ന കാറിൽ നിന്നിറങ്ങി അയാളുടെ വീട് ലക്ഷ്യമായി നടന്നു. ജോ സംഘടിപ്പിച്ച് കൊടുത്ത മരുന്ന് സുരക്ഷിതമായി അവൾ അവളുടെ ചെറിയ ഹാൻഡ്ബാഗിൽ ഒളിപ്പിച്ച് വെച്ചിരുന്നു.

അയാളുടെ വീട്ടിലെ ബെൽ അടിക്കുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അവൾക്ക് കേൾക്കാമായിരുന്നു. കുറച്ച് കഴിഞ്ഞ് അയാള് ഒരു വൃത്തികെട്ട ചിരിയുമായി വന്ന് വാതിൽ തുറന്നു. അവളെ കണ്ടതും “എൻ്റെ മോള് വന്നോ? (അവളുടെ കൈ പിടിച്ച് പെട്ടെന്ന് അകത്തേക്ക് വലിച്ച് കയറ്റി കൊണ്ട്) വേഗം ഇങ്ങ് കേറി

വാ പെണ്ണെ, ആരെങ്കിലും കാണുന്നതിന് മുമ്പ്” എന്ന് പറഞ്ഞു.

അവൾ അയാളുടെ വലിയിൽ നേരെ പോയി അയാളുടെ നെഞ്ചില് ഇടിച്ചാണ് നിന്നത്. അയാൾ അപ്പൊൾ തന്നെ അവളെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

വർഗീസ്:”എത്ര നേരമായി ഞാനിവിടെ ക്ഷമ കെട്ട് ഇരിക്കുവാണെന്നോ?”

ഹന്ന ചെറുതായി അയാളുടെ കൈയിൽ നിന്ന് മാറാൻ ശ്രമിച്ച് കൊണ്ട് “ഞാൻ എന്ത് ചെയ്യാനാ ജോ പോയാലല്ലേ എനിക്ക് ഇറങ്ങാൻ പറ്റു. ഞാൻ മെസ്സേജ് അയച്ചതല്ലേ?”

അയാൾ കുനിഞ്ഞ് അവളുടെ ചുണ്ടുകൾ വായിലാക്കാൻ നോക്കിയപ്പോൾ അവൾ അയാളെ തള്ളി മാറ്റി.

ഹന്ന:”എന്താ അങ്കിൾ ഇത്? വീട്ടിൽ വന്ന് കയറിയ എന്നോട് ഒന്ന് ഇരിക്കാൻ പോലും പറയാതെയാണോ ഇങ്ങനെ ഒക്കെ”. അയാള് അല്പം ഒന്ന് മാറിയപ്പോൾ ആണ് അവൾ, അയാളുടെ കോലം കാണുന്നത്. അയാളുടെ ദേഹത്ത് ആകെ ഒരു ലുങ്കി മാത്രമാണ് ഉണ്ടായിരുന്നത്.

വർഗീസ് ചിരിച്ച് കൊണ്ട് “സോറി മോളെ, ഞാൻ മോളെ കണ്ട സന്തോഷത്തിൽ അതൊക്കെ അങ്ങ് മറന്ന് പോയി. വാ നമുക്ക് ബെഡ്റൂമിലേക്ക് ഇരിക്കാം”.

ഹന്ന വശ്യമായി പുഞ്ചിരിച്ച് കൊണ്ട് “തീരെ ക്ഷമ ഇല്ലല്ലേ അങ്കിളിനു, തൽക്കാലം നമുക്ക് ഈ ഹാളിൽ ഇരിക്കാം. സമയം ഉണ്ടല്ലോ. ഞാൻ രാത്രിയെ വീട്ടിൽ എത്തു എന്നാ പറഞ്ഞിരിക്കുന്നത്”.

Leave a Reply

Your email address will not be published. Required fields are marked *