ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ജോ:”നിൻ്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ, അങ്ങനെ ആവട്ടെ. പക്ഷേ അവൻ എങ്ങാനും നിൻ്റെ ദേഹത്ത് തൊട്ടാൽ, ഒന്നും നോക്കേണ്ട, എടുത്തിട്ട് പൊട്ടിച്ചോ. ബാക്കി ഞാൻ നോക്കിക്കോളാം”.

ഹന്ന ജോവിനെ നോക്കാതെ അലമാരിയില് ഉടുപ്പ് എല്ലാം എടുത്ത് വെക്കുന്ന ഭാവത്തിൽ തിരിഞ്ഞു. ഇന്ന് അയാള് തൻ്റെ മുലയിൽ വരെ കയറി പിടിച്ച കാര്യം ഹന്ന ജോവിനോട് പറഞ്ഞില്ല. വെറുതേ അത് പറഞ്ഞ് ജോവിനെ വിഷമ്മിപ്പിക്കേണ്ട എന്ന് അവൾ കരുതി. അന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളും, ദിയയ്ക്കും മിയയ്ക്കും സംഭവിച്ച കാര്യങ്ങളും എല്ലാം കേട്ടപ്പോൾ തന്നെ ജോവിന് എത്ര വിഷമം വന്നു എന്ന് അവൾ കണ്ടതാണ്. ഇനി എന്ത് നടന്നാലും അതിന് ഉത്തരവാദിത്തം തനിക്ക് മാത്രമാണ്, അത് കൊണ്ട് ഇനി അയാള് എത്ര അതിരു കടന്നാലും ജോവിനോട് പറഞ്ഞ് വിഷമിപ്പിക്കില്ല എന്നവൾ തീരുമാനിച്ചിരുന്നു.

ഹന്ന:”ഇല്ല ഇച്ഛാ. പേടിക്കേണ്ട.

അയാള് എന്നെ തൊടില്ല. അത് ഞാൻ ഏറ്റു”.

ഹന്ന മനസ്സിൽ, അയാൾ അതിരു കടക്കാതെ എങ്ങനെയും തടഞ്ഞേ പറ്റു എന്ന് പറയുമ്പോഴും, അവളുടെ മനസ്സിൻ്റെ ഏതോ ഒരു കോണിൽ അയാള് അതിരു കടന്നപ്പോൾ കിട്ടിയ ആ ഹരവും സുഖവും അവളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

രാത്രി എല്ലാവരും കൂടെ അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ഫിലിപ്പ് എവിടെയെല്ലാം പോയി എന്ന് ചോദിച്ചു.

ജോ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞ് കഴിഞ്ഞ് വർഗീസ് അങ്കിളിൻ്റെ വീട്ടിലും പോയി എന്ന് പറഞ്ഞു.

സാറാമ്മ:”ഞാൻ പറഞ്ഞതല്ലേ, അവൻ്റെ വീട്ടിൽ പോയില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന്. പിന്നെ എന്തിനാ ഇന്ന് തന്നെ ധൃതി പിടിച്ച് പോയത്?”

ജോ:”അതൊന്നുമല്ല മമ്മി. ജോസഫ് അങ്കിളിൻ്റെ വീട്ടിൽ പോയി തിരിച്ച് വന്നത് അത് വഴിയാ. എങ്കിൽ പിന്നെ അവിടെയും കൂടെ അങ്ങ് കയറിയാൽ ആ പണി കൂടെ അങ്ങ് കഴിയുമല്ലോ എന്ന് വിചാരിച്ചു”

സാറാമ്മ ഒന്നും മിണ്ടിയില്ല.

ഹന്ന ധൈര്യം സംഭരിച്ച് എന്നാൽ അല്പം ഭയത്തോടെ ചോദിച്ചു “മമ്മിക്ക് ആ അങ്കിളിനെ ഇഷ്ടമല്ലേ?”

സാറാമ്മ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു “ഇഷ്ടമല്ലയ്ക ഒന്നുമില്ല. എൻ്റെ കസിൻ ആണ്. അതായത് എൻ്റെ അച്ചൻ്റെ അനിയൻ്റെ ഒരേഒരു മകൻ. പക്ഷേ ചെറുപ്പത്തിലെ അവൻ ഒരു കുരുത്തം കെട്ടവൻ ആയിരുന്നു. അവനെ പ്രസവിച്ചതോടെ മോളിമമ്മി പോയി. അവൻ്റെ കാര്യം ഓർത്ത് ആദി കയറിയാണ് പേരപ്പനും മരിച്ചത്. പിന്നെ പേരപ്പന്റെ സ്വത്ത് എല്ലാം അവൻ്റെ പേരിലായി. അതും കൂടെ ആയപ്പോൾ പൂർത്തി ആയി. പേരപ്പനും, അപ്പൻ്റെ അപ്പനും എല്ലാം കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് മുഴുവൻ അവൻ കള്ള് കുടിച്ചും കറങ്ങി

നടന്നും ധൂർത്തടിച്ച് കളഞ്ഞ് കൊണ്ടിരിക്കുകയാണ്. ചോദിച്ചാൽ പറയും, ഞാൻ ഒറ്റ തടി ആണ്. എൻ്റെ കാലശേഷം ഈ സ്വത്തൊന്നും ആർക്കും കൊടുക്കാനില്ല. അത് കൊണ്ട് ഞാൻ ഒറ്റക്ക് ആസ്വദിച്ച് ജീവിച്ച് മരിക്കുമെന്ന് പറഞ്ഞ് നടക്കുവാ. എല്ലാം അവൻ വിറ്റ് തുലച്ചു. ആകെ ബാക്കി ഉണ്ടായിരുന്ന മൂന്നാറിലെ തേയില തോട്ടവും എസ്റ്റേറ്റും അവൻ കഴിഞ്ഞ വർഷം വിറ്റു. ഇപ്പൊ അതിൻ്റെ കാശും ബാങ്കിൽ ഇട്ട് അത് തിന്ന് കൊണ്ട് ജീവിക്കുന്നു. ഇനി എൻ്റെ പേരപ്പൻ കൊടുത്തതിൽ ബാക്കി ഉള്ളത് ആ വീടും അവൻ്റെ ബാങ്കിൽ കിടക്കുന്ന കാശും മാത്രമാണ്”.

ഫിലിപ്പ്:”ഏത് വീട്? മൂന്നാറിലെഎസ്റ്റേറ്റ് വിൽക്കാൻ കാലതാമസം വന്നപ്പോൾ, അവന് ആംസ്റ്റർഡാമിൽ ട്രിപ്പ് പോകാൻ ഒരു 20 ലക്ഷം കടം വേണമെന്ന് പറഞ്ഞ് എൻ്റെ അടുത്ത് വന്നിരുന്നു. ഒറ്റ രൂപ പോലും ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞു. അതിൻ്റെ വാശിക്ക് വീടിൻ്റെ ആധാരം വെച്ചാണ് അവൻ ട്രിപ്പ് പോയത്. എസ്റ്റേറ്റ് വിറ്റ് കഴിഞ്ഞപ്പോൾ വീടിൻ്റെ ആധാരം തിരിച്ചെടുത്തോ എന്ന് എനിക്കറിയില്ല. പക്ഷേ അവൻ്റെ സ്വഭാവം വച്ച് അതിന് സാധ്യതയില്ല. ബാങ്കിൽ നിന്ന് പലിശ തനിയെ അങ്ങ് പോകുന്നത് കൊണ്ട് അവൻ അതിനെ പറ്റി ചിന്തിക്കുന്ന് പോലുമുണ്ടാവില്ല”.

സാറാമ്മ:”ഓ, അതും അപ്പൊൾ അവൻ കളഞ്ഞ് കുടിക്കുമല്ലേ. പാവം പേരപ്പൻ. എന്തൊരു നല്ലൊരു മനുഷ്യനായിരുന്നു, എന്നിട്ടും ഇങ്ങനൊരു വിത്താണല്ലൊ ഉണ്ടായത്. പേരപ്പനെ ഓർത്ത് മാത്രമാ ഞങ്ങൾ അവനെ വീടിൻ്റെ പരിസരത്തിൽ എങ്കിലും അടുപ്പിക്കുന്നത്”.

Leave a Reply

Your email address will not be published. Required fields are marked *