ജോ:”നിങ്ങളുടെ പ്ലാൻ എല്ലാം കഴിഞ്ഞോ”
ദിയയും മിയയും ഓരോ 👍 കാണിച്ചു.
ഹന്ന:”എല്ലാം റെഡി ഇച്ഛാ” എന്ന് പറഞ്ഞു.
ജോ കൈ തിരുമ്മി കൊണ്ട് “അപ്പൊൾ ഇനി എൻ്റെ പ്ലാൻ”. അവിടെ കരുതിയിരുന്ന ഒരു ബക്കറ്റ് വെള്ളം ജോ അയാളുടെ തലയിലൂടെ കമത്തി. അയാള് മെല്ലെ ബോധം തെളിഞ്ഞ് വന്ന് തുടങ്ങിയപ്പോൾ ജോ കൈ വീശി ആഞ്ഞ് ഒരെണ്ണം അയാളുടെ കവിളത്ത് വെച്ച് കൊടുത്തു. അയാള് ഉറക്കെ കരഞ്ഞ് കൊണ്ട് ഭയന്ന് ചുറ്റും നോക്കി. മുൻപിൽ പുഞ്ചിരിയോടെ കട്ടിലിൽ ഇരിക്കുന്ന മൂന്ന് പെണ്ണുങ്ങളെ ആണയാൾ ആദ്യം കണ്ടത്. അയാൾക്ക് താൻ എവിടെയാണെന്നോ എന്താണെന്നോ ഒന്നും മനസ്സിലായില്ല. ഭയത്തോടെ ചുറ്റും നോക്കിയപ്പോൾ രൗദ്രഭവത്തിൽ നിൽക്കുന്ന ജോവിനെ കണ്ട് അയാൾ ഭയന്ന് നിലത്തേക്ക് വീണു പോയി.
വർഗീസ്:”ജോ… മോ… മോനേ.. മോൻ എപ്പോ വന്നു?.. ഞാ.. ഞാനൊന്ന് മയങ്ങി പോയി”.
ജോവിൻ്റെ അടുത്ത അടി അയാളുടെ കരണത്ത് വീണു. വർഗീസ് പിടഞ്ഞ് ജോവിൽ നിന്ന് അകന്ന് മാറാൻ നോക്കി.
വർഗീസ്:”മോനേ ഡാ.. നിൻ്റെ അങ്കിൾ ആണ് ഞാൻ.. അപ്പൻ്റെ സ്ഥാനമാണ് എനിക്ക്..
ഇങ്ങനെ ഒന്നും ചെയ്യല്ലേ”.
ജോവിൻ്റെ തൊഴി കൊണ്ട് അയാള് തെറിച്ച് വീണു. അയാള് തപ്പി തടഞ്ഞ് എഴുന്നേറ്റ് പെണ്ണുങ്ങളെ നോക്കി കരഞ്ഞ് കൊണ്ട് പറഞ്ഞു “മോളെ… മക്കളേ… നിങ്ങളെങ്കിലും പറ, അങ്കിളിനെ ഒന്നും ചെയ്യല്ലേ എന്ന്”.
ഹന്ന ദിയയെയും മിയയെയും നോക്കി പറഞ്ഞു “ഇന്നത്തോടെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഈ വിഷജന്തുവിൻ്റെ ചാപ്റ്റർ നിങ്ങൾ ക്ലോസ് ചെയ്യണം. ഇനി ഒരിക്കലും ഇയാളുടെ പേര് കേട്ടാലോ, ഇയാളെ കണ്ടാലോ നിങ്ങളുടേയുള്ളിൽ ഭയം വരരുത്. അതിന് എന്താ വേണ്ടത് എന്ന് വെച്ചാൽ നിങ്ങൾ ചെയ്തോ. കൊല്ലണമെങ്കിൽ കൊന്നോ. ബാക്കി ഞങ്ങൾ നോക്കിക്കോളാം. നിങ്ങള് ബാക്കി വെക്കുകയാണെങ്കിൽ ബാക്കി ഞാൻ കൊടുത്തോളാം”.
ജോ ചിരിച്ച് കൊണ്ട് “അതും കഴിഞ്ഞ് ബാക്കി ഉണ്ടെങ്കിൽ എൻ്റെ ഭാര്യയെയും പെങ്ങന്മാരെയും തോട്ടതിനുള്ളത് ഞാൻ കൊടുത്തോളാം”.
വർഗീസ് മരണത്തെ മുൻപിൽ കണ്ട് അവരെ മാറി മാറി ഭയത്തോടെ നോക്കി. ദിയയും മിയയും തൻ്റെ അടുത്തേക്ക് അലറി കൊണ്ട് ഓടി വരുന്നത് കണ്ട് അയാള് കരഞ്ഞ് കൊണ്ട് പുറകോട്ട് ഇഴഞ്ഞ് നീങ്ങാൻ ശ്രമിച്ചു.
ഒരു മണിക്കൂറോളം കഴിഞ്ഞാണ് അവർ നിർത്തിയത്. വർഗീസിൻ്റെ ദേഹത്ത് ചതവില്ലാത്ത ഒരിഞ്ച് സ്ഥലം ബാക്കി ഉണ്ടായിരുന്നില്ല. മുഖമെല്ലാം ഇരുണ്ട് നീര് വെച്ചിരുന്നു. മുക്കിൽ നിന്നും വായിൽ നിന്നുമെല്ലാം ചോര ഒലിച്ചു വരുന്നുണ്ടായിരുന്നു. പാതി ചത്ത അവസ്ഥയിൽ കിടന്ന അവനെ നോക്കി ഹന്ന പറഞ്ഞു “ഇനി നീ കുറേ നാള് ഇഴഞ്ഞ് നടക്ക്. എന്നിട്ട് തല പൊക്കിയിട്ട് വീണ്ടും എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാൽ നിൻ്റെ ലാപ്ടോപ്പും, നിൻ്റെ P for pussy മൊബൈലും ഞാൻ എടുക്കുന്നുണ്ട്.
അതിലുണ്ട് നീ ശിഷ്ട ജീവിതം മുഴുവൻ ജയിലിൽ കിടക്കാൻ ഉള്ള വകുപ്പ്”.
അവർ തിരിഞ്ഞ് നടക്കുന്നതിൻ്റെ ഇടയിൽ ഹന്ന തിരിഞ്ഞിട്ട് “ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു. നിൻ്റെ ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഞങ്ങൾ കാലി ആക്കിയിട്ടുണ്ട്. നീ ചെയ്ത പാപങ്ങൾക്ക് എല്ലാം പരിഹാരം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വെച്ച് മുഴുവൻ കാശും ചാരിറ്റി വർക്കുകൾക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തിട്ടുണ്ട്. അതിൻ്റെ പുണ്യം എങ്കിലും നിനക്ക് കിട്ടട്ടെ. പേടിക്കേണ്ട. നിൻ്റെ കയ്യിൽ ഉള്ള സ്വർണം വിറ്റിട്ട് കിട്ടുന്ന കാശും ബാക്കി വെച്ചിട്ടുള്ള കുറച്ച് കാശും കൂടെ ചേർത്താൽ പണയത്തിൽ ഉള്ള ഈ തറവാടിൻ്റെ ആധാരം തിരിച്ചെടുക്കാൻ കഴിയും. അതല്ല അതും ധൂർത്ത് അടിച്ച് കളയാൻ ആണ് ഭാവമെങ്കിൽ നിൻ്റെ ഇഷ്ടം”.
അവർ പറയുന്നതെല്ലാം അർത്ഥബോധത്തോടെ കേട്ട് കിടക്കാൻ മാത്രമേ വർഗീസിന് ആയുള്ളൂ.
ദേഹത്തെയും കയ്യിലേയും ചോര എല്ലാം കഴുകി കളഞ്ഞിട്ട് അവർ കാറിൽ കയറി ദിയയുടെയും മിയയുടെയും വീട്ടിലേക്ക് പുറപ്പെട്ടു.
