ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഹന്ന ദേഷ്യത്തോടെ അവരിൽ നിന്ന് മാറി വേറൊരു സെഷനിൽ നോക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും അവർ അവളുടെ അടുത്തേക്ക് വന്നിട്ട് “അതേ ഒരു സഹായം ചെയ്യാമോ?”

അവൾ വീണ്ടും ഞെട്ടി അവരെ നോക്കി.

അപ്പൊൾ അതിൽ ഒരുവൻ വളരെ സെക്സി ആയ ഒരു നെറ്റ് പോലത്തെ ബേബിഡോൾ ടൈപ്പ് നൈറ്റ്‌ഗൗൺ എടുത്ത് കാണിച്ചിട്ട് “ഇതൊന്ന് ഇട്ട് കാണിക്കാമോ? തൻ്റെ ശരീരത്തിൻ്റെ ഒരു സ്ട്രക്ചർ നോക്കിയിട്ട് ഏകദേശം എൻ്റെ ഗേൾഫ്രണ്ടിൻ്റെ അതേ സ്ട്രക്ചർ ആണ്. അവൾക്ക് ഇത് ചേരുമോ ഒന്ന് അറിയാൻ ആണ്”.

ഹന്ന “ഛേ” എന്ന് പറഞ്ഞ് മാറാൻ നോക്കിയപ്പോൾ അവൻ കൈ കൊണ്ട് അവളുടെ വഴി തടഞ്ഞിട്ട് പറഞ്ഞു “എല്ലാരും കാണുമോ എന്നുള്ള പേടി ആണെങ്കിൽ ട്രയൽ മുറിയിലേക്ക് ഞാനും കൂടെ കയറാം. എന്നിട്ട് എന്നെ മാത്രം ഇട്ട് കാണിച്ചാൽ മതി”

അപ്പൊൾ മറ്റവൻ “അത്

പറ്റില്ല, എനിക്കും കാണണം, എൻ്റെ അഭിപ്രായം അറിയാൻ വേണ്ടി അല്ലേ എന്നെയും കൊണ്ട് വന്നത്”

“ആദ്യം എന്നെ കാണിച്ചിട്ട്, പിന്നെ നിന്നെയും കാണിക്കും, ഇപ്പൊൾ ഇവൾ നമ്മുടെ സ്വന്തം ആളായില്ലേ”.

ഹന്ന ദേഷ്യത്തോടെ അവൻ്റെ കൈ തട്ടി മാറ്റിയിട്ട് പറഞ്ഞു “വീട്ടിൽ ഇരിക്കുന്ന നിൻ്റെ തള്ളയോട് പോയി ഇട്ട് കാണിക്കാൻ പറയട ചെറ്റേ, എന്നിട്ട് അത് നീ ഈ നാറിയേയും വിളിച്ച് കാണിക്ക്” എന്നും പറഞ്ഞ് അവൾ നടന്നകന്നു.

അപ്പൊൾ ഒരുവൻ “എടി പോലയാടിമോളേ എന്ന് പറഞ്ഞ് അവളുടെ പുറകെ വരാൻ നോക്കിയെങ്കിലും മറ്റവൻ അവനെ പിടിച്ച് നിറുത്തി. “ടാ, അടങ്ങ് ആളുകൾ ഉണ്ട്, പോരാതെ CCTV ക്യാമറയും ഉണ്ട്”.

“അവളെ ഒറ്റക്ക് കിട്ടും എൻ്റെ കയ്യിൽ”.

അത് കഴിഞ്ഞ് ഹന്നയ്ക്ക് ഷോപ്പിംഗ് ചെയ്യാൻ ഉള്ള മൂഡ് തന്നെ പോയി. അവൾ അവിടെ ഒരു ice cream പാർലറിൽ പോയി ഇരുന്ന്, ശരീരം തണുപ്പിക്കാൻ വേണ്ടി ഒരു ഐസ്ക്രീമും മേടിച്ച്, കഴിക്കാൻ തുടങ്ങി. അവൾ ഫോൺ എടുത്ത് ജോവിനെ വിളിച്ചു.

ഹന്ന:”ഹലോ ഇച്ഛാ.. എൻ്റെ ഷോപ്പിംഗ് കഴിഞ്ഞുട്ടോ. ഞാൻ ഇവിടെ ഫുഡ് കോർട്ടിൻ്റെ അടുത്തുള്ള ഒരു ഐസ്ക്രീം ഷോപ്പിൽ ഇരിക്കുന്നുണ്ട്. ഇച്ചേടെ പണി എല്ലാം കഴിയുമ്പോൾ ഇങ്ങോട്ട് പോരെ. പയ്യെ മതി, കുഴപ്പം ഒന്നുമില്ല”.

ഹന്ന അറിയാതെ, അവളെയും നോക്കി ആ ഫുഡ്കോർട്ടിൻ്റെ ഒരു മൂലയിൽ ആ രണ്ട് ചെക്കന്മാരും ഇരിക്കുന്നുണ്ടായിരുന്നു.

ഒരു അര മണിക്കൂറോളം കഴിഞ്ഞിട്ടാണ് ജോ വന്നത്. ജോയുടെ കൈ നിറയെ കുറെ കവറുകൾ ഉണ്ടായിരുന്നു.

ഹന്ന അത്ഭുതത്തോടെ “എന്താ ഇച്ഛാ ഇത്ര അധികം?”

ജോ കണ്ണിറുക്കി കാണിച്ച് കൊണ്ട്:”ചുമ്മാ ഒരു വഴിക്ക് പോകുവല്ലേ, ഇരിക്കട്ടെ”.

ജോ അവളുടെ അടുത്ത് കസേരയിൽ ഇരുന്നിട്ട് അവൾ പാതി കഴിച്ച ഐസ്ക്രീം എടുക്കാൻ തുടങ്ങി. അവൾ പെട്ടെന്ന് ആ ഐസ്ക്രീം അവൻ്റെ കയ്യിൽ നിന്നും തട്ടി പറിച്ച് മേടിച്ച് കൊണ്ട്”അയ്യടാ, ഐസ്ക്രീം മാത്രം ഞാൻ ആർക്കും കൊടുക്കില്ല, വേണമെങ്കിൽ ഒരു ചെറിയ വായ ഞാൻ എടുത്ത് തരാം, അത് കഴിച്ചോ. പക്ഷേ പകരം ഇച്ഛാ മേടിക്കുന്നതിൽ നിന്ന് എനിക്ക് രണ്ട് വായ തരണം”.

ജോ അവളുടെ മുഖത്തെ സീരിയസ് ഭാവവും കുട്ടികളെ പോലെ ഐസ്ക്രീമിന് കണക്ക് പറച്ചിലും കേട്ട് ഉറക്കെ ചിരിച്ച് പോയി.

അവൻ്റെ ചിരി കണ്ട് ഒരു ചമ്മിയ കുറ്റബോധത്തോടെ “സോറി ഇച്ഛാ, പക്ഷേ എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ഐസ്ക്രീം ആണ്. അത് ഒരു വാ തരാമെന്ന് സമ്മതിച്ചത് തന്നെ എനിക്ക് ഇച്ചയോട് ഉള്ള സ്നേഹത്തിൻ്റെ തെളിവ് ആണ്. സാറ എങ്ങാനും ആയിരുന്നെങ്കിൽ ഒരു വാ പോയിട്ട്, തുള്ളി പോലും കൊടുക്കില്ല ഞാൻ. അറിയുമോ”.

ജോ ചിരിച്ച് കൊണ്ട് “പക്ഷേ നീ ഒരുവായ തരുമ്പോൾ പകരം എൻ്റെ രണ്ട് വായ നിനക്ക് വേണ്ടേ? അതും സ്നേഹത്തിൻ്റെ തെളിവ് ആണോ?”

ഹന്ന പുഞ്ചിരിച്ച് കൊണ്ട് “അത് പിന്നെ ഞാൻ ജീവിക്കുന്നത് ഒരു ബിസിനസ് ലോകത്തിൽ അല്ലെ. അപ്പൊൾ എന്ത് മുതൽ മുടക്കിയാലും നമുക്ക് ഒരു ലാഭം വേണ്ടേ”. ജോ ചിരിച്ച് കൊണ്ട് പോയി രണ്ട് സ്കൂപ്പ് ഐസ്ക്രീം മേടിച്ച് കൊണ്ട് വന്ന്, അതിൽ ഒരു സ്കൂപ്പ് മുഴുവനായി അവൾക്ക് കൊടുത്തു. അവളുടെ മുഖത്ത്

Leave a Reply

Your email address will not be published. Required fields are marked *