ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ദിയ:”ചേച്ചി, അയാളുടെ ഫോണിൽ ഞങ്ങളുടെ വീഡിയോ ഉണ്ടായിരുന്നോ?”

ഹന്ന കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു “ഉണ്ടായിരുന്നു മോളെ”.

മിയ:”അയാള് ഞങ്ങളെ എന്തെല്ലാം ചെയ്തു ചേച്ചി?”

ഹന്ന:”ഒന്നും പേടിക്കേണ്ട, നിങ്ങൾ പേടിച്ചത് പോലെ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ അത് അങ്ങനെ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു. എല്ലാവരും പറയുന്നത് പോലെ ഇതൊന്നും മറക്കാൻ നമുക്ക് ഒട്ടും എളുപ്പമല്ല എന്ന് എനിക്കും നന്നായിട്ട് അറിയാം. എങ്കിലും, നമ്മൾ ഉറങ്ങി കിടക്കുമ്പോൾ ചിലപ്പോഴെല്ലാം നമ്മുടെ ദേഹത്ത് കൂടെ നമ്മൾ അറിയാതെ ചില ഉറുമ്പോ, ചിലന്തിയോ

അല്ലെങ്കിൽ അതുപോലുള്ള ശൂദ്രജീവികൾ എല്ലാം നടക്കാറില്ലേ. അങ്ങനെ ചിന്തിക്കാൻ ശ്രമിക്കുക”.

ദിയ:”ചേട്ടാ, ഞങ്ങൾക്കിന്ന് വീട്ടിൽ പോവണ്ട. ഞങ്ങൾക്ക് ചേച്ചിയുടെ കൂടെ കിടന്നാൽ മതി. പ്ലീസ്”.

ജോ ഹന്നയെ നോക്കി അവൾക്കും ഒക്കെ ആണെന്ന് ഉറപ്പ് വരുത്തിയിട്ട് “അതിനെന്താ മോളെ. നിങ്ങള് ഇന്ന് അവിടെ കിടന്നോ. ചേച്ചിയെ ഈ രാത്രി നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു”.

ദിയ പുറകിൽ നിന്ന് സന്തോഷത്തോടെ മുന്നോട്ട് ആഞ്ഞ് ആദ്യം ജോവിൻ്റെ കവിളിലും പിന്നെ ഹന്നയുടെ കവിളിലും ഓരോ മുത്തം കൊടുത്തു.

ജോ വണ്ടി തിരിച്ച് അവരുടെ വീട്ടിലേക്ക് എടുത്തു.

രാത്രി എത്ര മണി വരെ ആ രണ്ട് കാന്താരികളും കൂടെ ഹന്നയുടെ ചെവി തിന്നുകൊണ്ടിരുന്നു എന്ന് അറിയില്ല. പക്ഷേ മൂന്ന് പേരും ചിരിച്ച് ചിരിച്ച് ഒരു വഴിയായിരുന്നു. അവർ രണ്ട് പേരും ഓരോ കൈയും കാലും ഹന്നയുടെ ദേഹത്ത് കൂടെ ഇട്ടാണ് കിടന്നുറങ്ങിയത്.

അവർ ഉറങ്ങി കഴിഞ്ഞ് നിശബ്ദത പടർന്നപ്പോൾ അവളുടെ ഉള്ളിൽ അന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി വന്ന് തുടങ്ങിയപ്പോൾ, അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങി ജോവിനോട് കള്ളം പറഞ്ഞതിൽ. അത് താങ്ങാൻ പറ്റാതെ ആയപ്പോൾ ഹന്ന മെല്ലെ അവരുടെ കൈകളും കാലുകളും എടുത്ത് മാറ്റി എഴുന്നേറ്റിരുന്നു കുറേ കരഞ്ഞു. എന്നിട്ട് മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജോ കിടക്കുന്ന മുറിയിലേക്ക് നടന്നു.

ഘാടനിദ്രയിൽ ആയിരുന്ന ജോ കാലിൽ എന്തോ നനവ് പടരുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. അവൻ bedside ലാമ്പ് ഇട്ട് നോക്കിയപ്പോൾ തൻ്റെ കാൽക്കൽ വീണു കരയുന്ന ഹന്നയെ ആണ് കാണുന്നത്. അവൻ ഞെട്ടി പിടഞ്ഞ് മാറി അവളെ

ചുറ്റി പിടിച്ചു. അവൾ വാവിട്ട് കരയാൻ തുടങ്ങി. അവൻ അവളെ മുറുക്കെ ചുറ്റി പിടിച്ച് അവൾക്ക് ധൈര്യം പകർന്ന് കൊണ്ടിരുന്നു.

കുറേ കഴിഞ്ഞ് ഹന്ന കരഞ്ഞ് കൊണ്ട് പറഞ്ഞു “ഇച്ഛാ, എന്നോട് ക്ഷമിക്കണം. ഞാൻ ഇച്ചയോട് കള്ളമാ പറഞ്ഞത്. ഞാൻ തെറ്റ് ചെയ്തിച്ചാ”.

അവൻ അവളെ വീണ്ടുംചേർത്തു പിടിച്ച് കൊണ്ട് അവളെ ചുംബിച്ചു.

ജോ:”എൻ്റെ അന്നക്കുട്ടി. എനിക്ക് നിന്നെ കുറച്ച് ദിവസങ്ങളുടെ പരിചയമേ ഉള്ളെങ്കിലും ജന്മങ്ങളുടെ പരിചയം ഉള്ളത് പോലെയാ തോന്നുന്നത്. എനിക്ക് നീ ഇന്നത്തെ സംഭവത്തിലും, ഇന്നലത്തെ സംഭവത്തിലും കള്ളം പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായതാണ്”.

അവൾ അവനെ അത്ഭുതത്തോടെ നോക്കി.

ജോ:”അയാളുടെ വീട്ടിൽ വെച്ച് നടന്ന സംഭവങ്ങൾ ഒന്നും എന്നോട് പറഞ്ഞ് എന്നെ വിഷമിപ്പിക്കാൻ നിനക്ക് ഇഷ്ടമല്ല എന്ന് എനിക്കറിയാം. അതൊന്നും കേൾക്കണം എന്ന് എനിക്കുമില്ല. പക്ഷേ എനിക്ക് ഉറപ്പുള്ള ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം നിനക്ക് എന്നോടുള്ള പ്രണയവും, നിൻ്റെ strong വ്യക്തിത്വവും ആണ്. അതിൽ രണ്ടിലും എനിക്ക് വിശ്വാസം ഉള്ളിടത്തോളം വേറൊന്നും പ്രസക്തമല്ല. നീ എന്നോട് കള്ളം പറഞ്ഞാലും, എനിക്ക് അറിയാം നിന്നെ, എനിക്ക് വിശ്വാസമാണ് എൻ്റെ അന്നക്കുട്ടിയെ”.

ഹന്ന:”ഇച്ചക്ക് അപ്പൊൾ എൻ്റെ ശരീരത്തോട് അറപ്പ് തോന്നുന്നില്ലേ?”

ജോ അത്ഭുതത്തോടെ “എനിക്ക് നിന്നോട് അറപ്പോ? നീ ഇത് എന്താ പറയുന്നത് എൻ്റെ അന്നേ?”

ഹന്ന:”ഇന്നലെ രാത്രി എന്നെ തൊടുക പോലും ചെയ്യാതെ ഇരുന്നപ്പോൾ ഞാൻ വിചാരിച്ചു എന്നോടും എൻ്റെ ശരീരത്തോടും ഇച്ചക്ക് ഒരുപക്ഷേ അറപ്പ് ഉണ്ടാകുമെന്ന്”.

Leave a Reply

Your email address will not be published. Required fields are marked *