ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഹന്ന അവളെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളുടെ കണ്ണുനീർ തുടിച്ച് കൊടുത്തിട്ട് പറഞ്ഞു “പേടിക്കേണ്ട, മോളെ ഒന്നുമുണ്ടാവില്ല. എങ്കിലും ഞാൻ നോക്കിക്കോളാം”.

ഹന്ന അയാളുടെ മൊബൈൽ ഓപ്പൺ ചെയ്ത് അതിൽ ഗാലറി എടുത്ത് നോക്കി. അവളുടെ തല പെരുക്കുന്ന വീഡിയോകൾ ആയിരുന്നു അയാളുടെ ക്യാമറ ഫോൾഡറിൽ ഉണ്ടായിരുന്നത്. പല പെണ്ണുങ്ങളുടെ കൂടെ ഉള്ള

അയാളുടെ ലീലാവിലാസങ്ങൾ. അതിൽ ഒന്ന് രണ്ടെണ്ണമെങ്കിലും കണ്ടാൽ തന്നെ മനസ്സിലാകും താല്പര്യം ഇല്ലാത്ത പെണ്ണുങ്ങളെ ഒന്നുകിൽ ബ്ലാക്ക്മെയിൽ ചെയ്ത് അല്ലെങ്കിൽ പണം കൊടുത്ത് ഉപയോഗിക്കുന്നതാണെന്ന്. അവൾ അവർ പറഞ്ഞ ഏകദേശം മാസം വെച്ച് നോക്കി അധികം വൈകാതെ തന്നെ അവരുടെ വീഡിയോയും അവൾ കണ്ട് പിടിച്ചു. ഉറങ്ങി കിടക്കുന്ന അവരോട് ചെയ്യുന്ന വൃത്തികേടുകൾ കണ്ട് ഹന്നയുടെ പെരുവിരൽ മുതൽ ദേഷ്യം ഇരച്ച് കയറി. എന്നാൽ അവർ പേടിച്ചത് പോലെ അയാള് അവരുടെ ചാരിത്ര്യം കവരാനുള്ള സമയം കിട്ടിയിട്ടില്ല. അവൾ പെട്ടെന്ന് തന്നെ അത് മാത്രം ഡിലീറ്റ് ചെയ്തു. എന്നിട്ട് recycle binൽ പോയിട്ട് അവിടുന്നും ഡിലീറ്റ് ചെയ്തു. പിന്നെ അവൾ ആ ഫോണിൽ ക്ലൗഡ് ബാക്കപ്പ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി, ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി.

അപ്പോഴേക്കും അവർ അയാളുടെ ലാപ്ടോപ്പും ആയി വന്നു. അവർ മൂന്ന് പേരും കൂടെ അതിലും ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി.

ഹന്ന:”എങ്കിലും റിസ്ക് എടുക്കണ്ട. പോകുമ്പോൾ അതും കൂടെ എടുക്കാൻ ഓർക്കണേ”.

അതിന് ശേഷം അവൾ ലാപ്ടോപ്പും ഫോണും ഡയറിയും ആയി ഇരുന്ന് അയാളുടെ ഓരോ ബാങ്ക് അക്കൗണ്ടുകൾ ആയി തുറന്ന് എല്ലാത്തിലേയും കണക്കുകൾ നോക്കി.

ഹന്ന:”അവൻ്റെ പേരിൽ മൊത്തം സേവിംഗ്സ് അക്കൗണ്ടിൽ കിടക്കുന്നത് 22 കോടി 38 ലക്ഷവും ശിഷ്ടവും ആണ്. അവൻ്റെ പേരിൽ SBI ബാങ്കിൽ ആണ് ലോൺ ഉള്ളത്. അതായിരിക്കും പപ്പാ പറഞ്ഞ വീട് പണയം വെച്ചുള്ള ലോൺ അവന് ട്രിപ്പ് പോകാൻ വേണ്ടി. അത് ഇനി കുടിശിക ബാക്കി ഉള്ളത് 36 ലക്ഷവും ശിഷ്ടവും ആണ്.

ഒരു രൂപ പോലും അവൻ FD ഇട്ടിട്ടില്ല. ഒരു കാര്യം ചെയ്യ് നിങ്ങള് രണ്ട് പേരും കൂടെ ഇരുന്ന് എല്ലാ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും മുഴുവൻ കാശും ദാ ഈ ലിസ്റ്റിലെ അക്കൗണ്ടുകളിലേക്ക് ഒരു 10 ലക്ഷം വെച്ച് ട്രാൻസ്ഫർ ചെയ്യ്. ഇതെല്ലാം എനിക്ക് പരിചയമുള്ള നല്ല ഓർഫണേജുകളുടെയും, ചാരിറ്റി ട്രസ്റ്റുകളുടെയും അക്കൗണ്ടുകൾ ആണ്. ബാക്കി ഉള്ള കാശ് മുഴുവൻ PMഇൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് ഡോണേറ്റ് ചെയ്യ്. അതിൻ്റെ വിവരങ്ങൾ ഓൺലൈനിൽ കിട്ടും”.

ഒന്ന് ആലോചിച്ച ശേഷം “അല്ലെങ്കിൽ ഒരു 36 ലക്ഷം SBI ബാങ്കിൽ ബാക്കി വെച്ചേരെ. കുടുംബ വീട് നമ്മളായിട്ട് കളഞ്ഞു എന്ന് വേണ്ട. അയാൾക്ക് വേണമെങ്കിൽ ലോൺ അടച്ച് വീട് രക്ഷിക്കാം. അല്ലെങ്കിൽ അത് കൊണ്ട് അവസാനമായി ഒരു ട്രിപ്പിനും കൂടെ പോയി വരട്ടെ”.

ദിയയും മിയയും ഹന്ന പറഞ്ഞപോലെ കാര്യങ്ങള് ചെയ്യാൻ തുടങ്ങി. ഹന്ന അയാളുടെ ഫോൺ എടുത്ത് അയാൾക്ക് ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ പണിയോ, അല്ലെങ്കിൽ വേറെ ഏതെങ്കിലും വഴിക്ക് കാശ് സൂക്ഷിച്ച് വെച്ചിട്ടുണ്ടോ എന്ന് നോക്കി. ഒന്നുമില്ലായിരുന്നു. പിന്നെ അവൾ ആ വീട് മുഴുവൻ അരിച്ച് പെറുക്കി. മുകളിലെ മാസ്റ്റർ ബെഡ്‌റൂമിലെ സെയ്ഫിൽ കുറെ സ്വർണ്ണം ഉണ്ടായിരുന്നു. അവൾ അത് ഏകദേശം ഒന്ന് മനകണക്ക് കൂട്ടി നോക്കിയപ്പോൾ ഏകദേശം ഒരു 30 ലക്ഷത്തിൻ്റെ അടുത്ത് ഉണ്ടായിരുന്നു. അവൾ അത് അവിടെ തന്നെ വെച്ച് പൂട്ടിയിട്ട് അവൾ തൊട്ട എല്ലാ സ്ഥലങ്ങളിലും സ്പിരിറ്റ് വെച്ച് തുടച്ചു.

അവൾ എല്ലാം കഴിഞ്ഞ് താഴേക്ക് വന്നിട്ട് അവരോട് പറഞ്ഞു “അതേ അയാളുടെ SBIൽ

ഒരു ആറ് ലക്ഷം ബാക്കി വെച്ചാൽ മതി. ബാക്കി അയാള് വേണമെങ്കിൽ ഇവിടെയുള്ള സ്വർണ്ണം വിൽക്കട്ടെ”.

ഏകദേശം ഒന്നര മണിക്കൂർ എടുത്തു ഹന്ന പറഞ്ഞത് മുഴുവൻ ചെയ്ത് തീരാൻ. 22 കോടിയിൽ മുകളിൽ ഉണ്ടായിരുന്ന അയാളുടെ ബാങ്ക് ബാലൻസ് ഇപ്പൊൾ വെറും 6 ലക്ഷം മാത്രമായി ചുരുങ്ങി. അതിന് ശേഷം അവർ അയാളുടെ മുറി തുറന്ന് ഉള്ളിലേക്ക് കയറി. ജോ അവരെ കാത്ത് ഉള്ളിൽ തന്നെ ഇരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *