ജോ:”എങ്കിൽ ശരി അങ്കിൾ. ഞങ്ങൾ അങ്ങ് വരാം”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
രണ്ടുമൂന്ന് വീടുകളിൽ എല്ലാം വിരുന്ന് പോയി കഴിഞ്ഞ് വൈകുന്നേരം ആണ് വർഗീസിൻ്റെ വീടിൻ്റെ മുൻപിൽ അവർ എത്തിയത്. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ഹന്ന സാരിയുടെ പല്ലു അല്പം ഒന്ന്
മാറ്റി അവളുടെ മുലച്ചാൽ നന്നായിട്ട് കാണുന്ന രീതിയിൽ വെച്ചു. പിന്നെ സാരിയുടെ മടക്കി കുത്തും നന്നായിട്ട് പിടിച്ച് താഴേക്ക് ഇറക്കി, വയറു പരമാവധി കാണുന്ന രീതിയിൽ വെച്ചു. എന്നിട്ട് അവൾ ജോവിൻ്റെ മുൻപിൽ അരക്കെട്ടിൽ കൈ കുത്തി നിന്ന് പോസ് ചെയ്തിട്ട് ചോദിച്ചു “ഇപ്പൊ എങ്ങനെ ഉണ്ടിച്ചാ? ഞാൻ വിചാരിച്ചാൽ ആ കാമപ്രാന്തനെ നമ്മുടെ കെണിയിൽ വീഴിക്കാൻ പറ്റുമോ?”
ഇതെല്ലാം കണ്ട് അന്തം വിട്ട് നിന്ന ജോവിനെ നോക്കി ഹന്ന ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു “ഇച്ഛാ. പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ. ഇന്നലത്തെ പാർട്ടിയിൽ ഞാൻ വർഗീസ് അങ്കിളിനെ കണ്ടു എന്ന കാര്യം പോലും ഞാൻ ഇച്ചയോട് പറഞ്ഞിട്ടില്ല. ഇച്ചക്ക് ആകെ അറിയുന്നത്, എന്നെ പാർട്ടിക്ക് ആക്കി. അത് കഴിഞ്ഞ് കള്ള് കുടിച്ച് ബോധം ഇല്ലാതെ കിടന്ന എന്നെ മുറിയിൽ നിന്ന് ഇച്ഛ കൂട്ടി കൊണ്ട് വീട്ടിലേക്ക് വന്നു. അത്ര മാത്രം”.
ജോ:”അറിയാം അന്നേ. എനിക്ക് ആ തെണ്ടിയുടെ മുഖം കാണുന്ന കാര്യമോർക്കുമ്പോഴാ”.
ഹന്ന:”അപ്പൊ എനിക്കോ? എനിക്ക് കണ്ടാൽ മാത്രം പോരല്ലോ. അയാളോട് കൊഞ്ചി കുഴഞ്ഞ് സംസാരിക്കണ്ടേ?”
ജോ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് ആ വീട്ടിലേക്ക് നടന്നു.
ബെല്ല് അടിച്ചപ്പോൾ ഹന്നയുടെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ടെൻഷൻ മാത്രമായിരുന്നില്ല അതിന് കാരണം. കഴിഞ്ഞ രാത്രി അയാള് തന്നോട് ചെയ്തത് ഓർത്തിട്ടുള്ള ദേഷ്യവും അതിൻ്റെ ഒപ്പം വളരെ ചെറിയ ഒരു ശതമാനം അയാള് തനിക്ക് തന്ന സുഖവും ഓർത്താണ് അവൾ ആകെ ടെൻഷൻ ആയത്.
കുറച്ച് നിമിഷങ്ങൾ കഴിഞ്ഞ് വർഗീസ്
മനോഹരമായി ചിരിച്ച് കൊണ്ട് വന്ന് കതക് തുറന്നു.
വർഗീസ്:”ആ. വരൂ വരൂ. ഇത്ര വൈകിയപ്പോൾ ഞാൻ വിചാരിച്ചു ഇനി നിങ്ങള് ഇന്ന് വരില്ലായിരിക്കുമെന്ന്”.
ജോ:”എത്ര വൈകിയാലും ഇവിടെ കൂടെ കയറിയിട്ട് പോകാമെന്ന് ഹന്നയാ പറഞ്ഞത്. എങ്കിൽ അങ്ങനെ ആട്ടെ എന്ന് ഞാനും കരുതി”. വർഗീസ് അവളുടെ നേരെ പുഞ്ചിരിച്ച് കൊണ്ട് നോക്കി, ഹന്ന നാണിച്ച് ഒരു പുഞ്ചിരിയോടെ മുഖം താഴ്ത്തി. കുറച്ച് നിമിഷങ്ങൾ കൊണ്ട് വർഗീസിൻ്റെ കണ്ണുകൾ അവളുടെ ശരീരത്തെ ആർത്തിയോടെ കോരി കുടിച്ചു.
വർഗീസ്:”അതേതായാലും നന്നായി. എനിക്ക് എന്തായാലും നിങ്ങളെ രണ്ട് പേരെയും ഒന്ന് കാണാൻ പറ്റിയല്ലോ. ഇന്നലെ രാത്രി പാർട്ടിക്ക് നിന്നെ മര്യാദയ്ക്ക് ഒന്ന് കാണാൻ കൂടെ പറ്റിയില്ല. മോളെ ഞാൻ കണ്ടിരുന്നു”.
ഹന്ന വീണ്ടും നാണിച്ച് ചിരിച്ച് മുഖം താഴ്ത്തി ഇരുന്നു.
ജോ:”നീ അങ്കിളിനെ ഇന്നലെ കണ്ടിരുന്നോ? എന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ!”
ഹന്ന ചെറുതായി ഒന്ന് പതറുന്നത് പോലെ നടിച്ചിട്ട് “അത് എനിക്ക് അറിയില്ലായിരുന്നു അങ്കിൾ ഇച്ചേടെ ബന്ധു ആണെന്ന്. ഇന്നലെ ഞാൻ അവിടെ ആകെ ബോറടിച്ച് നിന്നപ്പോൾ അങ്കിൾ ആണ് എനിക്ക് കമ്പനി തന്നത്. അങ്കിൾ ഉള്ളത് കൊണ്ട് സമയം പോയതേ ഞാൻ അറിഞ്ഞില്ല”
ഹന്ന വർഗീസിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.
വർഗീസ്:”ഞാനും ആകെ ബോറടിച്ച് നിന്നപ്പോൾ ആണ് മോളെ കണ്ടത്. മോളുള്ളത് കൊണ്ട് എനിക്കും ഒട്ടും ബോറടിച്ചില്ല”.
ഹന്ന വർഗീസിനെ നോക്കി ഒരു കുസൃതി ചിരിയോടെ കീഴ്ചുണ്ട് കടിച്ച് കാണിച്ചു.
ജോ:”അങ്കിളിൻ്റെ കവിളൊക്കെ എന്താ വീർത്ത് ഇരിക്കുന്നത്?”
വർഗീസ്:”ഓ, അതൊന്നുമില്ലട, ഒരുപാട് കുടിച്ച് കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം
മുഖത്ത് ആകെ ഒരു നീര് വരും. അത്രേ ഉള്ളൂ”.
ഹന്ന:”അങ്കിൾ ഇവിടെ ഒറ്റത്തടി ആണല്ലേ?”
വർഗീസ് ചിരിച്ച് കൊണ്ട്:”ഞാൻ എവിടെയും ഒറ്റത്തടി ആണ്. ജീവിതം ഒരു ആഘോഷമായി അങ്ങ് കൊണ്ടുപോവുക. അതാണ് എൻ്റെ ലക്ഷ്യം”
