ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഹന്ന ചിരിച്ച് കൊണ്ട് “അടുത്ത തവണ ആകട്ടെ. ഞാൻ കുറച്ച് ബാക്കി വെക്കാം

ഇച്ചക്ക് ഇടിക്കാൻ വേണ്ടി”.

ജോ വീണ്ടും അവൾക്ക് ഒരു ഉമ്മ കൂടെ ചിരിച്ച് കൊണ്ട് കൊടുത്തിട്ട് കാറ് മുന്നോട്ടെടുത്തു.

ജോ:”എന്നാലും ഇത്ര നന്നായിട്ട് നീ എങ്ങനെയാ ആ കിക്ക് എല്ലാം ചെയ്തത്?”

ഹന്ന:”അത് ശരി. എന്നെ കുറിച്ച് മമ്മി എല്ലാം അന്വേഷിച്ചു എന്ന് പറഞ്ഞിട്ട്, മോന് ഭാര്യയുടെ കയ്യിൽ നിന്ന് നല്ല ഇടി കിട്ടാൻ സാധ്യത ഉണ്ടെന്ന് മാത്രം അറിഞ്ഞില്ലേ?”.

ജോ ചിരിച്ച് കൊണ്ട് “നീ ഇത്ര ടെറർ ആണെന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു”.

ഹന്ന ചിരിച്ചു.

ഹന്ന:”എനിക്ക് ചെറുപ്പത്തിൽ ദേഷ്യം കൂടുതലാണെന്ന് പറഞ്ഞ്, നിയന്ത്രിക്കാൻ പഠിപ്പിക്കാൻ അപ്പ ആറ് വയസ്സുള്ളപ്പോൾ എന്നെ കരാട്ടെ പഠിപ്പിക്കാൻ ചേർത്തതാ. പിന്നെ കുറച്ച് വലുതായപ്പോൾ താല്പര്യം കൊണ്ട് കുറച്ച് വർഷം കളരിയും, തൈക്വാണ്ടോയും പഠിച്ചു.. പിന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയിട്ട് അനാഥാലയത്തിലെ പിള്ളേർക്ക് ഞാൻ ഇതൊക്കെ പഠിപ്പിച്ചും കൊടുക്കുന്നുണ്ട്”.

ജോ അതിശയത്തോടെ:”വാവ്. നീ പോളി ആണല്ലോ അന്നേ. നീ അനാഥാലയത്തിൽ പഠിപ്പിക്കുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നു. പക്ഷേ ഞാൻ വിചാരിച്ചത് കണക്ക് വല്ലതും ആയിരിക്കുമെന്നാണ്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല”.

ഹന്ന ചിരിച്ച് കൊണ്ട് “കണക്കും പഠിപ്പിക്കും. പക്ഷേ ഇതാണ് മെയിൻ”.

ജോ:”അപ്പൊൾ നിൻ്റെ കൂടെ വഴക്കിടുന്നതിന് മുൻപ് രണ്ടു ബോഡിഗാർഡിനെ കൂടെ നിർത്തണമെന്ന് മനസ്സിലായി”.

ഹന്ന ചിരിച്ച് കൊണ്ട് “രണ്ടെണ്ണം ഒക്കെ എന്താവാനാ? ഒരു പത്ത് പതിനഞ്ചെണ്ണം എങ്കിലും വേണം എൻ്റെ കൈയ്യുടെ തരിപ്പ് ഒന്ന് തീരണമെങ്കിൽ”.

ജോ:”അപ്പൊൾ നിൻ്റെ പാഷൻ ഭരതനാട്യവും കഥക്കും എന്നെല്ലാം കണ്ടപ്പോൾ ഒരു പാവം സോഫ്റ്റ് നേച്ചുറുള്ള പെണ്ണായിരിക്കും എന്ന് കരുതിയ

ഞാൻ മണ്ടൻ”.

ഹന്ന:”സോഫ്റ്റ് ഒക്കെ തന്നെയാണ്. പക്ഷേ എന്തിനും പരിധിയില്ലേ? അള മുട്ടിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ. അത്രേ ഉള്ളൂ. പിന്നെ ഡാൻസ്, അത് കരാട്ടെ ഒക്കെ ഭയങ്കര വയലൻസ് ആണെന്ന് പറഞ്ഞ് പതിനൊന്ന് വയസ്സായപ്പോൾ അമ്മ കൊണ്ടുപോയി ചേർത്തതാ. പക്ഷേ എനിക്ക് ഡാൻസും ഭയങ്കര ഇഷ്ടമാ”.

ജോ ചിരിച്ച് കൊണ്ട് “അപ്പൊ കരാട്ടെ കൊണ്ടും, ഭരതനാട്യം കൊണ്ടും കൊച്ച് നന്നാവില്ലെന്ന് മനസ്സിലായത് കൊണ്ടായിരിക്കും അല്ലെ സാറ കൊച്ചിനെ യോഗയ്ക്ക് വിട്ടത്”

ഹന്നയും ചിരിച്ച് കൊണ്ട് കളിയായി അവൻ്റെ കയ്യിൽ ഇടിച്ചു.

അവർ ചിരിച്ച് കൊണ്ട് കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ട് പോയി.

വീട്ടിലേക്ക് കയറാൻ നേരം ഹന്ന പറഞ്ഞു “ഇച്ഛാ, പപ്പയോടും മമ്മിയോടും, മാളിൽ നടന്ന കാര്യങ്ങൾ ഒന്നും പറയല്ലേ, പ്ലീസ്”.

ജോ:”അതെന്താടി? മമ്മിക്ക് വലിയ ഇഷ്ടമാ നല്ല തൻ്റേടം ഉള്ള പെണ്ണുങ്ങളെ”.

ഹന്ന:”എന്നാലും വേണ്ട ഇച്ഛാ. എനിക്ക് എന്തോ നാണക്കേട് പോലെ”.

ജോ:”ശരി ഞാനായിട്ട് പറയുന്നില്ല”.

അവർ ഉള്ളിലേക്ക് കയറി ചെന്നപ്പോൾ പപ്പയും മമ്മിയും ടിവി കണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

ഫിലിപ്പ് സന്തോഷത്തോടെ “ആ, നിങ്ങള് വന്നോ. എങ്ങനെ ഉണ്ടായിരുന്നു ഷോപ്പിംഗ് എല്ലാം?”

ഹന്ന:”നന്നായിരുന്നു പപ്പാ”

ഫിലിപ്പ്:”അതേ, ഇനി പ്ലാൻ്റേഴ്സ് ക്ലബ്ബിൻ്റെ പാർട്ടിക്ക് പോകാൻ പറ്റുമോ? മോള് നന്നായി ക്ഷീണിച്ചിട്ടുണ്ടാകുമല്ലോ. രാവിലെ തൊട്ട് തുടങ്ങിയ പണി അല്ലെ?”

ഹന്ന പുഞ്ചിരിച്ച് കൊണ്ട് “ഇല്ല പപ്പാ, ക്ഷീണം ഒന്നുമില്ല. നമുക്ക് പോകാം”.

ജോ ഒരു കള്ളച്ചിരിയോടെ “അതേ കുറച്ച് മുൻപ് ഇവൾ നന്നായിട്ട് ഒന്ന് സ്ട്രെച്ചിൻഗ് എല്ലാം ചെയ്തിരുന്നു. അത് കൊണ്ട് ക്ഷീണം എല്ലാം പാറപ്പറന്നു. അല്ലെ

അന്നേ?”

ഹന്ന അവനെ കണ്ണുരുട്ടി കാണിച്ചു.

ഫിലിപ്പ്:”അതെന്താ അങ്ങനെ? നിങ്ങള് ഷോപ്പിങ്ങിന് ആണോ പോയത് അതോ യോഗാ ക്ലാസിലേക്ക് ആണോ?”

ജോ:”ഏയ്, യോഗ കൊണ്ടൊന്നും ഒരു ഫലവുമില്ല എന്നാണ് ഹന്നയുടെ ഒരു അഭിപ്രായം”.

ഹന്ന വീണ്ടും അവനെ കണ്ണൂരിട്ടു കാണിച്ചിട്ട് പപ്പയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “അതൊന്നുമില്ല പപ്പാ. കുറച്ച് മുൻപ് ഞാൻ ഒന്ന് നടുവ് വളച്ച് സ്ട്രെച്ച് ചെയ്തു. അതിനാ എന്നെ ഇങ്ങനെ കളിയാക്കുന്നത്”.

Leave a Reply

Your email address will not be published. Required fields are marked *