ജോ:”അയ്യോ വേണ്ട. കുട്ടി കുരിപ്പുകളെ. മേടിച്ച് തരാം ഞാൻ. ഇത് പോലത്തെ രണ്ടെണ്ണം തന്നെ എൻ്റെ പെങ്ങന്മാരായിട്ട് കിട്ടിയല്ലോ. കർത്താവിൻ്റെ ഓരോ അനുഗ്രഹങ്ങളെ. ഇനി എങ്കിലും ഒന്ന് പോയി തരാമോ?”
അവർ ചിരിച്ച് കൊണ്ട് പരസ്പരം ഒരു ഹൈഫൈവ് കൊടുത്തു. അവർ പുറത്തേക്ക് നടന്നപ്പോൾ ജോ ചോദിച്ചു “ഒരു കാര്യം ചോദിക്കട്ടെ? വെയില് മൂട്ടിലടിച്ചാലും എഴുന്നേൽക്കാത്ത നിങ്ങൾ എങ്ങനെ ഇന്ന് കൃത്യം ഇത്ര നേരത്തെ എഴുന്നേറ്റു?”
മിയ:”അത് ഞാൻ എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. ഉറക്കം തെളിഞ്ഞ് നോക്കിയപ്പോൾ അടുത്ത് ചേച്ചിയെ കണ്ടില്ല. ഞാൻ പേടിച്ച് പോയി. ഞാൻ വിചാരിച്ചു ആ വർഗീസ് എങ്ങാനും പകരം ചോദിക്കാൻ വന്നു ചേച്ചിയെ എന്തെങ്കിലും ചെയ്ത് കാണുമോ എന്ന്. ഞങ്ങൾ ആദ്യം അടുക്കളയിൽ പോയി നോക്കി. അവിടെ കാണാതെ ആയപ്പോൾ പേടിച്ച് ഇങ്ങോട്ട് ഓടി വന്നതാ”.
ജോയുടെ മുഖത്തെ ചിരി മാഞ്ഞ് അവൻ ഗൗരവത്തോടെ പറഞ്ഞു “മോളെ. ഇനി ഒരിക്കലും അവൻ നമ്മുടെ ആരുടെയും നിഴൽവക്കത്ത് പോലും വരില്ല. വന്നാൽ പിന്നെ അവൻ എഴുന്നേൽക്കില്ല. അത് കൊണ്ട് ഇനി ഒരിക്കലും അവനെ പേടിച്ച് നിങ്ങള് നിൽക്കേണ്ട”.
ഹന്നയും ഒടുവിൽ പുതപ്പിൻ്റെ അടിയിൽ നിന്ന് തല മാത്രം വെളിയിൽ ഇട്ട് ചോദിച്ചു “ഞാൻ നിങ്ങളെ രണ്ട് പേരെയും സെൽഫ് ഡിഫൻസ് പഠിപ്പിക്കട്ടേ?”
ദിയയും മിയയും സന്തോഷത്തോടെ “ഓകെ” എന്ന് പറഞ്ഞു.
ജോ:”എങ്കിൽ ഇനി രണ്ടെണ്ണവും പോയി സമാധാനമായി കിടന്നോ. ബ്രേക്ക്ഫാസ്റ്റിൻ്റെ സമയമാകുമ്പോൾ വിളിച്ചോളാം”.
മിയ:”മ്മ് മ്മ്. ഞങ്ങളെ ഉറക്കിയിട്ട് വീണ്ടും മറ്റേ പണിക്കല്ലേ?”
ജോ തലയിണ എടുത്ത് അവളുടെ തലയ്ക്കിട്ട് എറിഞ്ഞു. അവൾ ഒഴിഞ്ഞ് മാറി ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി. ദിയയും പുറകെ ഓടുന്ന വഴി വാതിലിൻ്റെ അടുത്ത് എത്തി തിരിഞ്ഞിട്ട് പറഞ്ഞു “അതേ, ദേ ഈ കാണുന്നതാണ് ലോക്ക്. ചിലർ ഓടാമ്പൽ എന്നും പറയും. ഇനി മുതൽ ഇടക്കിടക്ക് ഇതൊക്കെ ഒന്ന് ഇട്ട് ശീലിക്ക്. അല്ലെങ്കിൽ ഇനിയും ഒരുപാട് iphone duo ചിലവാകും നിങ്ങൾക്ക്”.
ജോ മറ്റൊരു തലയിണ എടുത്ത് അവൾക്കിട്ടും എറിഞ്ഞു. അവളും ഒഴിഞ്ഞ് മാറി വാതിൽ അടച്ചിട്ട് പോയി.
ഹന്ന വീണ്ടും തല വഴി പുതപ്പ് മൂടി കൊണ്ട് “അയ്യേ.. ശെ.. നാണവും മാനവും എല്ലാം പോയി”. എന്ന് പറഞ്ഞു.
ജോ ചിരിച്ച് കൊണ്ട് പുതപ്പിൻ്റെ അടിയിലേക്ക് കയറി അവളെ ചുംബിക്കാൻ വന്നു. അവൾ പക്ഷേ അവനെ തട്ടി മാറ്റിയിട്ട് “ആദ്യം പോയി ആ കതക് ഒന്ന് കുറ്റി ഇട് ഇച്ഛാ”.
ജോ ഉറക്കെ ചിരിച്ച് കൊണ്ട് പോയി കതക് കുറ്റി ഇട്ടിട്ട് പറഞ്ഞു “പറയണത് കേട്ടാൽ തോന്നും ഞാനാണ് രാത്രി കതക് പൂട്ടാതെ കയറി വന്നതെന്ന്”.
ഹന്ന:”അത്… അത്.. ഞാൻ ഒന്ന് മാപ്പ് പറയാൻ വന്നതല്ലേ. എനിക്ക് അറിയുമോ ജോ എന്നോട് ഇങ്ങനെ അനാവശ്യം ഒക്കെ ചെയ്യുമെന്ന്”.
ജോ പുതപ്പ് വലിച്ച് മാറ്റി അവളുടെ നഗ്ന ശരീരത്തിൻ്റെ മുകളിലേക്ക് കിടന്ന് അവളെ ഞെരിച്ച്
കൊണ്ട് “അമ്പടി. മൂഡ് കയറി ഇരിക്കുമ്പോൾ നിനക്ക് ആവശ്യം. അത് കഴിഞ്ഞാൽ അനാവശ്യം അല്ലെ?”
ഹന്ന ജോവിൻ്റെ മൂക്കില് കടിച്ച് കൊണ്ട് “ശെ, പോ അവിടുന്നു. വൃത്തികെട്ട ഇഛ”.
ജോ അവളുടെ കഴുത്തിൽ ആഴത്തിൽ ഒന്ന് ചുംബിച്ചിട്ട് അവളെ അനുകരിച്ച് “ഇച്ഛാ, നിർത്തല്ലേ എനിക്ക് കയറി വരുന്നു.. എന്തൊക്കെയായിരുന്നു കുറച്ച് മുൻപ്.. എന്നിട്ടിപ്പോ ഞാൻ മാത്രം വൃത്തികെട്ടവൻ. ഞാൻ മാത്രം അനാവശ്യം ചെയ്യുന്നവൻ”.
ഹന്ന അവൻ്റെ വായ അടപ്പിക്കാൻ വേണ്ടി അവൻ്റെ ചുണ്ടുകളെ വായിലാക്കി നുണയാൻ തുടങ്ങി.
രാവിലെ തന്നെ ഒരു കളി കൂടെ കഴിഞ്ഞിട്ട് ആണ് ഹന്നയെ ജോ വിട്ടത്. അവൾ കുളിച്ച് വസ്ത്രം എല്ലാം മാറി താഴേക്ക് എത്തിയപ്പോൾ പപ്പയും മമ്മിയും എഴുന്നേറ്റ് കഴിഞ്ഞിരുന്നു.
ഫിലിപ്പ്:”ആ, മോള് എഴുന്നേൽക്കാൻ താമസിച്ചു അല്ലെ. ഞാൻ സാറയോട് പറയുകയായിരുന്നു ആ കുരുത്തംകെട്ട പിള്ളേര് രണ്ട് പേരും കൂടെ ഉറക്കി കാണില്ല എന്ന്”.
പെട്ടെന്ന് പുറകിൽ നിന്ന് ദിയയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു,
