ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ജോ ചിരിച്ച് കൊണ്ട് “മതിലു ചാടി ശീലിച്ചവർക്ക് അത് അങ്ങനെയേ പറ്റു”.

ദിയ ശബ്ദം താഴ്ത്തി “ഞങ്ങൾ മതിലെ ചാടാറുള്ളൂ. അല്ലാതെ ഒരു ബെഡ്റൂമിൽ നിന്ന് അടുത്ത ബെഡ്റൂമിലേക്ക് ചാടാറില്ല”.

ഹന്ന:”ശോ, പതുക്കെ. അവർ എങ്ങനെ വേണമെങ്കിലും പോട്ടെ. ഇഛ ഒന്ന് മിണ്ടാതിരിക്ക്”.

മിയ ചിരിച്ച് കൊണ്ട് “ആ, അന്ത ഭയം ഇരിക്കണം”.

അവർ നടന്ന് പോകുന്നതും നോക്കി ഹന്ന ചിരിച്ച് കൊണ്ട് “ശരിക്കും കാന്താരികൾ തന്നെ”.

ജോയും ചിരിച്ച് കൊണ്ട് അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് കൊണ്ട് “അവര് നമ്മുടെ മുത്തല്ലേ”.

ബാക്കി ഉണ്ടായിരുന്ന മൂന്ന് ദിവസങ്ങൾ കണ്ണടച്ച് തുറക്കും മുൻപ് കടന്ന് പോയി. അതിനിടക്ക് അവർ ഹന്നയുടെ വീട്ടിലും അവളുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലും എല്ലാം വിരുന്ന് പോയി, അതുപോലെ ജോയുടെ ബന്ധുക്കളുടെ വീട്ടിലും.

വർഗീസിൻ്റെ ഒരു വിവരവും അവർ കേട്ടില്ല.

ജോ പോകാനുള്ള ദിവസം അടുക്കും തോറും അവളുടെ ഉള്ളിൽ തീ കോരിയിടുന്ന പോലെ ഒരു വേദന നിറയാൻ തുടങ്ങി. അടുത്തറിഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും ഹന്നയ്ക്ക് ഇപ്പൊൾ ജോ ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ലാതെ ആയി. ജോവിനും അങ്ങനെ തന്നെ.

ഹന്ന വിഷമം മാറ്റാൻ കൂടുതൽ സമയം ഓഫീസിലെ കണക്കുകൾ നോക്കിയിരിക്കാൻ തുടങ്ങി. അവളുടെ അവസ്ഥ മനസ്സിലാക്കിയ സാറാമ്മ പോലും അവളോട് കുറച്ച് കൂടെ മയത്തിൽ പെരുമാറാൻ തുടങ്ങി.

ഒടുവിൽ ജോ പോകേണ്ട ദിവസം അവൾ താഴേക്ക് ഇറങ്ങി വന്നത് തന്നെ കരഞ്ഞ് കലങ്ങി ചുമന്ന കണ്ണുകളുമായി ആണ്. അത് കണ്ട് വിഷമം

തോന്നിയ സാറാമ്മ ഉള്ളിലേക്ക് എഴുന്നേറ്റ് പോയി. പപ്പയ്ക്കും അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. പപ്പയുടെ കണ്ണുകളും നിറഞ്ഞു. അവൾ നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ മേരി ചേച്ചി അവളുടെ അവസ്ഥ കണ്ട് അവളെ കെട്ടി പിടിച്ചു. അവൾ മേരി ചേച്ചിയുടെ തോളിൽ തല വെച്ച് നിയന്ത്രണമില്ലാതെ കരഞ്ഞു. മേരി ചേച്ചി അവളുടെ പുറത്ത് തട്ടി കൊടുത്തുകൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് ജോവും താഴേക്ക് വന്നു. അവനും വളരെ സീരിയസ് ആയി ആണ് വന്നത്.

ഫിലിപ്പ്:”എത്ര മണിക്കാണ് ഫ്ലൈറ്റ്?”

ജോ:”ഉച്ചക്ക് 2 മണിക്ക്”

ഫിലിപ്പ്:”അപ്പൊൾ ഒരു 11 മണിക്കെങ്കിലും ഇറങ്ങണം അല്ലേ”.

ജോ:”ആഹ് പപ്പാ”.

ഫിലിപ്പ്:”അവളെയും കൂടെ കൊണ്ടുപോകാൻ ഒരു വഴിയും ഇല്ലേ?”

ജോ വിഷാദത്തോടെ “ഇല്ല പപ്പാ, ട്രെയിനിങ് സമയത്ത് ഫാമിലി allowed അല്ല. ഇനി ഒരു 40 ദിവസം കൂടെ കഴിഞ്ഞാൽ പോസ്റ്റിംഗ് ആകും. അതിന് മുൻപ് പക്ഷേ ഒരു BSF duty വരും. ആ സമയത്ത് ഒരു മൂന്നാഴ്ച ഫോൺ പോലും ഉപയോഗിക്കാൻ പറ്റില്ല”.

ഫിലിപ്പ്:”മോളുടെ വിഷമം കാണുമ്പോൾ, നീ പറഞ്ഞത് പോലെ ട്രെയിനിങ് എല്ലാം കഴിഞ്ഞിട്ട് നിങ്ങളുടെ കല്യാണം നടത്തിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു”.

ജോയുടെ കണ്ണുകളും നനഞ്ഞു അവൻ വേദനയോടെ പുഞ്ചിരിച്ച് കൊണ്ട് “ഇല്ല പപ്പാ. അവളെ കുറച്ച് കൂടെ നേരത്തെ കല്യാണം കഴിച്ചില്ലല്ലോ എന്നുള്ളതാണ് എൻ്റെ വിഷമം. ഇത് കുറച്ച് നാളത്തെ വേദന അല്ലേ. പക്ഷേ ഈ ഒരാഴ്ച്ച കൊണ്ട് അവൾ എനിക്ക്.. എനിക്ക്.. എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല പപ്പാ”.

ഫിലിപ്പ് അവൻ്റെ തോളിൽ തട്ടി അവനെ ആശ്വസിപ്പിച്ചു.

വാതിലിൻ്റെ പുറകിൽ നിന്ന് ഇതെല്ലാം കേട്ട് നിന്ന സാറാമ്മയും കണ്ണിലെ കണ്ണുനീർ തുടച്ച് കളഞ്ഞു.

എയർപോർട്ടിലേക്ക് വരുന്നില്ലെന്ന് അവൾ കട്ടായം പറഞ്ഞു. എയർപോർട്ടിൽ ഒരു സീൻ ഉണ്ടാക്കി പപ്പയ്ക്കും മമ്മിക്കും ഒരു നാണക്കേട് ഉണ്ടാക്കാൻ പാടില്ല എന്നായിരുന്നു അവൾക്ക്.

കാറ് സ്റ്റാർട്ട് ചെയ്ത് പോകുന്നതും നോക്കി അവൾ കരഞ്ഞ് കൊണ്ട് നോക്കി നിന്നു. കാറിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ സാറാമ്മ ഫോൺ എടുത്ത് ഡയൽ ചെയ്തിട്ട് “ഹലോ ദിയ അല്ലെ?”

“നിങ്ങൾ ഇപ്പൊൾ ഫ്രീ ആണോ?”

“എങ്കിൽ നിങ്ങളൊന്ന് വീട്ടിലേക്ക് ചെല്ല്. ചേച്ചി അവിടെ ഒറ്റയ്ക്കാ.. നിങ്ങള് ചെന്നാൽ ഒരു ആശ്വാസം ആകും. പിന്നെ ഞാൻ പറഞ്ഞതാണെന്ന് പറയരുത്. എങ്കിൽ ശരി”.

Leave a Reply

Your email address will not be published. Required fields are marked *