ഹന്നയുടെ ദുരിതം – 2 7അടിപൊളി  

ഹന്ന:”അപ്പൊൾ ജോ അയാളെ ആദ്യം തന്നെ തല്ലി കൊന്നില്ലെങ്കിൽ, നമുക്ക് ആ ഡയറി കിട്ടിയാൽ അയാൾക്കുള്ള പണി നമ്മൾക്ക് തന്നെ കൊടുക്കാം, പക്ഷേ അതിലെല്ലാം മുൻപ്, അയാളുടെ ഫോൺ നമുക്ക് കിട്ടണം. നിങ്ങളുടെ വീഡിയോ വല്ലതും അയാള് എടുത്തിട്ടുണ്ടെങ്കിൽ അത് വലിയ അപകടമാണ്”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

പാർട്ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയിൽ ഹന്നയും ദിയയും മിയയും എല്ലാം നിശബ്ദർ ആയിരുന്നു. ജോ ചിരിച്ച് കൊണ്ട് ചോദിച്ചു “മൂന്നിൻ്റെയും കെട്ട് ഇത്

വരെ ഇറങ്ങിയിട്ടില്ല എന്ന് തോനുന്നു”.

ഹന്ന അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ആദ്യം ദിയയെയും മിയയെയും അവരുടെ വീട്ടിൽ ആക്കിയിട്ട് ജോ സ്വന്തം വീട്ടിലേക്ക് കാറോടിച്ചു.

വീട്ടിൽ എത്തി ബെഡ്റൂമിൽ എത്തിയതും ജോ ഹന്നയെ പുറകിൽ നിന്നെത്തി കെട്ടി പിടിച്ചു. എന്നാൽ അവളെ ഉമ്മ വെക്കാൻ ശ്രമിച്ച ജോവിനെ അവൾ തള്ളി മാറ്റി.

ജോ അവളെ കൊതിയോടെ നോക്കിക്കൊണ്ട് പറഞ്ഞു “കള്ള് കുടിച്ച് കിക്ക് ആയി ഇരിക്കുന്ന ഒരു പെണ്ണിനെ മുതലക്കുന്നത് ശരിയല്ലെങ്കിലും, സ്വന്തം ഭാര്യ ആകുമ്പോൾ കൊതി തീരും വരെ മുതലക്കാമല്ലോ”.

അതും പറഞ്ഞ് തൻ്റെ അടുത്തേക്ക് വന്ന ജോവിനെ അവൾ കൈ ഉയർത്തി തടഞ്ഞു.

ഹന്ന:”ഇച്ഛാ. എനിക്ക് കുറച്ച് കാര്യങ്ങള് പറയാനുണ്ട്. അതെല്ലാം ക്ഷമയോടെ കേട്ടിട്ട് എന്ത് ശിക്ഷ വേണമെങ്കിലും എനിക്ക് തന്നൊളു”.

ജോ അവളുടെ മുഖത്തെ ഗൗരവഭാവം കണ്ട് ആകാംഷയോടെ അവളെ ചേർത്ത് പിടിച്ച് കട്ടിലിൽ ഇരുന്ന് അവൾ പറയുന്നത് കേൾക്കാൻ തയ്യാറായി.

അവൻ്റെ മുഖത്ത് വിരിയുന്ന ദേഷ്യവും സങ്കടവും എല്ലാം കണ്ട് കൊണ്ട് തന്നെ അവൾ എല്ലാം ജോവിനോട് തുറന്ന് പറഞ്ഞു. അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടതും, അയാൾക്ക് വേണ്ടി തുടകൾ അകറ്റി കൊടുത്തതും എല്ലാം അവൾ പറഞ്ഞു. എല്ലാം മുറുക്കി പിടിച്ച മുഷ്ടിയും ആയി ജോ കേട്ടിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞ് കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു “എന്ത് ശിക്ഷ വേണമെങ്കിലും തന്നോ, വേണമെങ്കിൽ നാളെ തന്നെ എന്നെ തിരിച്ച് വീട്ടിൽ കൊണ്ട് പോയി ആക്കിക്കോ, എല്ലാവരോടും ഞാൻ പറഞ്ഞോളാം എൻ്റെ തെറ്റ് കൊണ്ടാണെന്ന്. ഇഛ എന്ത് ചെയ്താലും

ഞാൻ മറുത്ത് ഒന്നും പറയില്ല”.

ജോ അവളെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു. എന്നിട്ട് അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു “അപ്പൊൾ അന്ന രാത്രി ഒന്നും കഴിച്ചിട്ടില്ലല്ലേ?”

ജോ ചോദിച്ചത് മനസ്സിലാവാതെ അവൾ അന്തം വിട്ട് അവനെ നോക്കി ഇരുന്നു.

ജോ:”ഞാൻ ചോദിച്ചത് കേട്ടില്ലേ? അന്നക്കുട്ടി രാത്രി എന്തെങ്കിലും കഴിച്ചിരുന്നോ എന്ന്?”

ജോ അത് ചോദിച്ചപ്പോൾ മാത്രമാണ് അതിനെ പറ്റി അവൾ ചിന്തിക്കുന്നത് തന്നെ. അവൾ കുറച്ച് നിമിഷങ്ങൾ എടുത്തു അതിനുത്തരം പറയാൻ.

ഹന്ന:”ഇല്ല ഇച്ഛാ. എനിക്ക് വിശക്കുന്നില്ല. അത് കൊണ്ട് ഒന്നും കഴിച്ചില്ല”.

ജോ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി. ഹന്ന കാര്യം മനസ്സിലാകാതെ അവിടെ ഇരുന്നു. ഏകദേശം പത്ത് മിനിറ്റോളം കഴിഞ്ഞിട്ടാണ് ജോ തിരിച്ച് വന്നത്. വന്നപ്പോൾ ഒരു പ്ലേറ്റിൽ ബ്രെഡും ബീഫ് കറിയും ഉണ്ടായിരുന്നു.

ജോ:”ചേച്ചിമാരെല്ലാം കിടന്നുറങ്ങി, അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി. ഞാൻ തപ്പിയിട്ട് ഇത്രയുമേ എനിക്ക് കിട്ടിയുള്ളൂ. വാ കഴിക്ക്”.

ഹന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ജോയുടെ കാലിൽ വീഴാൻ പോയി. അത് മനസ്സിലാക്കിയ ജോ പെട്ടെന്ന് തന്നെ പ്ലേറ്റ് അവിടെ വെച്ചിട്ട് അവളെ ചുറ്റി പിടിച്ച് ഉയർത്തി. അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടിയിട്ട് അവൻ പറഞ്ഞു “എൻ്റെ അന്നക്കുട്ടി. കള്ള് കുടിച്ച് ബോധം ഇല്ലാത്തപ്പോൾ വല്ലവനും വല്ലതും ചെയ്താൽ അത് നിൻ്റെ തെറ്റ് എങ്ങനെയാ ആകുന്നത്? അങ്കിളിനുള്ളത് ഞാൻ കൊടുത്തോളാം. പക്ഷേ ആ അവസ്ഥയിൽ നിൻ്റെ ഒപ്പം ഇല്ലാതെ കൂട്ടുകാരുടെ കൂടെ കള്ളും കുടിച്ചിരുന്ന ഞാൻ അല്ലെ അതിലും വലിയ തെറ്റുകാരൻ.

പിന്നെ നിന്നെ ഒറ്റക്ക് ആ പരുവത്തിൽ വിട്ടിട്ട് പോയ ആ രണ്ട് കുട്ടിക്കുരിപ്പുകളുടെ ഭാഗത്തും ഉണ്ട് തെറ്റ്. പക്ഷേ അവര് തന്നെ വന്ന് നിന്നെ രക്ഷിച്ചത് കൊണ്ട് ഞാൻ തൽക്കാലം അവരെ വെറുതെ വിടുന്നു”.

Leave a Reply

Your email address will not be published. Required fields are marked *